Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

രക്തച്ചൊരിച്ചിലിനു പിന്നിൽ ചൈനയുടെ കൊടും ചതി; തിരിച്ചടിയാകുന്നത് നയതന്ത്ര ശ്രമങ്ങള്‍ക്ക് ; കഴിഞ്ഞുപോയത് ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെ നാളുകൾ; ആവർത്തിക്കുമോ നാഥു-ലാ

17 JUNE 2020 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

തർക്കമുണ്ടെങ്കിലും ദശകങ്ങളായി തമ്മിൽ അടിക്കാതെ, പിണങ്ങിയും ഇടയ്ക്കിടെ തന്ത്രപൂർവമായ സൗഹൃദവുമായി, അതിർത്തി പങ്കിട്ടിരുന്ന ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഒടുവിൽ ചോര ചിന്തിയിരിക്കയാണ്. 1962 ലേതുപോലുള്ള ഒരു വിപുല യുദ്ധത്തിലേക്ക് ഇത് വഴിതെളിക്കാനുള്ള സാധ്യതയില്ലെങ്കിലും 1967 ലെ നാഥു ലാ സംഭവത്തിനു സമാനമായ പ്രശ്നങ്ങളിലേക്കു നയിക്കുമോ എന്നാണ് സുരക്ഷാ തന്ത്രജ്ഞരുടെ ആശങ്ക.സ്വതന്ത്ര ഇന്ത്യയ്ക്കു ചൈനയുമായി നല്ല സൗഹൃദമായിരുന്നു. 1949 ൽ സ്ഥാപിതമായ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അൻപതുകൾ പഞ്ചശീലതത്വങ്ങളുടേയും ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെയും നാളുകളായിരുന്നു.

1959 ൽ ടിബറ്റിലെ പ്രശ്നങ്ങളാണ് ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കിയത്. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്ന വാദവുമായി 1959 ൽ ചൈന രംഗത്തെത്തി. തുടർന്ന് അതിർത്തിയെപ്പറ്റി ആരോപണ പ്രത്യാരോപണങ്ങൾ.
62 ലും അതിർത്തിയിലെ നിർമാണമായിരുന്നു പ്രശ്നമായത്. ഇരു സൈന്യത്തിന്റെയും റോളുകൾ നേരെ മറിച്ചായിരുന്നുവെന്നു മാത്രം.

അരുണാചലും സിക്കിമും തങ്ങളുടെ അധീനതയിലാക്കാൻ ചൈന ശ്രമിക്കുമെന്നുള്ള ആശങ്കയിൽ കിഴക്കൻ മേഖലയിൽ ഇന്ത്യ നേരത്തെ തന്നെ മേൽക്കൈ ഉറപ്പിച്ചിരുന്നു. ആ മേഖലയിലെ ചുംബി താഴ്‍വര പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്ന മേൽക്കൈ മാറ്റിയെടുക്കാൻ ചൈനീസ് സൈന്യം നാഥു ചുര (ലാ എന്നാൽ ചുരം എന്നർഥം) ത്തിനെതിരെയുള്ള പ്രദേശത്ത് സൈനിക സൗകര്യങ്ങൾ നിർമിച്ചു തുടങ്ങി. നിർമാണം ഇന്ത്യൻ നിയന്ത്രിത ഭൂമിയിലേക്കു കടന്നുവന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്. ഏതായാലും നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞതാണ് ഇരുപക്ഷത്തുനിന്നും കാര്യമായ ആൾനാശത്തിനു വഴിതെളിച്ച സംഭവത്തിലേക്കു നയിച്ചത്.

1962 ലെ പരാജയത്തിനു ശേഷം ചൈനീസ് സൈന്യത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് ആത്മവിശ്വാസം നേടിക്കൊടുത്തത് ഈ സംഭവമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത ചെറുത്തുനിൽപ്പിനെ തുടർന്ന് അന്ന് ചൈനീസ് സൈന്യത്തിന് മുൻനിലയിലേക്കു മടങ്ങേണ്ടിവന്നു.1959 ൽ ടിബറ്റിലെ പ്രശ്നങ്ങളാണ് ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കിയത്. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്ന വാദവുമായി 1959 ൽ ചൈന രംഗത്തെത്തി. തുടർന്ന് അതിർത്തിയെപ്പറ്റി ആരോപണ പ്രത്യാരോപണങ്ങൾ.
ഇപ്പോഴുണ്ടായ സംഭവം 1967 നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷമാണ്. അന്ന് സിക്കിം അതിര്‍ത്തിയിലായിരുന്നു സംഘര്‍ഷം. നാഥു ലാ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയുണ്ടായെന്നാണ് കണക്കാക്കുന്നത്. 1962 ല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടായ യുദ്ധത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു 1967 സ്ഥിതി.സിക്കിം അതിര്‍ത്തിയിലെ കൈയേറ്റമാണ് അന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് 1975 ല്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന ആക്രമണം നടത്തുകയായിരുന്നു. അന്ന് നാല് സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ചൈന ഇന്നത്തെ പോലെ അന്നും ആരോപിച്ചു. ചൈന അതിക്രമിച്ചു കടന്നു ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യയും ഇപ്പോഴത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പറഞ്ഞതുപോലെ തന്നെ പ്രതികരിച്ചു. അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്.1962 ഒക്‌ടോബർ 20ന് ആയിരുന്നു ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിതമായ ചൈനീസ് ആക്രമണം. അതിർത്തിത്തർക്കം യുദ്ധത്തിനു കാരണമാകുമെന്ന് ആരും സങ്കൽപിക്കുക പോലും ചെയ്‌തിരുന്നില്ല.

പടിഞ്ഞാറു കശ്‌മീരിൽ ലഡാക്കിലെ അക്‌സായ് ചിന്നിലും കിഴക്കു നേഫയിലും (അരുണാചൽ പ്രദേശ്) ഒരേസമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറി. പലയിടത്തും ചെറുക്കാൻ ഇന്ത്യൻ സേന തന്നെയില്ലായിരുന്നു. അരുണാചൽപ്രദേശിൽ നിന്ന് പിൻവാങ്ങിയെങ്കിലും ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റർ ഇന്നും ചൈനയുടെ അധീനതയിലാണ്. 1962 നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു.അന്നും യുദ്ധത്തിന് തുടക്കമിട്ടത് ചൈനയുടെ അപ്രതീക്ഷിത ആക്രമണം
2020: ലഡാക്ക്

കിഴക്ക് മേൽക്കൈ ഇന്ത്യക്കാണെങ്കിൽ ലഡാക്കിൽ (പടിഞ്ഞാറ്) അന്നും ഇന്നും ചൈനീസ് സൈന്യത്തിനാണ് മേൽക്കൈ. അതിനൊപ്പമെത്താനാണ് ഇന്ത്യ കഴിഞ്ഞ ഒന്നര–രണ്ടു ദശകങ്ങളായി സൈനിക നിർമാണപ്രവർത്തനങ്ങളിലുടെ ശ്രമിച്ചുവരുന്നത്. ദൗളത്ത് ബേഗ് ഓൾഡിയിലേക്കുള്ള അതിർത്തി റോഡും ഷ്യോക്ക് നദിയിലെ പാലവും നിർമിച്ചത് ഇതിന്റെ ഭാഗമായാണ്. ഇവ നിർത്തിവെക്കണമെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ആവശ്യം. അതിനുള്ള സമ്മർദതന്ത്രമായാണ് അതിർത്തിയിൽ മൂന്നിടത്ത് അതിക്രമിച്ചുകയറിയത്.

കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സൈനികതലത്തിൽ നടത്തിയ ചർച്ചകളിൽ ചില ധാരണകളുണ്ടായതായാണ് അറിവ്. എന്നാൽ ഈ ധാരണയനുസരിച്ച് പിൻമാറാനുള്ള നീക്കത്തിനിടയിൽ ഒരിടത്താണ് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്.

സൈനികതലത്തിൽ ഇതുവരെ നടന്ന ചർച്ചകളുടെ ഘടനയും ശ്രദ്ധേയമാണ്. ആദ്യ ചർച്ചകൾ കോർ കമാൻഡർമാർ തമ്മിലായിരുന്നു. ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരാണ് കോർ കമാൻഡർമാർ.

അതിനുശേഷം മേജർ ജനറൽമാർ കമാൻഡ് ചെയ്യുന്ന ഡിവിഷൻ തലത്തിൽ ചർച്ച നടന്നു. തുടർന്ന് ബ്രിഗേഡിയർമാർ കമാൻഡ് ചെയ്യുന്ന ബ്രിഗേഡ് തലത്തിൽ ചർച്ച നടന്നു. അതു കഴിഞ്ഞാണ് യഥാർഥത്തിൽ പ്രശ്നഭൂമിയിലുള്ള സൈനികരുൾപ്പെടുന്ന ബറ്റാലിയൻ തലത്തിൽ പിൻമാറ്റ ചർച്ചകൾ നടന്നത്.

ഈ ചർച്ചകൾക്കിടയിലാണ് ഇപ്പോൾ കയ്യാങ്കളി നടന്നിരിക്കുന്നത്. കയ്യാങ്കളിയിൽ കൊല്ലപ്പെട്ട സൈനികരിൽ‌ ഒരാൾ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസർ (കേണൽ) തന്നെയാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.

അതിര്‍ത്തിയിലെ അഭിപ്രായ ഭിന്നത നിഴലിക്കുമ്പോഴും ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാകുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. 1988 ല്‍ അദ്ദേഹം ചൈനയിലേക്ക് നടത്തിയ സന്ദര്‍ശനം നിര്‍ണായകമായിരുന്നു. ഈ സന്ദര്‍ശനമാണ് 1993 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറുകള്‍ക്ക് അടിസ്ഥാനമായത്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള കരാറിലായിരുന്നു 1993 ല്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചൈനീസ് സന്ദര്‍ശനത്തിനിടയില്‍ ഒപ്പുവെച്ചത്. ചൈനീസ് പ്രധാനമന്ത്രി ലീ പെങ്ങും നരസിംഹറാവുവുമായിരുന്നു നിര്‍ണായക കരാറില്‍ ഒപ്പുവെച്ചത്. ഇതിന് ശേഷം 1996 ല്‍ ഇരു രാജ്യങ്ങളും മറ്റൊരു കരാറിലും ഒപ്പുവെച്ചു. Confidence Building Measures in the Military Field along LAC എന്ന കരാറിലായിരുന്നു അന്ന് ഒപ്പുവെച്ചത്. അന്ന് ദേവഗൗഡയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു കരാറിലൊപ്പുവെച്ചത്. പിന്നീട് എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാനുള്ള പ്രത്യേക സംവിധാനവും ഇരു രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തി.
മന്‍മോഹന്‍സിംങ് പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷക്കാലം മൂന്ന് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. 2005 ലേയും, 2012 ലേയും 2013 ലേയും കരാറുകള്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം ഒപ്പുവെയ്ക്കപ്പെട്ടത് ഇന്ത്യയുടെ ഇന്നത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബെയ്ജിംങില്‍ ഇന്ത്യന്‍ അംബാസിഡറായിരിക്കുമ്പോഴാണ്.
ഇതിന് ശേഷമാണ് മോദി അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് ഉച്ചകോടികള്‍ വുഹാനിലും മഹാബലിപുരത്തുമായി നടന്നത്.
ഇങ്ങനെ 1988 ല്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ തുടര്‍ച്ചയായി നടന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് കൂടിയാണ് തിങ്കളാഴ്ചത്തെ സംഭവത്തോടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (1 minute ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (12 minutes ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (6 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (6 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (7 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (7 hours ago)

ഇത് ദൈവത്തിന്റെ ശിക്ഷ  (7 hours ago)

ഗവർണർ ക്ക് തിരിച്ചടി....കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം.... സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി...  (7 hours ago)

3 ജില്ലകളിൽ റെഡ് അല‌ർട്ട്  (7 hours ago)

മുഖ്യമന്ത്രി വിദേശത്ത് പോയത്  (7 hours ago)

എല്ലാം മാറി മറിഞ്ഞു...സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.... മൂന്ന് ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു... ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്  (7 hours ago)

സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി  (8 hours ago)

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

ഉന്മൂലനം, കൂട്ടക്കൊല, പട്ടിണിയ്ക്ക് കാരണക്കാരാകുക, സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യം വച്ച് ആക്രമിക്കുക, മാനുഷിക സഹായങ്ങള്‍ തടയുക ; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറണ്ടുമായി  (8 hours ago)

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം  (9 hours ago)

Malayali Vartha Recommends