Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

റീട്ടെയില്‍ രംഗത്തും ജിയോ വിപ്ലവം; റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് നിക്ഷേപം സ്വീകരിക്കുന്നത് ഇതിനാണ്; ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുത്തത് ഇതിന്; 570 കോടി ഡോളറിന്റെ നിക്ഷേപം ആണ് റിലയന്‍സ് റീട്ടെയ്ല്‍ ലക്ഷ്യമിടുന്നത്; 10 ശതമാനം ഓഹരികള്‍ വില്‍ക്കും

10 SEPTEMBER 2020 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ റിലയന്‍സ് ജിയോയിലൂടെ കൊണ്ടു വന്നത് വിപ്ലവമായിരുന്നു. ജിയോയുടെ കുത്തൊഴിക്കില്‍ ഇന്ത്യയിലെ മറ്റെല്ലാ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളും പെട്ടു. അതില്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്പനികള്‍ മാത്രമാണ് കഷ്ടിച്ചു രക്ഷപ്പെട്ടത്. എന്നാലും ഇതിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചു. രാജ്യത്തെ ടെലിഫോണ്‍ ചാര്‍ജും ഇന്റര്‍നെറ്റ് ചാര്‍ജും കുത്തനെ കുറഞ്ഞത് ജിയോ വിപ്ലവത്തിന് ശേഷമാണ്. വന്‍കിട കമ്പനികള്‍ റേറ്റ് കുറക്കുകയും പരസ്പരം ലയിച്ച് ഒരൊറ്റ കമ്പനി ആകുകയും ചെയ്താണ് അവര്‍ വിപണിയില്‍ പിടിച്ചു നിന്നത്. അല്ലായിരുന്നെങ്കില്‍ ജിയോയുടെ ഏകാദിപധ്യം തന്നെ ടെലിക്കോം രംഗത്ത് കാണേണ്ടി വന്നേനെ. അത്തരത്തിലുള്ള നീക്കമാണ് റിലയന്‍സ് റീട്ടെയിന്‍ വെഞ്ചേഴ്‌സും നടത്താന്‍ ഉദ്യേശിക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് റിലയന്‍സ് അവരുടെ റീട്ടെയിലേക്ക് നിക്ഷേപകരെ ക്ഷണിച്ചത്.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാതൃകയില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിലും നിക്ഷേപം സ്വീകരിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി ഇതിനായി ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്. കെകെആറുമായി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക. ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട വിദേശകമ്പനികളുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക്, എല്‍ കാട്ടര്‍ടണ്‍, പിഐഎഫ്, കെകെആര്‍ ഉള്‍പ്പടെ 13 കമ്പനികളാണ് 20 ബില്യണ്‍ ഡോളര്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയില്‍ ഇവര്‍ക്ക് ലഭിക്കുക.

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ സില്‍വര്‍ ലേയ്ക്ക് 1.75ശതമാനം ഉടമസ്ഥതാവകാശത്തിനുവേണ്ടി 7,500 കോടി രൂപയാണ് സില്‍വല്‍ ലേയ്ക്ക് നിക്ഷേപിക്കുക. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ നിക്ഷേപമൂല്യം 4.21 ലക്ഷം കോടിയായി ഉയര്‍ന്നു. കോവിഡ് 19 കാലഘട്ടത്തിലും റിലയന്‍സ് ജിയോ മാര്‍ട്ടിലൂടെ നടത്തിയ മികച്ച ചുവടുവെയ്പ്പാണ് റിലയന്‍സ് റീട്ടെയലില്‍ നിക്ഷേപത്തിന് പ്രേരിപ്പിയ്ക്കുന്നത് എന്നാണ് സില്‍വര്‍ ലേക്ക് അധികൃതരുടെ വിശദീകരണം. ഒരു ഓഹരിക്കു 681 രൂപ നല്‍കിയാണ് സില്‍വര്‍ ലേക്ക് നിക്ഷേപിക്കുന്നത്. കെകെആര്‍ 1,500 കോടി നിക്ഷേപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും വലിയ റീട്ടെയില്‍ ബിസിനസ് ഉടമകളാണ് റിലയന്‍സ്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പ് ഏറ്റെടുത്തുകൊണ്ട് ടെലികോം രംഗത്ത് ജിയോയ്ക്ക് സമാനമായ വിപ്ലവങ്ങള്‍ റീട്ടെയ്ല്‍ രംഗത്തും നടത്താന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനി. രണ്ടു കോടിയോളം വരുന്ന വ്യാപാരികളെ കോര്‍ത്തിണക്കി രാജ്യത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യം അറിയിക്കുകയാണ് ലക്ഷ്യം. 7000 നഗരങ്ങളില്‍ 11806 സ്‌റ്റോറുകളിലായി റിലയന്‍സ് റീറ്റെയ്ല്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നു.

570 കോടി ഡോളറിന്റെ നിക്ഷേപം ആണ് റിലയന്‍സ് റീട്ടെയ്ല്‍ ലക്ഷ്യമിടുന്നത്. 10 ശതമാനം ഓഹരികള്‍ വില്‍ക്കുകയാണ് ലക്ഷ്യം. റിലയന്‍സ് ജിയോയിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമ്പൂര്‍ണ കട രഹിത കമ്പനായായി മാറിയിരുന്നു. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിയ്ക്കാന്‍ ജിയോയില്‍ വിദേശ നിക്ഷേപം എത്തിയതാണ് കാരണം. കൊറോണ പ്രതിസന്ധിയ്ക്കിടയില്‍ രണ്ടു മാസത്തിനുള്ളില്‍ ജിയോയില്‍ പത്തില്‍ അധികം വിദേശ കമ്പനികള്‍ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ രണ്ടു മാസം കൊണ്ട് മാത്രം ജിയോയിലെത്തിയ മൊത്തം നിക്ഷേപം 104,326.65 കോടി രൂപ കടന്നിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ദശലക്ഷക്കണക്കിന് കര്‍ഷകരെയും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യന്‍ റീട്ടെയില്‍ മേഖലയെ സ്വാധീനിക്കുക എന്നതാണ് റിലയന്‍സ് റീട്ടെയിലിന്റെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (2 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (6 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (7 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends