മരണാനന്തരം രാജ്യത്തിന്റെ പ്രഥമ പരമ വീര്‍ ചക്ര ബഹുമതി നേടിയ മേജര്‍ സോമനാഥ് ശര്‍മ്മയുടെ അവസാന സന്ദേശം ഇങ്ങനെയായിരുന്നു, 'മരണം ഉറപ്പാണ് , പക്ഷെ അവസാന സൈനികനും പാകിസ്ഥാനുമായി ഏറ്റുമുട്ടിയിരിക്കും'; ആ ധീരന് രാജ്യം പ്രണാമമര്‍പ്പിക്കുന്നു
സ്വാതന്ത്ര്യം നേടി കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ശ്രീനഗര്‍ വിമാനത്താവളം ആക്രമിക്കാന്‍ പാക് തീവ്രവാദികളെത്തിയിരുന്നു. പാക് സേനയും, തീവ്രവാദികളുമടക്കം ആയിരത്തോളം പേരാണ് അന്ന് ശ്രീനഗര്‍ വിമാനത്താവളം ആക്രമിക്കാന്‍ എത്തിയത്. ശ്രീനഗര്‍ വിമാനത്താവളം നഷ്ടമായാല്‍ കശ്മീര്‍ തന്നെ നഷ്ടമാകുമെന്ന അവസ്ഥയായിരുന്നു.
നേരത്തെ ഹോക്കി കളിക്കുന്നതിനിടെ പൊട്ടലേറ്റ കൈ പ്ളാസ്റ്ററിലായിരുന്നെങ്കിലും അത് കാര്യമാക്കാതെ യുദ്ധമുഖത്തേക്ക് കുതിച്ചെത്തി ആ ധീരന്. ശത്രു നിരയെ തകര്‍ത്ത് മുന്നേറിയ അദ്ദേഹം പാകിസ്ഥാനുമുന്നില്‍ സ്വന്തം രാജ്യം കീഴടങ്ങരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ശത്രുവിന്റെ ഷെല്ലേറ്റ് ആ ധീരസൈനികന് ജീവന് വെടിഞ്ഞു.1950-ല്‍ രാഷ്ട്രം മരണാനന്തര പരമവീര ചക്ര ബഹുമതി നല്കി അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു
' പാക് സേന ഞങ്ങളുടെ തൊട്ടടുത്തെത്തി കഴിഞ്ഞു,മരണം ഉറപ്പാണ് പക്ഷേ ഞങ്ങളുടെ കൂട്ടത്തിലെ ആരും ഒരു ഇഞ്ച് പിന്‍വലിയുകയില്ല, അവസാനത്തെ ആളും അവസാന റൗണ്ടു വരെ യുദ്ധം ചെയ്യും. ' വീരമൃത്യൂ വരിക്കും മുന്‍പ് മേജര്‍ സോമനാഥ് ശര്‍മ്മ തന്റെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശമാണിത്.
ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍, കരുത്തിനു മുന്നില്‍ രാജ്യം ഇന്ന് പ്രണാമമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മദിനമായ ഇന്ന് ബഡ്ഗാം ദിനമായാണ് സേന ആചരിക്കുന്നത്.
ആ ധീര സൈനികന്റെ ഓര്‍മ്മകള്‍ക്ക് രാജ്യത്തിന്റെ സല്യൂട്ട്.
https://www.facebook.com/Malayalivartha