മുണ്ടേരി വനത്തിനുള്ളിലെ തണ്ടന്‍കല്ല് കോളനിയിലിരുന്ന് ശങ്കരന് അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു!
മുണ്ടേരി വനത്തിനുള്ളിലെ തണ്ടന്‍കല്ല് കോളനിയിലെ പുളിക്കല്‍ ശങ്കരന് (49) ഒന്നാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയെങ്കിലും ശങ്കരന് അക്ഷരങ്ങളോട് പ്രണയമായിരുന്നു. ശങ്കരന് ഉള്‍പ്പെടെ കോളനിയിലെ 12 കുട്ടികളെ ഓടക്കയം ഗവ. സ്കൂളിലാണ് ചേര്‍ത്തത്. അമ്മയ്ക്ക് സുഖമില്ലാതായതോടെയാണ് ശങ്കരന് കോളനിയില്‍ തിരിച്ചെത്തിയത്. പിന്നെ, സ്കൂളില്‍ പോയിട്ടില്ല.
എന്നാലും എഴുതുകയും വായിക്കുകയും ചെയ്യാത്ത ഒരു ദിവസം പോലും ശങ്കരന്റെ ജീവിതത്തിലില്ല. രാവിലെ എഴുന്നേറ്റാല്‍ പുസ്തകമെടുത്ത് അന്നേ ദിവസം തന്റെ ചുറ്റുപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറിച്ചിടും. രാത്രിയില്‍ ഇത് ഒരിക്കല്‍ കൂടി വായിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തും. ഇടയ്ക്ക് തമ്പുരാട്ടികല്ലിലെ ലൈബ്രറിയില്‍ വന്നും പുസ്തകം കൊണ്ടുപോകും.
നല്ലൊരു പാട്ടുകാരന് കൂടിയാണ് ശങ്കരന്. കവളപ്പാറ ദുരന്തത്തെക്കുറിച്ചും നിലമ്പൂര്‍ കാടുകളിലെ കോളനികളെക്കുറിച്ചും ശങ്കരന് തന്നെ എഴുതിയ പാട്ട് കോളനിയില്‍ എത്തുന്നവരെ പാടി കേള്‍പ്പിക്കും. കഴിഞ്ഞ പ്രളയത്തില്‍ കോളനിയിലെ വീടുകള്‍ തകര്‍ന്നതോടെ ശങ്കരനും കുടുംബവും ഇപ്പോള്‍ മുണ്ടേരി വിത്തുക്കൃഷിത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha