Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

വിശ്വാസം വേറെ ശാസ്ത്രം വേറെ! "കഴുത്ത് ഉള്‍പ്പെടെ തല മുഴുവൻ കാണണം..."കാരണം നിങ്ങളുടെ ജീവൻ എനിക്കും വിലപ്പെട്ടതാണ്; ഒരിക്കൽ കൂടി ഒരു കാൻസർ മിസ് ചെയ്യാൻ എനിക്കാവില്ല... ഡോ.സുല്‍ഫി നൂഹു പറയുന്നു

06 OCTOBER 2018 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഒരിക്കൽ ആശുപത്രിയിൽ വച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു പറയുകയാണ്. കഴുത്തും തലയും മുഴുവന്‍ മറച്ച്‌ ഇഎന്‍ടി ഡോക്ടറെ കാണാന്‍ എത്തുന്ന തട്ടമിട്ട സ്ത്രീകളോട് അത് ജീവനു തന്നെ ഭീഷണി ആയേക്കാം എന്ന് വിവരിക്കുകയാണ് ഡോക്ടർ. തലയില്‍ തുണി ഇട്ട് മൂടുന്നത് വിശ്വാസമാണോ ആചാരമാണോ , അത് ചെയ്യണമോ ചെയ്യാതിരിക്കുണമോ എന്നുള്ളതെല്ലാം വ്യക്തി സ്വാതന്ത്രത്തിൽ അതിഷ്ടിതമാണ്. ദൈവത്തിൽ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണ് . സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നതും പോകാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തന്നെ നടക്കട്ടെ.

എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍, ഡോക്ടറെ കാണുമ്പോള്‍ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവന്‍ ആപകടത്തിലാക്കും.വനിത രോഗിയാകുമ്പോൾ മറ്റൊരു വനിത കൂടെ ഉണ്ടാകാണം എന്നു മാത്രം . തലയില്‍ തുണിയിട്ട് മൂടുമ്പോള്‍ ,കഴുത്ത് കാണാതിരിക്കുമ്പോള്‍ ,ഞാൻ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാന്‍സറുകള്‍ ജീവനെടുക്കും.

ചെവിയില്‍ അണുബാധ ഉണ്ടായാല്‍ തട്ടം അതിനെ രൂക്ഷമാക്കും. വെയില്‍ കൊള്ളാതെ ഇരിക്കുന്നതിലൂടെ വൈറ്റമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ കൂടുതലാകാനും സാധ്യതയുണ്ട്. ഇത് ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, തലച്ചോറിലെ രോഗങ്ങള്‍, ആസ്മ, അലര്‍ജ്ജി തുടങ്ങിയവയ്ക്ക് കാരണമാകും.

ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ...

 കഴുത്തുള്‍പ്പെടെ തല മുഴുവനും കാണണം.!!!

=================================

തലപോകുമോ എന്നറിയില്ല.!. എന്നാലും പറയാതെ വയ്യ. !!

ഇ.എന്‍.ടി ഡോട്കടറായ എന്റെ ഒപിയിലേക്ക് കടന്ന് വരുന്ന രോഗികളോട് ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും പറയേണ്ടി വരുന്ന ഒരു വാചകമാണിത്.

"കഴുത്ത് ഉള്‍പ്പെടെ തല മുഴുവൻ കാണണം."

തല മൊത്തം മറച്ച് കഴുത്തും മൂടി കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച് തട്ടമിട്ട് മൂടിയ സ്ത്രീകളോടാണ് എനിക്കിത് പറയേണ്ടി വരുന്നത്.

ഒരു പക്ഷേ മറ്റനേകം ഇ. എന്‍.ടി ഡോക്ടര്‍മാർ പറയാന്‍ മടിക്കുന്ന കാര്യം എന്റെ പേര് സൂചിപ്പിക്കുന്ന എന്റെ ജാതി മത മേൽവിലാസം നൽകുന്ന ആത്മവിശ്വാസം ആകണം എന്നെ ഇതു പറയിപ്പിക്കാൻ സഹായിക്കുന്നത്.

. ഇങ്ങനെ തുടരെ തുടരെ പറയാന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നതു ഒരു അനുഭവ പാഠം തന്നെയാണ് .

അത് ഒരു പക്ഷേ വീണ്ടും ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും എന്നുള്ളതിനാലാണ് ഞാന്‍ വീണ്ടും ,വീണ്ടും ഇഞനെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്

"കഴുത്ത് ഉള്‍പ്പെടെ തല കാണണം. "

ഏതാനും കൊല്ലം മുന്‍പാണ് സംഭവം നാല്‍പത് വയസോളം പ്രായമുള്ള ഫാത്തിമ ,എന്നെ പതിവായി കാണിക്കാറുള്ള അവരുടെ മകളുമായി ഒ. പ്പി.യിൽ എത്തിയത്‌.

ഇത്തവണ ഫാത്തിമ തന്നെയാണ് രോഗി.മുഖം മൊത്തം മറച്ച് കണ്ണുകള്‍ മാത്രം കാട്ടി വർഷങ്ങളായി ഞാൻ കാണുന്ന വേഷത്തിൽ.
അവരും ആവരുടെ വീട്ടുകാരുമെല്ലാം എന്തസുഖത്തിനും ഏതസുഖത്തിനും എന്റെയടുത്ത് ചികത്സ തേടി വന്നുകൊണ്ടേയിരിക്കുന്നു.

ഇത്തവണ ചെവി വേദനയാണ് കാര്യം. തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്ത് കാട്ടി ശക്തമായ ചെവി വേദനയാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു. സ്ഥിരം കാണുന്ന ആളിനെ കൂടുതല്‍ വിഷമിപ്പിക്കണ്ടയെന്ന് കരുതി തലയിലിലെ തുണി മുഴുവന്‍ മാറ്റണമെന്നൊന്നും ഞാന്‍ ആവശ്യപ്പെട്ടില്ല. അവരുടെ ചെവി പരിശോധിക്കുകയും ചെവിയില്‍ ബാഹ്യകര്‍ണത്തിലുള്ള അണുബാധയാണ് കാരണം എന്ന് മനസിലാകുകയും അത് കുറക്കാനുള്ള മരുന്ന് ഞാന്‍ നല്‍കുകും ചെയ്തു.

രണ്ടാം തവണ വീണ്ടും അവര്‍ അസുഖം കുറവുണ്ട് എന്ന് പറഞ്ഞ് കാണാന്‍ വന്നപ്പോള്‍ അടുത്ത നാല് ദിവസം കൂടെ മരുന്നുകള്‍ തുടരാന്‍ ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് തട്ടത്തിന്‍ മറയത്തെ വനിത വീണ്ടും എന്നെ കാണാന്‍ വന്നു.

ഇത്തവണ കഴുത്തില്‍ അസ്വസ്തയാണ്. തട്ടം മാറ്റുവാന്‍ പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി . തട്ടം മാറ്റിയ സ്ത്രീയെ കണ്ട് ഒരു നിമിഷം ഞാന്‍ സ്തംബ്ധനായി.

കഴുത്തില്‍ ഒരു ചെറിയ ഓറഞ്ചിനോളം വലുപ്പമുള്ള ഒരു മുഴ. തൈറോയിഡ് ഗ്രന്ഥിയുടെ മുഴയെന്ന് ഏത് ഡോക്ടര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകുന്ന അസുഖം.

തൊട്ടു നോക്കിയപ്പോള്‍ സാധാരണയിലേറെ കട്ടിയുള്ള മുഴ.
എന്റെ മുഖത്തെ പരിഭ്രമം മറച്ച് പിടിച്ചു കൊണ്ട് ,ഈ മുഴക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് എന്ന് മനസിലാക്കി കൊണ്ട് ,ഫൈന്‍ നീഡില്‍ അസ്പിറേഷന്‍ സൈറ്റോളജി അഥവാ മുഴയില്‍ നിന്നും കുത്തിയെടുത്ത് പരിശോധന നടത്തുവാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു.

മൂന്ന് ദിവസം കഴിഞ്ഞ് പരിശോധന ഫലവുമായി വന്നപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ക്യാന്‍സര്‍ രോഗം എന്നു റിപ്പോർട്ട് .പാപ്പില്ലറി കാർസിനോമ എന്ന തൈറോയിഡ് ഗ്രന്ധിയിലെ ക്യാന്‍സര്‍ .

ഒരു പക്ഷേ കുറഞ്ഞത്‌ 2 മാസം മുന്പേങ്കിലും ഞാൻ തന്നെ കണ്ടു പിടിക്കേണ്ടിയിരുന്ന രോഗം .ചെവി വേദനയുമായി വന്നപ്പോൾ ,അതുമായി ഒരു ബന്ധവുമില്ല എങ്കിലും, ഒരു ഞാൻ അവരുടെ കഴുത്തിൽ നോക്കാൻ ശ്രമിച്ചില്ല എന്നുള്ളത് തെറ്റു തന്നെയാണ്.

ഞാന്‍ നിസംഗതയോടെ അവരോട് ചോദിച്ചു

"എത്രനാളായി ഈ മുഴ വന്നിട്ട്. "?

മാസങ്ങളായി എന്നായിരുന്നു അവരുടെ മറുപടി
. "ഒരു ഡോക്ടറേയും ഇത് വരെ കാണിക്കാതിരുന്നത് എന്തേ" ?
എന്റെ ചോദ്യം.

ആരും കഴുത്ത് കാട്ടാന്‍ ആവശ്യപ്പെട്ടില്ല എന്നതായിരുന്നു അവരുടെ മറുപടി.

എന്നിലെ കുറ്റബോധം കാഠിന്യം നിറഞ്ഞതായിരുന്നു. ആർ.സി.സി.യിലേക്ക് ആ രോഗിയെ പറഞ്ഞ് അയക്കുകയും അവര്‍ക്ക് നല്ല ചികിത്സ ലഭിക്കുകയും ചെയ്തു എന്നുള്ളതും അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതും എനിക്ക് ഇപ്പോഴും ആശ്വാസം നല്‍കുന്നു.

അതിന് ശേഷം കഴുത്തും തലയും മുഴുവന്‍ മൂടി വരുന്ന സ്ത്രീകളോട് ഞാന്‍ എന്നും ആവശ്യപ്പെടാറുണ്ട്.

"കഴുത്ത് ഉള്‍പ്പെടെ തല കാണണം. "

 

കഴുത്ത് ഉള്‍പ്പെടെ തലകാണണം എന്ന് പറഞ്ഞതിന് ഒരു വനിത ഒപിയില്‍ നിന്നും ഇറങ്ങി പോകുകയും ഉണ്ടായി. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ സൂപ്രണ്ടിന്റെ ഫോണ്‍ വന്നു. ഡോക്ടറെ കുറിച്ച് പരാതി ഉണ്ട് ഉടന്‍ ഓഫീസിന്‍ വരണം. ഓഫീസില്‍ എത്തിയപ്പോൾ രോഗിയുടെ പരാതി ഒന്ന് കൂടെ പറയാന്‍ രോഗിയോട് സൂപ്രണ്ടു ആവശ്യപ്പെടുകയും, കഴുത്തിലെ തുണി മാറ്റണം എന്ന് ആവശ്യപ്പെട്ടതാണ് പരാതി എന്ന് പറഞ്ഞപ്പോള്‍ എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ സൂപ്രണ്ട് തന്നെ തലങ്ങും വിലങ്ങും അവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തു. എന്റെ പേരും ജാതിയും തിരിച്ചറിഞ്ഞിട്ടാണോ ആവോ പരാതിയെ ഇല്ലാ എന്നായി പെട്ടെന്നവർക്ക്.

അതിന് ശേഷം ഞാന്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടേയിരിക്കുന്നു.

" കഴുത്ത് ഉള്‍പ്പടെ തലകാണണം."

എന്റെ ലേഡി സ്റ്റാഫ് ഇപ്പൊ തട്ടം ഇട്ടവർ മുറിയിൽ കയറിയാൽ ഉടൻ എന്റെ വാക്കുകൾ ആവർത്തിക്കും .ചിലരൊക്കെ ഞാൻ പറഞ്ഞാലേ അനുസരിക്കാറുള്ളൂ!

തലയില്‍ തുണി ഇട്ട് മൂടുന്നത് വിശ്വാസമാണോ ആചാരമാണോ , അത് ചെയ്യണമോ ചെയ്യാതിരിക്കുണമോ എന്നുള്ളതെല്ലാം വ്യക്തി സ്വാതന്ത്രത്തിൽ അതിഷ്ടിതമാണ്.

ദൈവത്തിൽ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണ് .

സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നതും പോകാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തന്നെ നടക്കട്ടെ.

എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍, ഡോക്ടറെ കാണുമ്പോള്‍ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവന്‍ ആപകടത്തിലാക്കും.വനിത രോഗിയാകുമ്പോൾ മറ്റൊരു വനിത കൂടെ ഉണ്ടാകാണം എന്നു മാത്രം .

തലയില്‍ തുണിയിട്ട് മൂടുമ്പോള്‍ ,കഴുത്ത് കാണാതിരിക്കുമ്പോള്‍ ,ഞാൻ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാന്‍സറുകള്‍ ജീവനെടുക്കും.

ചെവിയില്‍ ഇന്‍ഫക്ഷന്‍ വരുമ്പോള്‍ സര്‍വ്വ സമയവും കട്ടിയുള്ള തുണി കൊണ്ട് ചെവി മൂടുമ്പോള്‍ ചെവിയിലെ അണുബാധ മാറാതിരിക്കും .

തട്ടമിട്ടു വെയിൽ കൊള്ളാതിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന വൈറ്റമിന്‍ ഡി യുടെ അഭാവം ഒട്ടനവധി രോഗങ്ങല്‍ക്ക് കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിവുകള്‍ നിരത്തി പറയുന്നു.
ഹൃദയരോഗങ്ങള്‍ മുതല്‍ ശ്വാസം കോശ രോഗങ്ങള്‍ , തലച്ചോറിലെ രോഗങ്ങള്‍ ആസ്മ, അലര്‍ജി എന്നിവയും ഇത് കാരണം ഉണ്ടാകുന്നു.

വിശ്വാസം വേറെ ശാസ്ത്രം വേറെ !

തട്ടമിട്ട് മൂടുമ്പോള്‍ ആല്‍പംവൈറ്റമിന്‍ ഡി കൂടി കിട്ടണേ എന്ന് നമുക്ക് പ്രര്‍ത്ഥിക്കാം.

എന്നാല്‍ ഞാന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും

.ആരുടെയും വിശ്വാസങ്ങൾക്കു മുറിവേൽപ്പിക്കാതെ ,

ആരുടെയും ആചാരങ്ങളെ ചോദ്യം ചെയ്യാതെ ,

ചിരിച്ചുകൊണ്ട്, വിനയപൂർവ്വം ,ആത്മാർഥമായി

"കഴുത്ത് ഉള്‍പ്പെടെ തല മുഴുവൻ കാണണം."

കാരണം നിങ്ങളുടെ ജീവൻ എനിക്കും വിലപ്പെട്ടതാണ് .

ഒരിക്കൽ കൂടി ഒരു കാൻസർ മിസ് ചെയ്യാൻ എനിക്കാവില്ല.

ഡോ.സുൽഫി നൂഹു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (35 minutes ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (45 minutes ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (1 hour ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (1 hour ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (2 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (2 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (3 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (3 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (3 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (4 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (4 hours ago)

Malayali Vartha Recommends