Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കേബിൾ, ഡിടിഎച്ച് പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതോടെ നിലവിലെ കണക്ഷനുകൾക്ക് എന്ത് സംഭവിക്കും? ഉപയോക്‌താക്കള്‍ക്ക് ഇഷ്‌ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവിൽ വരുന്നത് അടുത്തമാസം ഒന്നിന്:- ഈ മാസം 31-നു മുമ്പ്‌ ചാനലുകള്‍ ഏതൊക്കെയെന്ന്‌ ഉപയോക്‌താക്കള്‍ തീരുമാനിക്കണമെന്ന് ട്രായ്‌

16 JANUARY 2019 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഉപയോക്‌താക്കള്‍ക്ക് ഇഷ്‌ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം അടുത്തമാസം ഒന്നിന്‌ നിലവില്‍വരുമെന്നു ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ്‌ ഇന്ത്യ(ട്രായ്‌). നൂറ്‌ സൗജന്യ/പേ ചാനലുകള്‍ക്ക്‌ നികുതി ഉള്‍പ്പെടെ പ്രതിമാസം 153.40 രൂപ ഈടാക്കാമെന്നും ട്രായ്‌ ഉത്തരവിട്ടു. ഈ മാസം 31-നു മുമ്പ്‌ ചാനലുകള്‍ ഏതൊക്കെയെന്ന്‌ ഉപയോക്‌താക്കള്‍ തീരുമാനിക്കണമെന്നും ട്രായ്‌ അറിയിച്ചു. 

അതേസമയം, അടിസ്‌ഥാന പാക്കേജില്‍ ഹൈ ഡെഫനിഷന്‍(എച്ച്‌.ഡി) ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍, ഒരു എച്ച്‌.ഡി. ചാനല്‍ രണ്ട്‌ സാധാരണ ചാനലുകള്‍ക്ക്‌ തുല്യമാണെന്നും അതിനാല്‍ എച്ച്‌.ഡി ചാനല്‍ തെരഞ്ഞെടുക്കാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല. സേവനദാതാക്കളുമായി ബന്ധപ്പെട്ടാല്‍ മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയൂ. സംശയങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കുമായി 011-23237922, 011-23220209 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന്‌ ട്രായ്‌ അറിയിച്ചു.

avdbcs-2@trai.gov.in, arvin@dgov.inഎന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക്‌ ഇ-മെയില്‍ സന്ദേശം അയച്ചും സംശയങ്ങള്‍ അകറ്റാം. ട്രായ്‌ വെബ്‌സൈറ്റിലും സേവനദാതാക്കളുടെ വെബ്‌സൈറ്റിലും എച്ച്‌.ഡി/പേ ചാനലുകളുടെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. അതേസമയം, ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌. പേ ചാനലുകളുടെയും ഫ്രീ ടു എയര്‍ ചാനലുകളുടെയും പട്ടികയില്‍നിന്ന്‌ ഉപയോക്‌താക്കള്‍ക്ക്‌ ജനുവരി 31 വരെ ഇഷ്‌ടചാനലുകള്‍ തെരഞ്ഞെടുക്കാം. ഫെബ്രുവരി 1ന്‌ പുതിയ വരിസംഖ്യാനിരക്ക്‌ പ്രാബല്യത്തിലാകും.

 ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കേബിൾ, ഡിടിഎച്ച് പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതോടെ നിലവിലെ കണക്ഷനുകൾക്ക് എന്തു സംഭവിക്കുമെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുതിയ സ്കീമിലേക്ക് മാറാനുള്ള സമയം ഡിസംബർ 29 എന്നുള്ളത് ജനുവരി 31 ലേക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിലെ കണക്‌ഷനുകൾക്ക് എന്തു സംഭവിക്കുമെന്നാണ് മിക്ക ഉപയോക്താക്കളും ചോദിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം ജനുവരി 31 നു മുൻപ് നിലവിലെ ഉപയോക്താക്കൾ ചാനലുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ ജനുവരി 31 നു മുൻപ് ചാനലുകൾ തിരഞ്ഞെടുത്തില്ലെങ്കിലും പഴയ സ്കീം പ്രകാരം കണക്‌ഷൻ ലഭിക്കുമെന്നാണ് ട്രായി അറിയിച്ചിരിക്കുന്നത്. പുതിയ പ്ലാനിലേക്ക് മാറുന്നില്ലെങ്കിൽ പഴയ നിരക്ക് തന്നെ നൽകിയ കേബിളും ഡിടിഎച്ചും ഉപയോഗിക്കാം. എന്നാൽ അധികം വരുന്ന പേ ചാനലുകൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ടി വരും.

ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാരെല്ലാം പുതുക്കിയ ചാനൽ നിരക്കുകൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി, സിതി കേബിൾ, ഡെൻ നെറ്റ്‌വർക്ക് എന്നിവരെല്ലാം പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു.

പുതിയ നിർദേശമനുസരിച്ച് ടിവി ചാനലുകൾ ലഭ്യമാക്കാൻ കേബിൾ ഓപ്പറേറ്റർമാർക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സർവീസുകൾക്കും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും ഫ്രീ ടു എയർ ചാനലുകളുടെയും പട്ടികയിൽ നിന്ന് ഉപയോക്താക്കൾക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഫെബ്രുവരി 1ന് പുതിയ വരിസംഖ്യാനിരക്ക് പ്രാബല്യത്തിലെത്തും. ചാനലുകൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാലും മറ്റും ഒട്ടേറെ കുപ്രചാരണങ്ങൾ നടക്കുന്നതിനാൽ ഉപയോക്താക്കളുടെ തെറ്റിദ്ധാരണകൾ മാറാനാണു കൂടുതൽ സമയം അനുവദിക്കുന്നതെന്ന് ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു.

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാൽ വീട്ടിലെ കേബിൾ\ഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുന്നത് ഉപയോക്താവായിരിക്കും. 100 ചാനലുകളാണ് അടിസ്ഥാന പാക്കേജിൽ 153.40 രൂപയ്ക്കു ലഭിക്കുക. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും. സൗജന്യ (ഫ്രീ ടു എയർ) ചാനലുകൾ, പേചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ ചാനലുകളാണെങ്കിൽ അവയുടെ കൂടി വരിക്കാരാകണം. ഇതിനായി ചാനൽ ഉടമകൾ ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ നോക്കാം. പേ ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന ബൊക്കെകളിൽ (ചാനലുകളുടെ പ്രത്യേക പായ്ക്ക്)നിന്ന് ഇഷ്ടമുള്ളവ മാത്രംതിരഞ്ഞെടുക്കാനും സാധിക്കും.

74 സൗജന്യ ചാനലുകളും ആവശ്യമുള്ള അധിക ചാനലുകളും തീരുമാനിച്ചെങ്കിൽ സേവനദാതാക്കളുടെ കസ്റ്റമർ കെയർ നമ്പറിൽ ജനുവരി 31 വരെ വിളിച്ച് ചാനലുകളുടെ പട്ടിക പറയാം. ഫ്രീ ടു എയർ ചാനലുകളുടെ പട്ടികയോ, പേ ചാനലുകളുടെ പട്ടികയോ (വില ഉൾപ്പടെ) ആവശ്യമുണ്ടെങ്കിൽ ട്രായ് വെബ്സൈറ്റിനെ ആശ്രയിക്കാം. അല്ലെങ്കിൽ കേബിൾ– ഡി‍ടിഎച്ച് സേവനദാതാക്കളുടെ സ്വന്തം ചാനലിൽ, ഇവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ എച്ച്ഡി, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചുടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്ഡി, രാജ് ന്യൂസ് എന്നിവയാണവ.  ഏഷ്യനെറ്റിന് 19 രൂപയാണു നിരക്കെങ്കിലും ഏഷ്യാനെറ്റ് മൂവീസും ഏഷ്യാനെറ്റ് പ്ലസും സ്റ്റാർ സ്പോർട്സും എല്ലാം ഉൾപ്പെടുന്ന സ്റ്റാർ മലയാളം പാക്കേജിനാകെ 39 രൂപയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends