ഉറക്കം വരുന്നത് ഒരു തെറ്റൊന്നുമല്ല.. എന്നാൽ ഓട്ടത്തിന് വിളിച്ച യൂബര്‍ ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ ഉറക്കംതൂങ്ങിയാലോ? ഒടുവിൽ ടാക്സി ഡ്രൈവറെ ബലമായി മാറ്റി ഇരുത്തി യുവതി തന്നെ കാറോടിക്കേണ്ടിവന്നു.... ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയ കാര്യം ഈ യുവതി പറയുന്നത് ഇങ്ങനെ
ഡ്രൈവറുടെ ഉറക്കം വരുത്തിവെച്ച അപകടങ്ങൾ നമുണ്ട് നാട്ടിൽ ധാരാളമാണ്. എത്ര ഉറക്കം വന്നാലും വാഹനം നിര്ത്താനൊ വിശ്രമിക്കാനൊ ടാക്സി ഡ്രൈവര്‍മാര്‍ മെനക്കെടാറില്ല. ഇത് ഉണ്ടാക്കുന്ന അപകടങ്ങൾ ചില്ലറയല്ല. അതുപോലെ ഡ്രൈവിങിനിടയിൽ നിർത്താതെ ഫോൺ ചെയ്യുകയും ഇടവേളകളിൽ ഉറക്കം തൂങ്ങുകയും ചെയ്ത ഒരു യൂബർ യാത്രയിൽ ജീവൻ രക്ഷപ്പെട്ടത് എങ്ങനെ എന്ന് പറയുകയാണ് 28-കാരിയായ തേജസ്വിനി ദിവ്യ നായിക്.
മുംബൈയിലാണ് സംഭവം. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോകാന്‍ യൂബര്‍ ടാക്സി ബുക്ക് ചെയ്തപ്പോഴാണ് ദിവ്യ നായിക്കിന് ഈ അനുഭവം ഉണ്ടായതെന്ന് യുവതി ട്വീറ്റ് ചെയ്തു. . ഉച്ചയ്ക്ക് ഒരു മണിയോടെ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നത് യുവതി വിലക്കിയതോടെ ഡ്രൈവര്‍ ഉറക്കം തൂങ്ങാൻ തുടങ്ങി. .
ഇതിനിടക്ക് ടാക്സി രണ്ട് അപകടങ്ങളില്‍ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇതോടെ താന്‍ വാഹനം ഓടിക്കാമെന്നും നിങ്ങള്‍ അല്‍പ്പം വിശ്രമിക്കണമെന്നും തേജസ്വിനി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് സമ്മതിച്ചില്ല..
വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങിയതോടെ താന്‍ വാഹനം ഓടിക്കാമെന്നും നിങ്ങള്‍ അല്‍പ്പം വിശ്രമിക്കണമെന്നും തേജസ്വിനി ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് വിസമ്മതിക്കുകയും യാത്ര തുടരുകയുമായിരുന്നു...
വീണ്ടും ഡ്രൈവർ ഉറക്കം തുടങ്ങിയതോടെ യുവതി ബലമായി തന്നെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു... ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറിയെങ്കിലും അയാള്‍ ഉറങ്ങാതെ വീണ്ടും ഫോണില്‍ കത്തവെക്കാൻ തുടങ്ങി.. ഒപ്പം തേജസ്വിനിയുടെ ഡ്രൈവിങ്ങിനെ പുകഴ്ത്താനും തുടങ്ങി.
എന്നാൽ ഏറെ നേരം പിടിച്ചുനിൽക്കാൻ അയാൾക്ക് ആയില്ല... യുബർ ഡ്രൈവർ സൈഡ് സീറ്റിൽ ഇരുന്നു സുഖമായി ഉറങ്ങാൻ തുടങ്ങി.ഉടനെത്തന്നെ തേജസ്വിനി അയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും കമ്പനിയെ ടാഗ് ചെയ്ത് ഈ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
മുംബൈയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പാണ് അയാള്‍ ഉറക്കം ഉണര്‍ന്ന് വീണ്ടും ഡ്രൈവിങ്ങ് ആരംഭിച്ചത്...സംഭവത്തില്‍ യൂബര്‍ ടാക്സി സര്‍വീസ് വക്താവ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് . സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഈ ഡ്രൈവറുടെ ആപ്പ് ആക്സസ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും യൂബര്‍ അറിയിച്ചു......
https://www.facebook.com/Malayalivartha