Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

മൂന്ന് മിനുട്ട് നീണ്ടു നിന്ന ചര്‍ച്ച, ഒടുവില്‍ തീരുമാനം നാളെ പറയാം എന്ന് ചീഫ് ജസ്റ്റിസ്; ശബരിമല യുവതി പ്രവേശന കേസില്‍ ഇന്ന് സുപ്രിം കോടതിയില്‍ നടന്നത്; മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

22 OCTOBER 2018 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ശബരിമല ഇന്ന് നടയടയ്ക്കും. പ്രക്ഷോഭങ്ങൾക്ക് ഇനിയും അയവുവന്നിട്ടില്ല .ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും എപ്പോള്‍ പരിഗണിക്കണം എന്ന കാര്യം നാളെ തീരുമാനിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പ്രതികരിച്ചത്. എന്നാൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് ഒരുമാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇന്ന് സുപ്രിം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച്‌ ബി ബാലഗോപാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ബി ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മൂന്ന് മിനുട്ട് നീണ്ടു നിന്ന ചർച്ച. ഒടുവിൽ തീരുമാനം നാളെ പറയാം എന്ന് ചീഫ് ജസ്റ്റിസ് : ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്ന് കണ്ടതും കേട്ടതും

******************************************

സമയം രാവിലെ 10.05 : പൂജ അവധിക്ക് ശേഷം സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയുടെ മൂന്ന് പ്രവേശന കവാടങ്ങൾ ഇന്ന് തുറന്നത് 5 മിനുട്ട് വൈകി.

10.10 : അഭിഭാഷകരും മാധ്യമ പ്രവർത്തകരും ചീഫ് ജസ്റ്റിസ് കോടതി മുറിയിലേക്ക് പ്രവേശിക്കുന്നു.

10. 15 : ചീഫ് ജസ്റ്റിസ് കോടതിയിലെ ഇടത് വിസിറ്റേഴ്സ് ഗാലറിയിൽ ഇരുന്ന് ദേശിയ മാധ്യമങ്ങളിലെയും തമിഴ് മാധ്യമങ്ങളിലെയും ചില മാധ്യമ പ്രവർത്തകർ ശബരിമല വിഷയം ചർച്ച ചെയ്യുന്നു. ശബരിമലയിൽ ഇത് വരെ പ്രവേശിക്കാൻ ശ്രമിച്ച യുവതികളെ കുറിച്ച് ആയിരുന്നു ചർച്ച.

ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷം വിസിറ്റേഴ്സ് ഗാലറിയിൽ എപ്പോഴും ഡൽഹി പൊലീസിലെ സുരക്ഷാ ജീവനക്കാർ ഉണ്ടാകും. അവർ ശബരിമല സംബന്ധിച്ച ചർച്ചകൾ കേട്ട് ഇരിക്കുന്നു.

10. 18 : മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതി മുറിയിലേക്ക് കടന്ന് വരുന്നു. ഏറ്റവും പുറകിൽ ആയി തന്റെ ജൂനിയേഴ്സിന് ഒപ്പം അദ്ദേഹം നിന്നു. ഇതിന് ഇടയിൽ ഗാലറിയിൽ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകനോട് കുശല അന്വേഷണം.

10. 23 : കേരള സർക്കാരിന്റെ അഭിഭാഷകൻ ജി പ്രകാശ് കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ ഇരിക്കുന്ന വിസിറ്റേഴ്സ് ഗാലറിയുടെ കടന്ന് വരുന്നു. മുഖത്ത് പതിവിലും അധികം ഗൗരവം. ശബരിമല കേസിൽ സംസ്ഥാനം എന്തെങ്കിലും ഫയൽ ചെയ്യുന്നുവോ എന്ന ദേശിയ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഗൗരവ്വം ഏറിയ ഒരു നോട്ടം നൽകിയ ശേഷം അദ്ദേഹം മുന്നോട്ട് പോയി.

10. 25 : കേസ്സുകൾ മെൻഷൻ ചെയ്യാൻ ഉള്ളവരുടെ ചെറിയ നിര കോടതിയിൽ രൂപ പെട്ടു. നിരയിൽ ആദ്യം നിരന്തരം പൊതു താത്പര്യ ഹർജി നൽകുന്ന അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ.

10. 26 : ശബരിമല കേസിൽ തന്ത്രി കുടുംബത്തിന് വേണ്ടി ഹാജർ ആയിരുന്ന സീനിയർ അഭിഭാഷകൻ വി ഗിരി കോടതി മുറിയിൽ എത്തി. മാധ്യമ പ്രവർത്തകർ ഇരിക്കുന്ന ഗാലറിക്ക് തൊട്ട് മുന്നിൽ അദ്ദേഹം നില ഉറപ്പിച്ചു. പതിവിലും അധികം ഗൗരവ്വം ആ മുഖത്ത് പ്രകടം ആയിരുന്നു.

10. 28 : ശബരിമല കേസിൽ പുതിയ റിട്ട് ഹർജി നൽകിയ ശൈലജ വിജയൻറെ അഭിഭാഷകൻ മാത്യു നെടുമ്പാറ കോടതി മുറിയിൽ എത്തി. ഹർജികൾ മെൻഷനിങ് ചെയ്യാൻ നിൽക്കുന്ന അഭിഭാഷകരുടെ നിരയിൽ മാത്യു സ്ഥാനം പിടിച്ചു. (ജസ്റ്റിസ് കർണ്ണന്റെ അഭിഭാഷകൻ ആയിരുന്നു മാത്യു നെടുമ്പാറ).

10. 29 : പുതിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതി മുറിയിൽ എത്തി.

10. 31 : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് , ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ ചീഫ് ജസ്റ്റിസ് കോടതി മുറിയിൽ എത്തി.

(ഇനി അങ്ങോട്ട് സമയം ഞാൻ എഴുതിയിട്ടില്ല)

ആദ്യ മെൻഷനിങ് അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ വക. മീ ടൂ (Me Too) കേസുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹർജി അടിയന്തിരമായി കേൾക്കണം എന്ന് ആവശ്യം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങളുടെ ഹർജി രെജിസ്ടറി അതിന്റെ ക്രമം അനുസരിച്ച് ലിസ്റ്റ് ചെയ്തു കൊള്ളും.

ഹർജി അടിയന്തിരമായി കേൾക്കണം എന്ന് മനോഹർ ലാൽ ശർമ്മ വീണ്ടും ആവശ്യപ്പെട്ടപ്പോൾ, സാധ്യമല്ല എന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി.

മെൻഷനിങ് ചെയ്യുന്ന പല അഭിഭാഷകരോടും ഹർജി ഫയൽ ചെയ്ത തീയ്യതി ചീഫ് ജസ്റ്റിസ് ആരായുന്നുണ്ടായിരുന്നു. മിക്കവയും സെപ്റ്റംബറിൽ ഫയൽ ചെയ്തവ. എന്നാൽ ഒന്ന് പോലും ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് തയ്യാർ ആയില്ല. ഇതിന് ഇടയിൽ ചില അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് കയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

14 ആമത്തെ മെൻഷനിങ് ആയിരുന്നു മാത്യു നെടുമ്പാറയുടേത്.

മാത്യു നെടുമ്പാറ (ശൈലജ വിജയൻറെ അഭിഭാഷകൻ) : ശബരിമല മായി ബന്ധപ്പെട്ട ഒരു വിഷയം ആണ് ...........
.

കസേരയിൽ മുന്നോട്ട് ഇരുന്നിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിന്നോട്ട് ചാഞ്ഞു. ബെഞ്ചിൽ ഉള്ള ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളുമായി ചർച്ച. കൃത്യമായി പറഞ്ഞാൽ മൂന്ന് മിനുട്ട് ചർച്ച നീണ്ടു

(ചർച്ചക്ക് ശേഷം) ചീഫ് ജസ്റ്റിസ് : നിങ്ങൾ ഹർജിയുടെ നമ്പർ (കോർട്ട് മാസ്റ്റർക്ക്) കൈമാറു. ഞങ്ങൾ നോക്കട്ടെ.

പി. വി. യോഗേശ്വരൻ (എസ്. ജയ രാജ്‌കുമാറിന്റെ അഭിഭാഷകൻ) : ഞങ്ങളുടെ റിട്ട് ഹർജിയും ഉണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : ആ ഹർജിയുടെ നമ്പറും കൈമാറു.

പി. വി. യോഗേശ്വരൻ: ആ റിട്ട് ഹർജിക്ക് ഒപ്പം നിരവധി റിവ്യൂ ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്. അത് കൂടി റിട്ട് ഹർജിക്ക് ഒപ്പം തുറന്ന കോടതിയിൽ വാദം കേൾക്കണം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : എന്ത് എപ്പോൾ കേൾക്കണം എന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ നിർദേശിക്കേണ്ട. ഇത് വരെ 19 റിവ്യൂ ഹർജികൾ ആണ് സുപ്രീം കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട് ഫയൽ ചെയ്തിട്ടുള്ളത്. നിങ്ങളുടെ റിട്ട് ഹർജി എപ്പോൾ കേൾക്കും എന്ന് നാളെ അറിയിക്കാം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മുന്നിൽ അടുത്ത മെൻഷനിങ് ആരംഭിച്ചു.

ചീഫ് ജസ്റ്റിസ് ഇന്ന് അടിയന്തിരമായി കേൾക്കാം എന്ന് സമ്മതിച്ച ഏക ഹർജിയും ശബരിമലയും ആയി ബന്ധപ്പെട്ട ഈ രണ്ട് റിട്ട് ഹർജികൾ ആണ്.

*******************

ശൈലജ വിജയൻറെ റിട്ട് ഹർജിയിലെ ആവശ്യം : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധിക്ക് പ്രഖ്യാപിത സ്വഭാവം (declaratory nature) ആണ് ഉള്ളത്. നിർദേശക സ്വഭാവം ഇല്ലാത്തതിനാൽ സർക്കാർ തിരക്ക് പിടിച്ച് നടപ്പിലാക്കേണ്ട കാര്യമില്ല. ശബരിമല യുവതി പ്രവേശനത്തിന് ആയി സുപ്രീം കോടതിയെ സമീപിച്ചവരുടെ ഒരു മൗലിക അവകാശവും ലംഘിക്കപെട്ടിട്ടില്ല. എന്നാൽ ഭരണഘടന ബെഞ്ച് കേൾക്കാത്ത തന്നെ പോലുള്ളവരുടെ മൗലിക അവകാശം ആയ ആരാധന സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. അതിനാൽ പുതിയ റിട്ട് ഹർജിയിലൂടെ കോടതി തങ്ങളുടെ വാദം കേൾക്കണം.

എസ്. ജയ രാജ്‌കുമാറിന്റെ റിട്ട് ഹർജിയിലെ ആവശ്യം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആണ് ജയ രാജ് കുമാറിന്റെ റിട്ട് ഹർജിയിലെ പ്രധാന എതിർ കക്ഷികൾ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഇതിന് പുറമെ ശബരിമല കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അത് ഈ ഹർജികൾക്ക് ഒപ്പം ലിസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല.

****************************

ഇന്ന് കോടതിയിൽ നടന്ന നടപടികൾ ഏതെങ്കിലും നിലപാടുകളുടെ വിജയമോ പരാജയമോ ആയി വ്യാഖ്യാനിക്കാൻ ആകില്ല. കേസിന്റെ അടിയന്തര പ്രധാന്യം കണക്കിൽ എടുത്ത് വേഗത്തിൽ കേൾക്കാൻ കോടതി തീരുമാനിച്ചു എന്ന് മാത്രമേ ഉള്ളു. എന്നാൽ അടിയന്തിര പ്രാധാന്യം കോടതിക്ക് ബോധ്യമാകാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ കാരണമായി എന്നും വിലയിരുത്താം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (5 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (5 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (5 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (5 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (5 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (5 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (5 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (5 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (6 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (6 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (7 hours ago)

Malayali Vartha Recommends