Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി മത്സരിക്കുന്നു

05 OCTOBER 2018 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന നാദിറ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. എഐഎസ്എഫിന്റെ പാനലില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് തോന്നക്കല്‍ എ.ജെ കോളേജില്‍ മാധ്യമപഠനത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ നാദിറ മത്സരിക്കുന്നത്.

കേരളാ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് നാദിറ. ഈ മാസം 9-നാണ് തെരഞ്ഞെടുപ്പ്. 'ഞാന്‍ എഐഎസ്എഫ് പ്രവര്‍ത്തകയാണ്. എനിക്ക് ഒരുപാട് പിന്തുണ മുമ്പും എഐഎസ്എഫില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ തന്നെ എന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. തീര്‍ച്ചയായും ഞാന്‍ മല്‍സരത്തില്‍ വിജയിക്കും. കോളേജിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ പിന്തുണ എനിക്കുണ്ട്' നാദിറ വ്യക്തമാക്കുന്നു.

'പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നുന്നുണ്ട്. എന്നെ ഞാനായി തന്നെ അംഗീകരിക്കാന്‍ സമൂഹത്തിന് ആകുന്നുണ്ടല്ലോ', കേരളാ യൂണിവേഴ്‌സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ നാദിറ സന്തോഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.

'എന്റെ അച്ഛനും അമ്മയും എനിക്കിട്ട പേര് നജീബ് എന്നായിരുന്നു. ഒരു മുസ്ലീം കുടുംബത്തില്‍ പിറന്ന എനിക്ക് എന്റെ സ്വത്വം പറയാനായും അത് അംഗീകരിക്കാനുമുള്ള ഒരു സ്‌പേസ് എന്റെ കുടുംബത്തില്‍ നിന്ന് ഒരു സമയത്തും കിട്ടിയിട്ടില്ല. എട്ടാം ക്ലാസ് മുതലാണ് ഞാന്‍ എന്നിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അന്ന് മുതല്‍ തന്നെ ബാഹ്യമായ മാറ്റങ്ങളുടെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നുമൊക്കെ ഒരുപാട് ശകാരങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഞാന്‍ ഇരയായിട്ടുണ്ട്.

എന്റെ വ്യത്യാസങ്ങളെ ആദ്യമൊക്കെ എന്റെ പ്രശ്‌നമായി തന്നെയാണ് ഞാനും മനസിലാക്കിയിരുന്നത്. പക്ഷേ സമൂഹമാധ്യമങ്ങളിലൊക്കെ ആക്ടീവാകാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്നും അവരിലൊരാളാണ് ഞാന്‍ എന്നും മനസിലാക്കുന്നത്. അങ്ങനെ ഒരു റിയലൈസേഷന് ശേഷം സ്വത്വം വീട്ടില്‍ പറയാന്‍ ഒരു ധൈര്യമുണ്ടായി. വീട്ടിലെ സ്ഥിതി ഭീകരമായിരുന്നു. വീട്ടില്‍ ജീവിക്കണമെങ്കില്‍ അവര്‍ പറയുന്നത് പോലെയൊക്കെ ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. അങ്ങനെ 2017-ലാണ് ഞാന്‍ വീട് വിട്ട് പുറത്തിറങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങി നേരെ പോയത് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലേക്കാണ്. അവിടെ എല്ലാവരും പൂര്‍ണമായും അംഗീകരിച്ചു, പിന്തുണ നല്‍കി', നാദിറ പറയുന്നു.

ഒരുതരത്തിലും അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു സമൂഹത്തിലേക്കാണ് താന്‍ ഇറങ്ങിത്തിരിക്കുന്നതെന്ന പൂര്‍ണബോധത്തോടെയാണ് നാദിറ വീട്ടില്‍ നിന്നിറങ്ങുന്നത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ഒരുപാട് ദുരനുഭവങ്ങള്‍ നാദിറയ്ക്കുണ്ടായിരുന്നു. 'കമലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. ഒത്തിരിയേറെ മാനസിക സമ്മര്‍ദമാണ് അവിടെ നിന്നും ലഭിച്ചത്. സഹപാഠികളില്‍ നിന്നും പരിഹാസങ്ങളും മാനസിക, ശാരീരിക പീഡനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിലെ സ്‌ത്രൈണതയെ അവര്‍ കളിയാക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് സ്‌കൂള്‍ കാലഘട്ടമാണ്.

വീട് വിട്ടിറങ്ങിയിട്ടും കോളേജില്‍ നാദിറ രണ്ട് വര്‍ഷക്കാലം നജീബായി തന്നെ തുടര്‍ന്നു. 'എന്നെ അവര്‍ അംഗീകരിക്കുമോ ഒറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എന്നെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എന്തോ ഒരു ധൈര്യത്തിലാണ് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയത്. വിശ്വാസിക്കാനാകാത്തത്ര പിന്തുണയാണ് അവരില്‍ നിന്ന് എനിക്ക് ലഭിച്ചത്. പെണ്ണായി തന്നെ ഡ്രസൊക്കെ ഇട്ട് വരാനാണ് കൂട്ടുകാര്‍ ആവശ്യപ്പെടുന്നത്' നാദിറ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ ഷോ ആയ മാനവീയം ഫെസ്റ്റില്‍ 2018 ടൈറ്റില്‍ വിന്നറും മിസ് വര്‍ണ്ണം 2018 വിജയിയുമായിരുന്നു നാദിറ. കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും നാദിറ അര്‍ഹയായിട്ടുണ്ട്. കേരളത്തിലെ എല്‍ജിബിടിഐക്യൂ സംഘടനയായ ക്വീയറിഥം സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി നിലവില്‍ പ്രവര്‍ത്തിച്ചു വരികയാണ് നാദിറ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (29 minutes ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (47 minutes ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (1 hour ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (1 hour ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (2 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (2 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (2 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (3 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (4 hours ago)

Malayali Vartha Recommends