Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ഇത് സ്പാനിഷ് മസാലയല്ല, റഷ്യന്‍ നാടോടിക്കഥ! റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറും ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനും തമ്മിലുള്ള പ്രണയകഥ

25 OCTOBER 2018 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ എത്താറുണ്ടായിരുന്നു ഇരുപത്തിയഞ്ചുകാരിയായ റഷ്യന്‍ സുന്ദരി അനസ്തറ്റ. റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസര്‍ ആണ് അവര്‍. ആ സമയത്താണ് ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയ നരേന്ദ്രയെ അവര്‍ കാണുന്നത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് 6 മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു.

ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെങ്കിലും അവര്‍ ആദ്യമായി ആശയവിനിമയം നടത്തി. നരേന്ദ്രയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അനസ്തറ്റ റഷ്യക്ക് മടങ്ങി. എന്നാല്‍ റഷ്യയില്‍ എത്തിയ അനസ്തറ്റ നരേന്ദ്രയെ ഫോണ്‍ ചെയ്തു. ഭാഷ അറിയില്ലെങ്കിലും ഇരുവരും സംസാരിച്ചു. അനസ്തറ്റ തന്നെ അളവറ്റു സ്‌നേഹിക്കുന്നുവെന്ന് നരേന്ദ്രയ്ക്ക് അന്ന് മനസ്സിലായി. ഓരോ മൂന്നുമാസം കഴിയുമ്പോഴും നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളുമായി അനസ്തറ്റ ഗോവയില്‍ എത്തിത്തുടങ്ങി. മൂന്ന് വര്‍ഷത്തോളം ഇവരുടെ പ്രണയം നീണ്ടു നിന്നു. ഈ സമയത്തിനുള്ളില്‍ ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടിയെടുത്തു.

അനസ്തറ്റ പിന്നീട് വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്. തുടര്‍ന്ന് മധ്യപ്രദേശിലെത്തി നരേന്ദ്രയുടെ മാതാപിതാക്കളുടെ അനുഗ്രഹം ഇരുവരും വാങ്ങി മോസ്‌ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി. രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം.

ഇതിന് ശേഷം അവര്‍ ഇന്ത്യയിലെത്തി. ഒരു മാസം ഇരുവരും ഇന്ത്യയിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നേരെ മധ്യപ്രദേശിലെ ഗ്രാമത്തിലെത്തി. വിവാഹം ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനായി അവര്‍ സാഗര്‍ ജില്ല അപ്പര്‍ കളക്ടര്‍ ഓഫീസിലെത്തി തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സമര്‍പ്പിച്ചു. അപ്പോള്‍ അവിടെ മറ്റൊരു സംഭവം അരങ്ങേറി. രജിസ്റ്റാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റക്കും ഇരിക്കാന്‍ കസേരയൊന്നും നല്‍കിയില്ല. എന്നാല്‍ അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ അവര്‍ക്കായി ഒരു കസേര വരുത്തി നല്‍കി. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയ ശേഷം രണ്ടാളും റഷ്യക്കു മടങ്ങി. ഇന്ന് നരേന്ദ്ര അവിടെ, അനസ്തറ്റയുടെ കുടുംബ പരമായ ബിസ്സിനസ് നോക്കി നടത്തുകയാണ്.

ഇന്ത്യയില്‍ ഇടയ്ക്കിടെ അവര്‍ വരാറുണ്ട്. വരുമ്പോഴെല്ലാം നരേന്ദ്രയുടെ വീട്ടിലാണ് തങ്ങുന്നത്. വീടൊക്കെ പുതുക്കിപ്പണിതു മോടിപിടിപ്പിച്ചു. തങ്ങള്‍ ഇടയ്ക്കിടെ ഇവിടെ വരുമെന്നും നരേന്ദ്രയുടെ കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും അനസ്തറ്റ പറഞ്ഞു. ഇരുവരുടെയും നാട്ടിലെ യാത്രയെല്ലാം അനസ്തറ്റ സമ്മാനമായി നല്‍കിയ ബജാജ് ഡിസ്‌ക്കവര്‍ ബൈക്കിലാണ്. അപ്പോഴെല്ലാം നാട്ടുകാര്‍ക്ക് ഈ ദമ്പതികള്‍ ഒരു കൗതുകമാകാറുണ്ട്. ഇന്ന് അവരുടെ വിവാഹത്തിന് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സന്തോഷകരമായ ജിവിതമാണ് ഇരുവരും നയിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (4 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (4 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (4 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (4 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (4 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (5 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (5 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (5 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (6 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (6 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (6 hours ago)

Malayali Vartha Recommends