Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...


കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...


എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്‍ത്തന്നെ കല്ലുകടി; ബസിന്റെ ഡോര്‍ കേടായത് പൊല്ലാപ്പായി; യാത്ര തുടരാനായത് ഒടുക്കത്തെ ബുദ്ധി


തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് കെ മുരളീധരന്‍; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നടന്ന് ചതിക്കും; തുറന്നടിച്ച് പത്മജ വേണുഗോപാല്‍


കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം

38 വര്‍ഷം അവധിയെടുക്കാതെ ജോലി; വിരമിക്കാനിരിക്കെ വിയോഗം

28 APRIL 2020 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കണ്ണൂര്‍ ഇരിട്ടി ആറളം ഫാം ബ്ലോക്ക് 4-ല്‍ തൊഴിലാളി ബന്ദപ്പാലന്‍ നാരായണനെ ആന ചവിട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സുരക്ഷ ഒരുക്കാതെ ഇനി ജോലിക്കിറങ്ങിലെന്ന നിലപാടില്‍ സഹപ്രവര്‍ത്തകര്‍. മാനേജുമെന്റ് ജീവനക്കാരും ഇതേ നിലപാട് സ്വീകരിച്ചതോടെ വയനാട്ടില്‍ അവധിയിലായിരുന്ന ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷജ്‌ന സ്ഥലത്ത് എത്തി.സുരക്ഷ ഉറപ്പു നല്‍കുകയും നാരായണന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഫാമിലോ വനം വകുപ്പിലോ ആശ്രിത നിയമനം നല്‍കാന്‍ ഇടപെടുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്. ആറളം ഫാമില്‍ 8 പേര്‍ വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും തൊഴിലാളി ദുരന്തത്തിനിരയാകുന്നത് ആദ്യമാണ്.

പന്നിമൂല സ്വദേശിയായ ബന്ദപ്പാലന്‍ നാരായണന്‍ 38 വര്‍ഷത്തെ സേവനത്തിനു ശേഷം ഈ വര്‍ഷം ഡിസംബര്‍ 31-ന് വിരമിക്കേണ്ടിയിരുന്നതാണ്. മികച്ച തൊഴിലാളിയായിരുന്നെന്നാണ് ഫാം ജീവനക്കാരുടെ സാക്ഷ്യം. ജോലി ഭാരം കൊണ്ടും മറ്റ് പ്രയാസങ്ങള്‍ മൂലവും നല്ലൊരു ശതമാനവും സ്വയം വിരമിക്കുമ്പോള്‍ പലപ്പോഴും അവധി പോലുമെടുക്കാത്ത ജീവനക്കാരനായിരുന്നിവത്രേ നാരായണന്‍. കൃഷിയാണു ജോലിയെങ്കിലും ഞായറാഴ്ചകളില്‍ സുരക്ഷാ ജോലിയാണു ചെയ്യുക. വാഹനത്തില്‍ വരണമെങ്കില്‍ കിലോമീറ്ററുകള്‍ വളഞ്ഞു ചുറ്റണം. അതിനാല്‍ കൊക്കോട് പുഴ വഴി 3 കിലോമീറ്റര്‍ നടന്ന് ബ്ലോക്ക് 4-ല്‍ എത്തും.

ബ്ലോക്ക് 4-ലെ കേന്ദ്രത്തില്‍ ഇന്നലെ പതിവു സമയം കഴിഞ്ഞും ഒപ്പിടാന്‍ എത്താത്തതു കൊണ്ട് സൂപ്പര്‍വൈസര്‍ വി.എസ്.സായി നാരായണന്‍ റോഡില്‍ തിരഞ്ഞപ്പോള്‍ മണ്‍പാതയില്‍ തോര്‍ത്ത് കിടക്കുന്നതു കണ്ടു. 10 മീറ്റര്‍ മാറി തോട്ടത്തില്‍ മൃതദേഹവും. ആനയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിച്ചിട്ട് ചവിട്ടിക്കൊന്നതാണെന്നു സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും ഇക്കാര്യം വ്യക്തമാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യത്തില്‍ ഫാം ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോഷി പാലമറ്റം, അംഗങ്ങളായ അരവിന്ദന്‍ അക്കാനശ്ശേരി, ജിമ്മി അന്തിനാട്ട്, പി.റോസ, പി.കെ.കരുണാകരന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതി, ആറളം സിഐ കെ.സുധീര്‍ കല്ലന്‍, ആറളം ഫാം സെക്യൂരിറ്റി ഓഫിസര്‍ ആര്‍.ശ്രീകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി.പി.പ്രേമരാജന്‍, സൂപ്രണ്ട് വി.പി.മോഹന്‍ദാസ്, ഡപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, ആര്‍ആര്‍ടി ഡപ്യൂട്ടി റേഞ്ചര്‍ ഹരിദാസന്‍, സിപിഎം ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍, വൈ.വൈ.മത്തായി, ബേബി ജോണ്‍ പൈനാപ്പള്ളി, കോണ്‍ഗ്രസ് ആറളം മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ ആറളം, സിപിഐ മണ്ഡലം സെക്രട്ടറി ശങ്കര്‍ സ്റ്റാലിന്‍, കെ.ബി.ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും ആറളം ഫാമില്‍ കാട്ടാന അക്രമം മൂലമുണ്ടാകുന്ന തുടര്‍ച്ചയായ ദുരന്തങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ ബാക്കി പത്രമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് ആരോപിച്ചു. ഓരോ മനുഷ്യ ജീവന്‍ പൊലിയുമ്പോഴും പ്രതിരോധ നടപടികളെക്കുറിച്ച് വനം വകുപ്പ് പല പദ്ധതികളും പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ട തൊഴിലാളി നാരായണന്റെ കുടുംബത്തിനെ കെപിസിസിയുടെ അനുശോചനം അറിയിച്ചു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തിന്റെ പൂര്‍ണ ഉത്തരവാദി വനം വകുപ്പ് ആണെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണര്‍ ജില്ലാ സെക്രട്ടറി ലുക്മാന്‍ പള്ളിക്കണ്ടി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (2 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (2 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (3 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (3 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (3 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (3 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (4 hours ago)

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു  (4 hours ago)

ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണയാള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്  (4 hours ago)

തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്ത  (5 hours ago)

കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള  (5 hours ago)

ദുര്‍ബലമെങ്കിലും പണി പാളി... കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയെന്ന പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്; മേയറും എംഎല്‍എയും ഉള്‍പ്പെടെ അ  (5 hours ago)

Malayali Vartha Recommends