Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും

ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായി പിടിക്കപ്പെട്ട നടി അശ്വതി ബാബുവിന്റെ കേസ് എങ്ങും എത്തിയില്ല; ലഹരികള്‍ ഉപയോഗിച്ചാല്‍ ക്യാമറയ്ക്കുമുന്നില്‍ ആത്മവിശ്വാസം കൂടുമെന്ന തെറ്റായ ധാരണ ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി; നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിക്ക് പിന്നിലെ കരങ്ങള്‍ ഇപ്പോഴും സജീവം!! മലയാള സിനിമയെ മയക്കുമരുന്നില്‍ മുക്കുന്നതാര്? വമ്പന്മാരെ തൊടാൻ ഭയന്ന് പൊലീസ്

01 DECEMBER 2019 02:13 PM IST
മലയാളി വാര്‍ത്ത

ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കു മരുന്നുമായായിരുന്നു കഴിഞ്ഞ ഡിസംബറില്‍ യുവ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്ത സംഭവം ആരും മറന്നിട്ടുണ്ടാകില്ല. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്ബറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. ഷെയ്ൻ നിഗത്തിന്റെ പ്രശനം വിവാദമായതോടെ സിനിമ മേഖലയിലെ ലഹരി നുണയൽ വീണ്ടും ചർച്ചയാകുകയാണ്.

അവസാനമായി സിനിമ മേഖലയിൽ നിന്നും ലഹരിയുടെ അറസ്റ്റ് ചെയ്യപ്പെട്ട നടിയായിരുന്നു അശ്വതി ബാബു.അശ്വതിയുടെ രീതി വളരെ വ്യത്യസ്തമാണ് ഡ്രഗ്‌സിനൊപ്പം സ്വന്തം ശരീരവും കച്ചവടത്തിനായി ഉറപ്പിക്കും. തന്നെയല്ലെങ്കിൽ മറ്റു സ്ത്രീകളുടെ ചിത്രങ്ങൾ കാണിക്കും. അങ്ങനെ ലഹരിയും പെണ്ണുംകൊണ്ട് കസ്റ്റമറിനെ ഹരംകൊള്ളിക്കുക നടിയുടെ പ്രത്യേകതയായിരുന്നു. മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തന്നെ തുടങ്ങിയിരുന്നു. വാട്‌സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വന്‍കിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്..സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളില്‍ എത്തിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. സാധരണ പെൺകുട്ടിയായി ബീനയുടെയും ബാബുവിന്റെയും മകളായി ജനിച്ച അശ്വതി പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്നും ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയവഴിയായിരുന്നു മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു.

ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി. അതേസമയം സിനിമയിലെ മയക്കുമരുന്നു കാരിയറായിരുന്നു പള്‍സര്‍ സുനി. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് വണ്ടി ഓടിച്ച്‌ ലഹരി പടര്‍ത്തിയ ഡ്രൈവര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ പള്‍സര്‍ സുനി അഴിക്കുള്ളിലായി. പള്‍സര്‍ സുനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ പുറത്തു വന്നു. മലയാള സിനിമയെ കള്ളപ്പണത്തിലൂടെ നിയന്ത്രിച്ച ഗുല്‍ഷന്‍ യുവതാരങ്ങളെ ആകെ കൈയിലെടുക്കാന്‍ ശ്രമിച്ചു. ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നതിന് പകരം അഭിനയ സിദ്ധിയുള്ള മുഴുവന്‍ കലാകാരന്മാരേയും അടിമയാക്കാനുള്ള നീക്കം. അങ്ങനെ നടിയെ ആക്രമിച്ച കേസിന് ശേഷം ലഹരി നുരയുന്ന മലയാള സിനിമയെ ദുബായിലിരുന്ന് ഡി കമ്ബനി സൃഷ്ടിച്ചെടുത്തു. ഗുല്‍ഷനെന്ന് വിളിപ്പേരുള്ള ആരും കാണാത്ത അജ്ഞാത കരം മലയാള സിനിമയില്‍ കൂടുല്‍ പിടിമുറുക്കി. ലഹരിവസ്തുക്കള്‍ സിനിമാ നടന്മാരിലേക്കെത്തുന്നത് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചാണ്. ഇത് മുന്‍നിര നടന്മാര്‍ക്ക് പണം പോലും കൊടുക്കാതെ എത്തിച്ചു നല്‍കും. ലഹരിക്ക് ഇവരെ അടിമകളാക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. കൊക്കെയ്ന്‍ അടക്കമുള്ള രാസലഹരിവസുക്കളാണ് ഇങ്ങനെ ഒളിപ്പിച്ചുകടത്തി കൊടുത്ത് നടീ നടന്മാരെ വശത്താക്കുന്നത്. ഇതോടെ ഇവര്‍ മാഫിയകളുടെ അടിമകളാകുന്നു. കാരവനില്‍ മേക്കപ്പിനിടയില്‍ എല്ലാം എത്തും. അതീവ രഹസ്യമായി പലരും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം സ്വാഭാവികാഭിനയത്തിന് സഹായിക്കുമെന്നാണ് ചില യുവനടന്മാരുടെ വിശ്വാസം.

ക്യാമറയ്ക്കുമുന്നില്‍ ആത്മവിശ്വാസം കൂടുമെന്ന തെറ്റായ ധാരണകളും ചിലര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ദുബായിലെ ലോബിയാണ്. സിനിമാ മേഖലയില്‍തന്നെ ജോലിചെയ്യുന്ന ചില സാങ്കേതിക പ്രവര്‍ത്തകരാണ് ലൊക്കേഷനിലേക്ക് ലഹരിയെത്തിക്കുന്നത്. പള്‍സര്‍ സുനിയെ പോലുള്ളവരാണ് മുമ്ബ് ഇത് ചെയ്തിരുന്നതെന്നാണ് സൂചന. എന്നാല്‍ പള്‍സര്‍ കുടുങ്ങിയപ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങളിലേക്ക് മാറി. എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളേയും ഉപയോഗിച്ചു. പലപ്പോഴും മുന്‍നിര നടീ നടന്മാര്‍ തന്നെ അവരറിയാതെ ലഹരിയുടെ കടത്തുകാരായി. ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവരുടെ മൊഴികളില്‍നിന്നാണ് എക്‌സൈസിന് ഈ വിവരം കിട്ടിയത്. വിവരങ്ങള്‍ കൃത്യമായി എക്‌സൈസിനും പൊലീസിനും അറിയാമെങ്കിലും പരിശോധന നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഇവര്‍ പിന്മാറുകയാണ്. സിനിമാക്കാരുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍പോലും ഭയമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനം പരിശോധിച്ചാല്‍ പണി കിട്ടുമെന്ന ഭയമാണ് ഇതിന് കാരണം. എറണാകുളം നഗരത്തില്‍നിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ എറണാകുളം എക്‌സൈസ് സിഐ. പിടികൂടിയിരുന്നു. ഇയാള്‍ മൊഴിനല്‍കിയത് പശ്ചിമകൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ്. തിരുവനന്തപുരത്ത് 11.5 കോടിയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടിയ സംഘത്തെ ചോദ്യംചെയ്തപ്പോഴും ഒരു നടന് ലഹരി എത്തിക്കാറുണ്ടെന്ന് മൊഴിയുണ്ടായിരുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്ബനിയുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍്. നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് നൂറോളം സിനിമകളില്‍ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു പൊലീസ് നടത്തിയിരുന്നു. ഇതെല്ലാം ദുബായിലേക്കാണ് സംശയങ്ങള്‍ എത്തിച്ചത്. ഇതിനിടെയാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ തന്നെ പലതും തുറന്നു പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (5 minutes ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (15 minutes ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (2 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (2 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (3 hours ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (4 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (4 hours ago)

കുവൈത്തിൽ നിര്യാതനായി...  (4 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (5 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (5 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (5 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (5 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (6 hours ago)

Malayali Vartha Recommends