ഒരോട്ടോഗ്രാഫായി ചന്ദ്രനമഴയിലൂടെ സരയൂ പോലെ പെയ്തിറങ്ങിയ പ്രിയ താരം ശരത് കുമാര്‍ ഇനി ഓര്‍മ്മയില്‍; വിശ്വസിക്കാനാകാതെ കുടുംബ പ്രേക്ഷകര്‍
പ്രശസ്ത സീരിയല്‍ താരം ശരത് കുമാറിന്റെ വിയോഗം കുടുംബ പ്രേക്ഷകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ശരത് കുമാര്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടെന്ന് അറിഞ്ഞെങ്കിലും ശരതിന്റെ ജീവന് എടുത്ത അപകടമാണെന്ന് നാട് അറിഞ്ഞത് വൈകിയാണ്. കഴിഞ്ഞ ദിവസം കൂടി കൊല്ലം, കൊട്ടിയം ടൗണില്‍ കൂട്ടുകാരുമൊത്ത് ഉല്ലസിച്ചു നടന്ന ശരത് കുമാറിന്റെ മരണ വാര്‍ത്ത കൂട്ടുകാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. സ്കൂള്‍ തലം മുതല്‍ കലയോട് ഏറെ അഭിനിവേശം ഉണ്ടായിരുന്ന ശരത് കുമാര്‍ സംവിധായകന് രാജസേനന്റെ കൃഷ്ണകൃപാസാഗരം എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയ താരമായി. തുടര്‍ന്ന് കൈ നിറയെ അവസരങ്ങളാണ് ശരത്തിനെ തേടിയെത്തിയത്. ചന്ദനമഴ, സരയൂ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ശരത്, സിനിമ ലക്ഷ്യമിടുന്നതിനിടയിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ഓട്ടോഗ്രാഫ് സീരിയലിലെ ഫൈവ് ഫിംഗേഴ്സ് ഗ്യാങിലെ രാഹുല്‍ എന്ന കഥാപാത്രമായിരുന്നു ശരത് കുമാറിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്.
രാവിലെ ഏഴിന് കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ നിന്ന് കൊല്ലത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കണ്ണനല്ലൂര്‍ ഭാഗത്ത് വച്ചായിരുന്നു അപകടം. കണ്ണനല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാനുമായി ശരത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് മുഖമടിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ ശരത്തിനെ വാന്‍ ഡ്രൈവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണത്തിന് കാരണമായത്. രാവിലെ ആയതിനാല്‍ ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്നാണ് ചാത്തന്നൂര്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ ബൈക്ക് റേസിങിനോട് കമ്പമുണ്ടായിരുന്നെങ്കിലും അമിതവേഗം ഒഴിവാക്കിയാണ് യാത്ര ചെ്തിരുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു.
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഓട്ടോഗ്രാഫ് സീരിയലിലെ അഭിനയത്തിലൂടെ സംവിധായകന് സുജിത്ത് സുന്ദറിന്റെ ഇഷ്ടതാരങ്ങളിലൊരാളായിരുന്നു ശരത് കുമാര്‍. ശരത്തിന്റെ അഭിനയ പ്രതിഭ മനസിലാക്കിയ സംവിധായകന് സുജിത്ത് സുന്ദര്‍ മറ്റു സീരിയലുകളിലും പ്രധാന റോളുകളാണ് ശരത്തിനായി മാറ്റി വച്ചത്.
ലൊക്കേഷനില്‍ വളരെയേറെ ശാന്തപ്രകൃതക്കാരന്‍ ആയിരുന്നു. അഭിനയത്തെ വളരെയേറെ ഗൗരവത്തോടയാണ് ശരത് കണ്ടിരുന്നത്. ശരത് എന്നാണ് യഥാര്‍ഥ പേരെങ്കിലും ഫൈവ് ഫിംഗേഴ്സിലെ കഥാപാത്രത്തിന്റെ പേരായ രാഹുലിന്റെ പേരിലാണ് മറ്റുള്ളവര്‍ വിളിക്കുന്നത്. അത് ഏറെ ഇഷ്ടപ്പെട്ടിരുന്നതായും സംവിധായകന് ഓര്‍ക്കുന്നു.
കൊല്ലത്ത് ചിത്രീകരണം നടക്കുന്ന സീരിയലുകളിലെ ലൊക്കേഷനുകളെയും ശരത് കുമാറിന്റെ മരണവാര്‍ത്ത ദുഃഖത്തിലാഴ്ത്തി. നിലവില്‍ ചന്ദനമഴ, സരയൂ സീരിയലുകളിലാണ് ശരത് അഭിനയിച്ചു കൊണ്ടിരുന്നത്. 23 വയസിനുള്ളില്‍ ശ്രദ്ധേയമായ ഒട്ടേറ വേഷങ്ങള്‍ മിനിസ്ക്രീനില്‍ ചെയ്തെങ്കിലും ബിഗ് സ്ക്രീന്‍ എന്ന സ്വപ്നം ബാക്കിയാക്കിയാണ് ശരത് മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha