ആപ്പിളിന്റെ ഐ ഫോണിന് കാശ് നല്കി; ഓണ്‍ലൈന്‍ വഴി കിട്ടിയത് ഇഷ്ടിക
ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം പൊടി പൊടിക്കുമ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാകുന്നു. ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങിയ കാഞ്ഞിരപ്പിള്ളിയിലെ യുവാവാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി ഫോണിന് ബുക്ക് ചെയ്ത തനിക്ക് ലഭിച്ചത് പൊട്ടിയ ഇഷ്ടിക കഷണമെന്നാണ് ലഭിച്ചതെന്നാണ് യുവാവിന്റെ പരാതി. ആപ്പിളിന്റെ ഐ ഫോണ്‍ ഓണ്‍ ലൈനായി ബുക്ക് ചെയ്ത ഇടക്കുന്നം സ്വദേശി നെസീബിനാണ് ഫോണിന് പകരം ഇഷ്ടിക കിട്ടിയത്. മുണ്ടക്കയം എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് ഇദ്ദേഹം.
ഓണ്‍ലൈന്‍ വ്യാപാരപോര്ട്ടലായ ഫ്ളിപ്പ്കാര്‍ട്ട് വഴി ബുക്കുചെയ്താണു നെസീബ് ഫോണ്‍ വാങ്ങിയത്. തപാലില്‍ ഇന്നലെ എത്തിയ ഫോണ്‍ വാങ്ങാന്‍ എത്തിയപ്പോളാണ് ഐ ഫോണിന് പകരം പാഴ്സല്‍ പെട്ടിയില്‍നിന്ന് ഇഷ്ടിക ലഭിച്ചത്.
തുടര്‍ന്നു കമ്പനി അധികൃതരെ ബന്ധപ്പെട്ടതോടെ ഇരുപതിനകം ഫോണ്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണു നസീബ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha