കടലുണ്ടിപ്പുഴ താണ്ടി സ്വപ്നത്തിന്റെ വിളഭൂമിയിലെത്താന് ഹാരിസിനൊരു തോണി സ്വന്തം!
ഇലക്ട്രീഷ്യനും കര്‍ഷകനുമായ ഹാരിസിന് കടലുണ്ടിപ്പുഴയുടെ തീരത്തുള്ള വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്കു പോകണമെങ്കില്‍ ഒന്നുകില്‍ കടലുണ്ടിപ്പുഴ നീന്തണം. അല്ലെങ്കില്‍ വേങ്ങര വഴി കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങണം.
പുതുപ്പറമ്പിലെ ഓണത്തൂക്കില് അബ്ദുറഹിമാന്റെ മകന് ഹാരിസ് (32) ഇതിനൊരു പരിഹാരം കണ്ടു. സ്വന്തമായി തോണി നിര്‍മിക്കുക. അങ്ങനെ ഒരാഴ്ചകൊണ്ട് തോണി തയാര്‍.
കോയമ്പത്തൂരിലെ ഭാര്യാഗൃഹത്തില്‍നിന്നു ഭാര്യ ഫാത്തിമയെയും മകള്‍ ആയിഷ മറിയത്തെയും കഴിഞ്ഞമാസം നാട്ടില്‍ എത്തിച്ചതോടെ ക്വാറന്റീനിലായി. ഈ സമയത്താണ് തോണി നിര്‍മിക്കണമെന്ന ആഗ്രഹമുണരുന്നത്.
സ്നേഹിതന്മാരായ സി.ടി.അബ്ദുല്ല, ഹസന് പുതുപ്പറമ്പ്, പൈക്കാടന്‍ റഫീഖ് എന്നിവര്‍ പരപ്പനങ്ങാടിയില്‍ നിന്ന് പ്ലൈവുഡ്, ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള വാട്ടര്‍പ്രൂഫ് എന്നിവ എത്തിച്ചുകൊടുത്തു. കനംകുറവായ തോണിയില്‍ ഒരേ സമയം നാലുപേര്‍ക്കു യാത്രചെയ്യാം. ആറായിരത്തോളം രൂപ ചെലവുവന്നു.
https://www.facebook.com/Malayalivartha