Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

അതിര്‍ത്തിയില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; സ്വന്തം ജനതയെ കൊലക്കു കൊടുക്കാന്‍ ചൈന; പിന്മാറാന്‍ തയ്യാറാകുമോ സൈന്യം? ഇത്തരം തിരിച്ചടി ചൈന നേരിടുന്നത് ചരിത്രത്തിലാദ്യം; ഇന്ത്യന്‍ സൈന്യത്തിനെതിരെ നുണ പ്രചരണം നടത്തി ചൈനീസ് ആര്‍മി

10 SEPTEMBER 2020 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഇന്ത്യ ചൈന ബോര്‍ഡറില്‍ കിടന്നു കൈ കാല്‍ ഇട്ടടിക്കുകയാണ് ചൈന. അതെസമയം തന്നെ അവരുടെ ഓരോ നീക്കങ്ങളും ഇന്ത്യ സമയാസമയം തകര്‍ക്കുന്നതും ഉണ്ട്. അത് സാമ്പത്തികമായാലും സൈനികമായാലും മറ്റു ലോക രാജ്യങ്ങളെ കൂട്ട് പിടിച്ചായാലും. എല്ലാ മേഖലയിലും തോറ്റു കൊണ്ടിരിക്കുന്ന ചൈനയെ കൂടുതല്‍ വിഷമിപ്പിക്കുന്നത് അതിര്‍ത്തിയില്‍ അവര്‍ക്കു നേരിട്ടു കൊണ്ടിരിക്കുന്ന തിരിച്ചടികള്‍ ആണ്. കാരണം അവര്‍ വര്‍ഷങ്ങളായി തങ്ങളുടെ തിണ്ണമിടുക്ക് പ്രകടിപ്പിക്കുന്നതും വല്യേട്ടന്‍ മനോഭാവം കാണിക്കുന്നതും മറ്റു രാജ്യങ്ങളുടെ അതിര്‍ത്തി കയ്യേറി കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നും ഇപ്പൊ തിരിച്ചു കിട്ടി കൊണ്ടിരിക്കുന്ന അടി അവര്‍ക്കു ദശകങ്ങളായി പരിചയം ഇല്ലാത്തതാണ്. ഇതില്‍ വലിയ വിഷമത്തില്‍ ആയിരിക്കുകയാണ് ചൈന ഇപ്പോള്‍. ഇന്ത്യ - ചൈന, ലഡാക് അതിര്‍ത്തിയില്‍ തങ്ങള്‍ക്കു നഷ്ടപെട്ട മേല്‍ക്കോയ്മ തിരിച്ചു കിട്ടുവാന്‍ വേണ്ടിയുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളിലാണ് ചൈന ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനു വേണ്ടി ഈ നിലവാരത്തിലേക്ക് വരെ ചൈന തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ഏതു രാജ്യവും ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം ജനതയ്ക്കു വേണ്ടി ആകാറാണ് പതിവ്. എന്നാല്‍ അത് പോലും പ്രതീക്ഷിക്കാന്‍ പറ്റില്ല ചൈനയുടെ കാര്യത്തില്‍ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ചൈനീസ് അതിര്‍ത്തിയിലെ പങ്ങൊങ് സൊ മേഖല ആഭ്യന്തര അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് തുറന്നു കൊടുത്തിരിക്കുകയാണ് ചൈന. ഒരു യുദ്ധ സമാന സാഹചര്യം നില നില്‍ക്കുന്ന മേഖലയിലേക്ക് അന്താരാഷ്ട്ര സഞ്ചാരികള്‍ തിരിഞ്ഞു നോക്കുകയില്ല എന്നത് പ്രത്യേകിച്ചു പറയേണ്ട ആവശ്യം ഇല്ല, അതിനാല്‍ തന്നെ ഇത് പൂര്‍ണ്ണമായും ആഭ്യന്തര വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് തന്നെ പറയാം. അതായതു സ്വന്തം ജനതയെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തന്നെയാണ് ചൈനീസ് തീരുമാനം അതും ഇത്തരത്തില്‍ ഒരു യുദ്ധസമാന സാഹചര്യം നിലനില്‍ക്കുമ്പോള്‍. സാന്ദര്‍ഭികമായി ഏതെങ്കിലും തരത്തിലുള്ള ഇന്ത്യന്‍ പ്രത്യാക്രമണമോ മറ്റോ ഉണ്ടാവുകയാണെങ്കില്‍ ഒരു പക്ഷെ ഏതെങ്കിലും ചൈനീസ് പൗരന്‍ കൊല്ലപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ച് ലോകരാജ്യങ്ങളുടെ കാഴ്ചപ്പാട് ഇന്ത്യക്കെതിരെ തിരിച്ചു വിടുവാനാണ് ചൈനയുടെ ശ്രമം എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സ്വന്തം ജനതയുടെ ജീവന് പുല്ലു വില കല്പിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഭീരു ആണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് ഷി ജിന്‍ പിങിന്റെ ചൈന.

അതെസമയം മേഖലയില്‍ യുദ്ധ സമാനമായ സാഹചര്യമുണ്ടാകുമെന്ന് ഏതാണ്ട് സൂചന കിട്ടിയപ്പോള്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ലേ-ലഡാക് റോഡുകള്‍ മുഴുവന്‍ അടച്ചു കളഞ്ഞിരുന്നു. അബദ്ധവശാല്‍ പോലും ഒരു ഇന്ത്യന്‍ പൗരനും യുദ്ധ മേഖലയിലേക്ക് എത്തിപെടുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യരുതെന്ന് കരുതിയായിരിന്നു അത്. എന്നാല്‍ അതെ സമയം ചൈന ചെയ്യുന്നത് പൊതു ജനങ്ങളെ കൂടുതല്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുകയാണ്. എന്ത് സംഭവിച്ചാലും വിജയിക്കുക അല്ലെങ്കില്‍ മുഖം രക്ഷിക്കുക എന്ന കാട്ടു നീതിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവൃത്തിക്കുന്ന ചൈന സത്യത്തില്‍ ലോക രാജ്യങ്ങള്‍ക്കു തന്നെ അപമാനകരം ആണെന്നുള്ളതില്‍ ഒരു സംശയവും ഇല്ല.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, ഇന്ത്യന്‍ സായുധ സേന ലഡാക്ക് അതിര്‍ത്തിയില്‍ പ്രധാന ഉയരങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. മേഖലയില്‍ ഇന്ത്യക്കു വ്യക്തമായ തന്ത്രപരമായ നിയന്ത്രണം കൈ വന്നത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. എത്രയോ ദശകങ്ങള്‍ ആയി മേഖലയിലെ നിയന്ത്രണം ചൈന തന്നെ കൈവശം വെക്കുകയായിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടവും സൈന്യവും അനാവശ്യ പ്രശ്‌നത്തിനോ ഇടപെടലുകള്‍ക്കോ പോകാറില്ലായിരുന്നു. എന്നാല്‍ ഗാല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു ശേഷം സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടരേണ്ടതില്ലെന്ന് ഇന്ത്യന്‍ ഭരണകൂടവും സൈന്യവും തീരുമാനത്തില്‍ എത്തുകയായിരുന്നു. ചൈനയെക്കാള്‍ തന്ത്രപ്രധാനമായി അതിര്‍ത്തിയില്‍ സ്വാധീനം ഉള്ളതിനാല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യക്കു അനുകൂല മായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു യഥാര്‍ത്ഥ ഭീരുവിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ചൈന ഇപ്പോള്‍ സിവിലിയന്മാരെ ഒരു പരിചയായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്.

സ്വന്തം കളിയില്‍ ഇന്ത്യ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയെ തോല്‍പ്പിക്കുന്നതിനാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ചൈന ഇപ്പോള്‍ പാകിസ്ഥാന്റെ നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ റോക്കറ്റ് പ്രയോഗിക്കുന്നതിനിടെ പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളുടെ വീടുകളില്‍ ഒളിച്ചിരിക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. മെയ് മാസത്തില്‍ പാകിസ്ഥാന്‍ ആര്‍മി സിവിലിയന്മാരെ മനുഷ്യ പരിചയായി ഉപയോഗിച്ചതായും വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ നിലവാരത്തിലേക്ക് താഴാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ചൈന. അതിര്‍ത്തി വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു കൊണ്ട്. മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍ ചൈന സത്യത്തില്‍ ഒരു പിആര്‍ അഭ്യാസത്തില്‍ ഏര്‍പ്പെടുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ ആഭ്യന്തര അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് പാങ്കോംഗ് ത്സോ തടാകം തുറക്കുന്നതിന്റെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ടിബറ്റിന്റെ ഭാഗമായ ഈ മേഖല ചൈന ഇതുവരെ വിനോദ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചൈന ഈ ചെയ്ത നടപടി ഇന്ത്യ മേഖലയില്‍ വ്യക്തമായ നിയന്ത്രണം കൈവശം വരുത്തിയതിന്റെ പ്രതിഫലനം ആണ് എന്നത് നിസംശയം തന്നെയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കാര്യങ്ങള്‍ വഷളാക്കരുത് എന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇന്ത്യചൈന അതിര്‍ത്തി നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി മോസ്‌കോയില്‍ ചൈനയുടെ പ്രതിരോധമന്ത്രിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി സന്ദര്‍ശിച്ചു നടത്തിയ യോഗം ഏതാണ്ട് പൂര്‍ത്തിയാകുന്നതിനു മുന്നേ ആണ് ചൈന ഈ ഒരു നിലപാട് എടുത്തിരിക്കുന്നത. ചൈനയുടെ വൃത്തികെട്ട തന്ത്രം എന്നാണ് ടൈംസ് നൗ ന്യൂസ് ഇതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്ര പ്രധാന മേഖലകള്‍ അങ്ങേയറ്റം പിരിമുറുക്കത്തിലാണ്. മേഖല ഇന്ത്യ നിയന്ത്രണത്തില്‍ ആക്കിയത് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ തീര്‍ത്തും നിഷ്പ്രഭരാക്കുകയും നാണം കെടുത്തുകയും ചെയ്തിട്ടുണ്ട്. ലോക മേധാവിത്വം ഇതാ ഞങ്ങള്‍ക്ക് കിട്ടിപ്പോയി എന്ന് പറഞ്ഞിടത്തു നിന്നാണ് ചൈനീസ് പാല്‍കുപ്പികളെ ഇന്ത്യന്‍ സൈന്യം അടിച്ചു പതം വരുത്തിയത്. ആ നാണക്കേടും ജാള്യതയും അവര്‍ക്കു ഇതുവരെ മാറിയിട്ടില്ല. അതിന്റെ പ്രതിഫലങ്ങളാണ് ചൈന ഇപ്പോള്‍ മേഖലയില്‍ കാണിച്ചു കൂട്ടുന്നതും. എന്നാല്‍ അവരുടെ ഓരോ പുതിയ നടപടികളിലൂടെയും അവര്‍ കൂടുതല്‍ അപഹാസ്യര്‍ ആയി കൊണ്ടിരിക്കുകയാണെന്നാണ് യാഥാര്‍ഥ്യം.

ചൈനയും അതിന്റെ പ്രചാരണ മുഖപത്രമായ ഗ്ലോബല്‍ ടൈംസും ഗംഭീരമായ ഒരു മാന്ദ്യം അനുഭവിക്കുന്നുണ്ട്, കാരണം ചൈന പരിഭ്രാന്തരാണെന്നത് തന്നെ, അതിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അവര്‍ക്കു ഒരു ധാരണയും ഇല്ല. വിനോദസഞ്ചാരികളെയും നിരപരാധികളായ സാധാരണക്കാരെയും മനുഷ്യ കവചങ്ങളാക്കാനുള്ള ചൈനീസ് ഭാഗത്തുനിന്നുള്ള തീരുമാനം നിരാശയുടെയും ഭയത്തിന്റെയും ഒരു പ്രതിഫലനം മാത്രമാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ വെടിവയ്പ്പ് നടക്കുമ്പോള്‍, 'ഇന്ത്യന്‍ സേന നിരപരാധികളായ സിവിലിയന്മാരെ കൊന്നു' എന്നു ചൈന പ്രചരിപ്പിക്കുമെന്ന് നമുക്ക് പൂര്‍ണമായും പ്രതീക്ഷിക്കാം, കാരണം ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ തര്‍ക്കത്തിന്റെ കാര്യത്തില്‍ ചൈനക്ക് അന്താരാഷ്ട്ര തലത്തില്‍ ഒരു തരത്തിലുള്ള പിന്തുണയും ലഭ്യമാകുന്നില്ല. നിരപരാധികളായ സാധാരണക്കാരെ മനുഷ്യ കവചം ആയി ഉപയോഗിക്കുന്ന പാകിസ്ഥാനെയും പലസ്തിനിലെ ഹമാസിനെ പോലെയുമുള്ള കുടില ശക്തികളുടെയും നിലവാരത്തിലേക്കാണ് ചൈന ഇപ്പൊ താഴ്ന്നിരിക്കുന്നതു. അവരുടെ ജനങ്ങളുടെ കാര്യത്തില്‍ അവര്‍ക്കു ഒരു കരുതലും ഇല്ലെങ്കിലും ഇനി ഇന്ത്യന്‍ സേന മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും എന്ന് അവര്‍ക്കു വ്യക്തമായി അറിയാം. കാരണം ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ സേന മനുഷ്യ ജീവന് ന അങ്ങേയറ്റം വില കൊടുക്കും എന്നതുകൊണ്ട് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (2 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (6 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (7 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends