ബ്രൗണ്‍ റക്ലൂസ് ചിലന്തിയുടെ കടിയേറ്റ് ബാലന് മരിച്ചു
ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ ചിലന്തിയുടെ കടിയേറ്റ് ബാലന് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രാന്‍സനെ ബ്രൗണ്‍ റക്ലൂസ് എന്ന ചിലന്തി കടിച്ചത്. തന്റെ പുതിയ പൈജാമ ധരിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കുടുങ്ങിയിരുന്ന എന്തോ ഒന്നവനെ കടിച്ചതായി അവന് അമ്മ ജെസീക്കയോടു പറഞ്ഞു. അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ബ്രൗണ്‍ റക്ലൂസ് എന്ന തരം ചിലന്തിയാണതെന്ന് മനസ്സിലായി. ജെസീക്കയ്ക്ക് മുന്‍പ് ഇതിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ വളരെ ഗൗരവമായി കണക്കാക്കേണ്ട ഒന്നാണിതെന്ന് അവര്‍ക്കറിയാമായിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ അവര്‍ അവനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അവന് 100 ഡിഗ്രിയില്‍ പനിയ്ക്കാനാരംഭിച്ചു. തുടര്‍ പരിശോധനയില്‍ ചിലന്തിവിഷം അന്തര്വ്യാപനശേഷി പ്രകടിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ബ്രൗണ്‍ റക്ലൂസ് ചിലന്തിയുടെ വിഷം ഇത്തരത്തില്‍ ആന്തരാവയവങ്ങളിലേക്ക് മുഴുവന്‍ വ്യാപിക്കുന്ന സ്വഭാവം കാണിക്കുന്നത് അപൂര്‍വ്വമാണ്. ഭക്ഷണമോ, വെള്ളമോ ഇല്ലാതെ ദീര്‍ഘനാള്‍ ജീവിക്കാന്‍ കെല്പുള്ള ഈ ചിലന്തിയിനത്തെ അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും നശിപ്പിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ ബ്രാന്‍സന്റെ നില വീണ്ടും വഷളായി. തലവേദനയും വയറുവേദനയുമൊക്കെയായി ആ അഞ്ചുവയസ്സുകാരന് പിടഞ്ഞു. ഡോക്ടര്‍മാര്‍ തന്റെ മകനെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തെന്ന് ജസീക്കാ പറയുന്നു.
ഏകദേശം ഒന്‍പതുമണിയോടെ ചിലന്തികടിയേറ്റ അവന് 11.30 ആയപ്പോഴേക്കും ഐ.സി.യു. വില്‍ ആയി അവിടെവച്ച് അവന്റെ ഹൃദയമിടിപ്പ് നിലച്ചതായും ഡോക്ടര്‍മാര്‍ അവന് ഷോക്ക് നല്കി നോക്കിയതായും ഒരു നഴ്സ് തന്നെ അറിയിച്ചുവെന്ന് ജസീക്ക പറഞ്ഞു. അവന്റെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കാന്‍ തുടങ്ങിയെന്നും, ആന്തരിക രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അവന്റെ ഹൃദയസ്പന്ദനം പുനരുജ്ജീവിപ്പിക്കാന്‍ 17-ാം തവണ ഷോക്ക് നല്കിക്കഴിഞ്ഞപ്പോള് താന്‍ തന്നെയാണ്, ആവുന്നതെല്ലാം ചെയ്തുകഴിഞ്ഞല്ലോ ഇനി മതിയാക്കാമെന്ന് ഡോക്ടര്‍മാരോടു പറഞ്ഞതെന്ന് ജസീക്ക പറഞ്ഞു.
തന്റെ കളിപ്പാട്ടങ്ങളെല്ലാം ആഫ്രിക്കയിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കു കൊടുക്കണമെന്നായിരുന്നു അവന് അവസാനമായി ആവശ്യപ്പെട്ടതത്രേ. ആ ആഗ്രഹം സഫലീകരിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആ അമ്മ. ഈ ഇനത്തില്‍പ്പെട്ട ചിലന്തിയുടെ കടിയേറ്റാല്‍ കടിയേറ്റ ഭാഗത്തിനുണ്ടാകുന്ന വ്യതിയാനങ്ങളുടെ മൂന്നു ചിത്രങ്ങള്‍ അവര്‍ നെറ്റില്‍ കൊടുത്തിട്ടുണ്ട്. കടിയേറ്റാല്‍ ഉടനെ തന്നെ മെഡിക്കല്‍ സഹായം തേടണമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha