Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാടുപെടുന്ന എന്‍.ഡി.എ; തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കാന്‍ ബി.ജെ.പി സമ്മര്‍ദം; സെന്‍കുമാറിനെ മത്സരിപ്പിക്കാന്‍ സുഭാഷ് വാസു വിഭാഗം; കുട്ടനാടിന്‍ പോര് തുടങ്ങി; ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ബി.ജെ.പിയും

10 SEPTEMBER 2020 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തിയാക്കുകയാണ്. മത്സരിക്കാന്‍ യോഗ്യരായ ആളെ കണ്ടെത്തുകയെന്നാതാണ് ബി.ജി.പിക്ക് ഈ മണ്ഡലങ്ങളിലെ വെല്ലുവിളി. വിജയ സാധ്യത ഒട്ടുമില്ലാത്തത് തന്നെയാണ് എന്‍.ഡി.എ സംബന്ധിച്ച് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് കാരണം. ഇവിടങ്ങളില്‍ ബി.ജെപിക്ക് അധികം സ്വാധീനമില്ല. പക്ഷേ കുട്ടനാട് മണ്ഡലത്തെ സംബന്ധിച്ച് കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്ക് സാധിച്ചിരുന്നു. പരമാവധി 8000 മുതല്‍ 9000 വോട്ടുകള്‍ മാത്രം മണ്ഡലത്തില്‍ നേടിയിരുന്ന മുന്നണിക്ക് കഴിഞ്ഞ തവണ ബി.ജെ.ഡി.എസിന്റെ സുഭാഷ് വാസു സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ലഭിച്ചത് മുപ്പത്തിമൂവായിരത്തിലധികം വോട്ടുകള്‍. അതുകൊണ്ടു തന്നെ ബി.ജെ.ഡി.എസ് സീറ്റു നല്‍കാന്‍ ബി.ജെ.പിക്ക് ഒരു മടിയുമില്ല. പക്ഷേ മത്സരത്തിന് തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഇറങ്ങണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

സാമുദായിക ഘടകങ്ങള്‍ തുണച്ചാല്‍ വിജയിച്ച് കയറാമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാല്‍ മത്സരത്തിന് ഇല്ലെന്ന നിലപാടിലാണ് തുഷാറുള്ളത്. ബിഡിജെഎസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ തുഷാര്‍ മത്സരിക്കാനിറങ്ങിയാല്‍ വിമതനീക്കം അതിജീവിക്കാന്‍ കഴിയുമെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. 2016ല്‍ മണ്ഡലത്തില്‍ എന്‍ഡിഎയുടെ സുഭാഷ് വാസു മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുഷാര്‍ മത്സരിക്കാനിറങ്ങിയാല്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്ന തുഷാര്‍ പ്രാദേശിക നേതാക്കളുടെ പേരുകളാണ് മുന്നോട്ട് വെക്കുന്നത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടിപി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി അനിയപ്പന്‍ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വെക്കുന്നത്. അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ബിഡിജെഎസ് വിമത വിഭാഗം ഈയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. മുന്‍ ഡിജിപി ടിപി സെന്‍കുമാറോ സുഭാഷ് വാസുവോ ആയിരിക്കും മത്സരിത്തിനുണ്ടാകുക. ബിഡിജെഎസിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ബിജെപിക്കുണ്ടെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് ബിജെപി. പക്ഷേ അങ്ങനെ അത്രവേഗം പരിഹരിക്കാപ്പെടാവുന്ന പ്രശ്‌നങ്ങളല്ല ബി.ജെ.ഡി.പിയിലും എസ്.എന്‍.ഡി.പിയിലുമുള്ളത്. കാരണം അടുത്ത കാലത്തായി നിരവധി ആരോപണമാണ് ബി.ജെ.ഡി.എസിനും എസ്.എന്‍.ഡി.പിക്കുമെതിരെ ഉയര്‍ന്നത്. ഒരിക്കന്‍ വിശ്വസ്തനായിരുന്ന സുഭാഷ് വാസു മറുകണ്ടം ചാടി എന്നതു മാത്രമല്ല യോഗത്തില്‍ ഇതിന് മുമ്പൊന്നും ഉണ്ടാക്കത്ത വിമതസ്വരമാണ് വെള്ളാപ്പള്ളി നടേശനെതിരെ ഉയര്‍ന്നത്. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും എസ്.എന്‍.ഡി.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

അതിനിടെ കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. നാല് മാസത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 2021 മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രനും ഉപതെരഞ്ഞെപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിട്ടുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (5 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (5 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (5 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (5 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (6 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (6 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (7 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (7 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (7 hours ago)

Malayali Vartha Recommends