എന്റെ ജീവിതത്തില് ഒരു വലിയ കാര്യം നടക്കാനുണ്ട്... വേറൊന്നുമല്ല, എന്റെ വിവാഹം! മലയാളത്തിലെ നടനെയോ സംവിധായകനെയോ കിട്ടിയാല് വളരെ സന്തോഷം; തന്റെജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷ്മി ശര്മ!

സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ലക്ഷ്മി ശര്മ്മ. പളുങ്ക് സിനിമയിലൂടെ മോഹൻലാലിൻറെ നായികയായി എത്തിയ താരം പ്രേക്ഷകരുടെ ഇഷ്ട് താരമായി മാറിയത് വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. മലയാളസിനിമയില് അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാന് മറന്നുപോയെന്നു വെളിപ്പെടുത്തല്.
മലയാളസിനിമ ഈ നായികാനടിയെ തിരസ്കരിച്ചെങ്കിലും ഒരിക്കല്ക്കൂടി നല്ലൊരു അവസരം വന്നാല് അഭിനയിക്കാനുള്ള വലിയ ആഗ്രഹത്തിലാണ് താരം. ബ്ലസി സംവിധാനം ചെയ്ത "പളുങ്ക്' എന്ന ചിത്രത്തിലെ നായികയെക്കുറിച്ചാണ് പറയുന്നത്. "പളുങ്കി'ല് മമ്മൂട്ടിയുടെ നായികയായിരുന്നു ലക്ഷ്മി ശര്മ്മ.
മലയാളിയല്ല. അന്യദേശക്കാരി. കാഴ്ചയില് മലയാളിത്തമുള്ള പെണ്കുട്ടിയായതുകൊണ്ടുതന്നെ കുറെ സിനിമകളില് നായികാവേഷത്തില് അഭിനയിച്ചു. പിന്നീട് അവസരങ്ങള് കുറഞ്ഞു. നടി ഇപ്പോള് ആന്ധ്രയില് വിജയവാഡയിലാണ് താമസം. മാതാപിതാക്കള്ക്ക് സുഖമില്ലാത്തതിനാല് അവരുടെ കാര്യങ്ങള് നോക്കുന്നു. എന്നിരുന്നാലും തന്റെ ജീവിതത്തില് ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന് നടി പറയുന്നു.
വേറൊന്നുമല്ല, തന്റെ വിവാഹം. മലയാളസിനിമയിലുള്ള നടനൊ നിര്മാതാവൊ സംവിധായകനൊ ഭര്ത്താവായി കിട്ടിയാല് വളരെ സന്തോഷമെന്നും നടി പറയുന്നു. മലയാളസിനിമയില് അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിനുള്ള ശ്രമങ്ങള് നടത്തിയില്ല. എന്തായാലും ഒരു വരനെതേടികൊണ്ടിരിക്കുകയാണിപ്പോള് ഈ "പളുങ്കു' നടി.
https://www.facebook.com/Malayalivartha