പോണ് സൈറ്റിന്റെ പരസ്യവുമായി മോഡല്‍ മൈതാനത്ത്
ഫുഡ്ബോള്‍ കാണുമ്പോള്‍ കാണികള്‍ ഇത്രയും ചിന്തിച്ചില്ല. സ്പെയിനിലെ മഡ്രിഡില്‍ ചാംപ്യന്‍സ് ലീഗില്‍ വ്യത്യസ്തമായൊരു കാഴ്ച കാണികളെ അമ്പരപ്പിച്ച് മൈതാനത്ത്. ലിവര്‍പൂളും ടോട്ടനവും ഏറ്റുമുട്ടുന്നതിനിടയില്‍ സ്വിം സ്യൂട്ട് ധരിച്ച് ഒരു സുന്ദരി മൈതനത്ത് കൂടി ഓടി. മത്സരത്തിന്റെ 18ാം മിനിറ്റിലായിരുന്നു സംഭവം. അശ്ലീലമെന്ന് തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. അര്ധനഗ്നമായിട്ടായിരുന്നു സ്വിം സ്യൂട്ട്.
സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ യുവതിക്കരികിലേക്ക് പാഞ്ഞടുത്തു. യുവതിയെ പിടിച്ച് പുറത്തേക്ക് മാറ്റി. കാണികളൊക്കെ അമ്ബരന്നു. കളി കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. ചാംപ്യന്‍സ് ലീഗ് ആവേശം അവസാനിച്ചെങ്കിലും ആ സുന്ദരിയുടെ പിന്നാലെയായിരുന്നു സോഷ്യല്‍ ലോകം. അവര്‍ ആരാണെന്ന് അറിയാനുള്ള അന്വേഷണമായിരുന്നു.
റഷ്യന്‍ മോഡലായ കിന്‍സി വോലന്‍സ്കിയാണ് ആ സുന്ദരിയെന്ന് ഒടുവില്‍ സ്ഥിരീകരച്ചു. തന്റെ കാമുകന് വിറ്റാലി സെറോവെറ്റ്സ്കിയുടെ പോണ് സൈറ്റായ 'വിറ്റാലി അണ്സെന്സേര്ഡി'ന്റെ പ്രചാരണത്തിനു വേണ്ടിയാണ് കിന്‍സി മൈതാനത്തിറങ്ങിയത്. ധരിച്ചിരുന്ന കറുപ്പ് സ്വിംസ്യൂട്ടില്‍ എഴുതിയിരുന്നത് സൈറ്റിന്റെ പേരും.
2014 ലെ ലോകകപ്പ് ഫൈനലില്‍ മൈതാനത്തിലേക്ക് അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായ ആളാണ് കാമുകന് വിറ്റാലി. അമേരിക്കന്‍ യൂട്യൂബ് പ്രാങ്ക്സ്റ്റാണ് ഇയാള്‍. കിന്‍സി താരമായതിനു പിന്നാലെ വിറ്റാലിയുടെ പ്രാങ്ക് ചാനല്‍ ഒരു കോടി സബ്സ്കൈേ്രബഴ്സിനെ സ്വന്തമാക്കി.
https://www.facebook.com/Malayalivartha