Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞു ചൈന; അരുണാചല്‍ പ്രദേശില്‍ നടന്ന ചതി; ഇതിനു പകരം നമ്മള്‍ ചോദിക്കും; ഇന്ത്യന്‍ ആദിവാസികളെ ചൈന തട്ടിക്കൊണ്ടു പോയത് എന്തിന്? പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെത് കൈവിട്ടകളി

06 SEPTEMBER 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യ എന്ന രാജ്യവും ചൈന എന്ന രാജ്യവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കി തന്ന ഒരു ദിവസമായിരുന്നു കടന്നു പോയത്. ഇന്നലെ പുറത്തു വന്ന രണ്ടു വാര്‍ത്തകള്‍ നമുക്ക് മേഖലയിലെയും രണ്ടു രാജ്യങ്ങളുടെ സംസ്‌കാരങ്ങളുടെയും സ്ഥിതി മനസ്സിലാക്കി തരുന്നുണ്ട്. ഇന്നലെ രണ്ടു വാര്‍ത്തകളാണ് പുറത്തു വന്നത്. രണ്ടും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്ന് തന്നെ. ഒന്ന് വടക്കന്‍ സിക്കിമില്‍ നിന്നും, മറ്റേതു അരുണാചല്‍ പ്രദേശില്‍ നിന്നും.

വടക്കന്‍ സിക്കിമില്‍ വഴി തെറ്റി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറിയ മൂന്ന് ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യ വെള്ളവും ഭക്ഷണവും തണുപ്പില്‍ നിന്നും രക്ഷ നേടാനുള്ള വസ്ത്രങ്ങളും നല്‍കി. പൂജ്യത്തെക്കാള്‍ കുറഞ്ഞ താപനിലയും കുറഞ്ഞ ഓക്‌സിജന്‍ ലഭ്യതയുള്ള പ്രദേശം ഭൂമിയില്‍ തന്നെ ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഒന്നാണ്. അവിടെ വഴി തെറ്റി വന്ന സ്ത്രീയുള്‍പ്പെടെയുള്ള മൂന്ന് ചൈനീസ് പൗരന്മാരെയാണ് ഇന്ത്യ വേണ്ട സൗകര്യങ്ങളും സഹായവും നല്‍കി തിരിച്ചയച്ചത്. ഇന്ത്യയുടെ മുഖ മുദ്രയായ മനുഷ്യത്വവും സാഹോദര്യവും ആണ് നമ്മള്‍ ഇവിടെ കാഴ്ച വച്ചതു. എന്നാല്‍ അടുത്ത വാര്‍ത്ത വന്നത് അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നില്‍ വേട്ടയാടാന്‍ വേണ്ടി പോയ അഞ്ചു ഗ്രാമീണ യുവാക്കളെ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തട്ടികൊണ്ട് പോയിരിക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായ പാവപെട്ടവരോടാണ് ചൈനീസ് സേന ഇത് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ഇത് വരെ വസ്തുതാപരമായി സംഭവം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രക്ഷപെട്ടു വന്ന മറ്റു രണ്ടു പേരുടെയും വാക്കുകളില്‍ നിന്നും, ഗ്രാമവാസികളില്‍ നിന്നും വ്യക്തമാകുന്നത് ചൈനീസ് സൈന്യം പിടിച്ചു കൊണ്ട് പോയിയെന്ന് തന്നെയാണ്. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ചൈനയോട് ഒന്ന് മാത്രമേ പറയാനുള്ളു. തീക്കൊള്ളി കൊണ്ടാണ് നിങ്ങള്‍ തല ചൊറിയുന്നതു. അഭിനന്ദന്‍ വര്‍ദ്ധമാന്റെ കാര്യത്തിലും മറ്റു അനവധി സംഭവങ്ങളിലും നമ്മള്‍ കണ്ടതാണ് ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ഭാരതം ഏതറ്റം വരെയും പോകും.

ഹോമോസാപിയന്‍സ് എന്നത് ഒരു പ്രത്യേകതരം ജീവി വിഭാഗമാണ്. നാടന്‍ ഭാഷയില്‍ അവരെ നമ്മള്‍ മനുഷ്യര്‍ എന്ന് വിളിക്കുന്നു. പരിണാമശ്രേണിയില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ജീവിയുടെ സഹജ ഭാവങ്ങളായി മനുഷ്യത്വം, ദയ, സഹവര്‍ത്തിത്വം, സഹകരണം എന്നിവയൊക്കെയാണ് കണക്കാക്കി വരുന്നത്. ഇതില്‍ ചൈനക്കാരെ ഈ ഹോമോസാപിയന്‍സ് അഥവാ മനുഷ്യര്‍ എന്ന വിഭാഗത്തില്‍ പെടുത്താന്‍ പറ്റുമോ എന്ന് ആരെങ്കിലും ന്യായമായി സംശയിച്ചാല്‍ നമുക്ക് അവരെ കുറ്റം പറയാനാകില്ല. മൃഗത്തില്‍ നിന്നും പുറപ്പെട്ടിട്ടും കാണുന്നുണ്ട് എന്നാല്‍ മനുഷ്യരിലേക്ക് എത്തിയിട്ടുമില്ല.

അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ജില്ലകളില്‍ ഒന്നായ സുബാന്‍ സീരിയയിലാണ് സംഭവം നടന്നത്. സുബാന്‍ സീരിയയിലെ നാച്ചോ എന്ന പ്രദേശത്തിനടുത്തുള്ള കാട്ടില്‍ വേട്ടയാടാന്‍ പോയ നിരായുധരായ ഗ്രാമീണരെയാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി എന്ന് അവര്‍ തന്നെ വിളിക്കുന്ന കുറച്ചു നരാധമന്മാര്‍ തട്ടികൊണ്ട് പോയതായി പറയപ്പെടുന്നത്. ഒരു പക്ഷെ ഇന്ത്യയോട് ലഡാക് അതിര്‍ത്തിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലുണ്ടായ തിരിച്ചടിക്ക് പകരം വീട്ടാന്‍ ആയിരിക്കാം. അല്ലെങ്കില്‍ ചൈനയുടെ സഹജ സ്വഭാവം ആയിരിക്കാം. എന്തായാലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കണ്ടവര്‍ അല്ല അവര്‍ എന്ന് നിസംശയം പറയാം.

പ്രദേശത്തെ കോണ്‍ഗ്രസ് നേതാവായ നിനോംഗ് എറിംഗ് ആണ് ഈ സംഭവം പുറം ലോകത്തു കൊണ്ട് വന്നത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരിയിലെ നാച്ചോയില്‍ നിന്നുള്ള അഞ്ച് ആണ്‍കുട്ടികളെ ചൈനയുടെ പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) തട്ടിക്കൊണ്ടുപോയതായി സ്വയം നിര്‍മ്മിച്ച വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് നിനോംഗ് എറിംഗ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയിലെയും ചൈനയിലെയും പ്രതിരോധ മന്ത്രിമാരെ രാജനാഥ് സിംഗ് സന്ദര്‍ശിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. പിഎല്‍എയുടെ നടപടി വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.' സെപ്റ്റംബര്‍ നാലിന് മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രിയുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി കൊണ്ടിരിക്കുമ്പോഴാണ് ഈ ഒരു കാര്യം നടന്നിരിക്കുന്നത്.ഒരു ജനാധിപത്യ രാജ്യം എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും ചൈനക്കാരെ എങ്ങനെ നമ്മള്‍ നേരിടും എന്നത് വളരെയധികം ബുദ്ധിമുട്ടിക്കുന്ന വസ്തുതയാണ്. മനുഷ്യന്മാര്‍ക്കു പറഞ്ഞാല്‍ മനസ്സിലാകുന്നതൊന്നും അവര്‍ക്കു മനസിലാകില്ല. വാക്കിനാണെങ്കില്‍ പുല്ലു വിലയാണ് കല്‍പിക്കുകയും ചെയ്യുന്നത്.

ടാഗിന്‍ എന്ന സമുദായത്തില്‍ പെട്ടവരാണ് തട്ടി കൊണ്ട് പോയവരില്‍ മുഴുവന്‍ ആള്‍ക്കാരും. കാട്ടിലേക്ക് വേട്ടയാടാന്‍ പോയപ്പോളാണ് തട്ടി കൊണ്ട് പോയതെന്ന് അവരുടെ ഒരു ബന്ധു വെളിപ്പെടുത്തുകയുണ്ടായി. ടോക് സിന്‍ഗം, പ്രസത് റിന്‍ഗ്ലിങ് , ഡോങ് ടു എബിയ , തന്‍ ബേക്കര്‍ , ഗാരു ദിരി എന്നിവരെയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി കടത്തി കൊണ്ട് പോയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും കാര്യങ്ങളെ ഗൗരവത്തില്‍ എടുക്കുവാനും തട്ടി കൊണ്ട് പോയവരെ തിരിച്ചെത്തിക്കുവാനും വേണ്ട നടപടികള്‍ എടുക്കാനും വേണ്ടി അധികൃതരോട് അപേക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും കുടുംബാംഗങ്ങളും മറ്റും ഈ സംഭവം നേരിട്ട് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വേട്ടയാടാന്‍ പോയ അഞ്ചു പേരോടൊപ്പം പോയ രണ്ടു പേര്‍ രക്ഷപെട്ടു വരുകയും അവരാണ് മറ്റു അഞ്ചു പേരെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തട്ടി കൊണ്ട് പോയത് ആണെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്തുകയും ചെയ്തതു.

എന്നാല്‍ സംസ്ഥാന ഡി.ജി.പി യും ജില്ലാ മേധാവിയും പറഞ്ഞത് ഈ ഒരു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ആണെന്ന് സ്ഥിരീകരിക്കുന്നതിനു ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ്. അതെ സമയം അവര്‍ ഈ വിവരങ്ങള്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈന്യത്തിന് കൈമാറുകയുണ്ടായി. സൈന്യം കാര്യങ്ങള്‍ ഗൗരവമായി എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയാണ് കൃത്യം ചെയ്തിരിക്കുന്നത് എന്നതിനെ കുറിച്ച് സൈന്യം സ്ഥിരീകരണം ഒന്നും നല്കിയിട്ടില്ലെങ്കിലും നാച്ചോയിലെ ഗ്രാമ വാസികള്‍ മുഴുവന്‍ പരിഭ്രാന്തരാണ്. അഥവാ ചൈനയാണ് ഈ ഒരു നടപടിക്ക് പുറകിലുള്ളതെങ്കില്‍ അവര്‍ ശക്തമായ തിരിച്ചടികള്‍ക്കു തയ്യാറായി കൊള്ളുക എന്നെ പറയാനുള്ളു.

എങ്കിലും മോസ്‌കോയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കെ ആണ് ചൈന അതിര്‍ത്തിയില്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തിരിക്കുന്നത് എന്നതിലൂടെ അവരുടെ സ്വാഭാവികമായ ഇരട്ട താപ്പാണ് പുറത്തു വന്നിരിക്കുന്നത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ പാകിസ്ഥാനില്‍ പിടിയിലായപ്പോള്‍ എത്തരത്തിലാണ് ഇന്ത്യ പാകിസ്ഥാന്റെ നാലു ചുറ്റിലും വളഞ്ഞത് എന്ന് ഓര്‍ക്കുന്നുണ്ടാകുമല്ലോ. പാകിസ്ഥാനല്ല ചൈന, പാകിസ്ഥാനെക്കാള്‍ വളരെ വലിയ രാജ്യമാണ് ചൈന, അവര്‍ വളരെ ശക്തരാണ് എന്നൊക്കെ പറയുന്നവരുണ്ടാകും. എന്നാല്‍ അതൊന്നും ഇന്ത്യ ഒരു വിഷയമായി എടുക്കുമെന്നു തോന്നുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളെ രക്ഷിക്കാനും ഇന്ത്യ ഏതറ്റം വരെയും പോകും. അനവധി സാഹചര്യങ്ങളില്‍ ഇത് ലോകത്തിനു വ്യക്തമായതാണ്. ചൈന തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതു എന്ന് മാത്രമേ പറയാനുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (28 minutes ago)

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (48 minutes ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (5 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (5 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (5 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (5 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (12 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (12 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (12 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (13 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (13 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (13 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (13 hours ago)

Malayali Vartha Recommends