Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...


കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...


എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്‍ത്തന്നെ കല്ലുകടി; ബസിന്റെ ഡോര്‍ കേടായത് പൊല്ലാപ്പായി; യാത്ര തുടരാനായത് ഒടുക്കത്തെ ബുദ്ധി


തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് കെ മുരളീധരന്‍; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നടന്ന് ചതിക്കും; തുറന്നടിച്ച് പത്മജ വേണുഗോപാല്‍


കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം

ചുവപ്പു വര കടക്കരുത്; ഇന്ത്യ നല്‍കിയത് കടുത്ത താക്കീത്; അതിര്‍ത്തിയില്‍ സന്നാഹം ഉയര്‍ത്തി ചൈന; ചൈനീസ് സൈനികരെ ജീവന്‍ കൊടുത്തും തടഞ്ഞ് ഇന്ത്യന്‍ സൈന്യം; ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നിര്‍ദേശം

11 SEPTEMBER 2020 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സാഹചര്യം ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണ്. മേഖലയിലെ മേധാവിത്വം തിരിച്ചു പിടിക്കാന്‍ ചൈനയും, ഒരിഞ്ചു പോലും പുറകോട്ടു പോകാതിരിക്കാന്‍ ഇന്ത്യയും കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ മനഃപൂര്‍വ്വം അല്ലെങ്കിലും യുദ്ധം പൊട്ടി പുറപ്പെടാനുള്ള ഒരു സാഹചര്യം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നില നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ഒരിക്കലും അതൊരു അതിശയോക്തി ആയിരിക്കില്ല. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കനത്ത ടാങ്കുകളും പീരങ്കികളുമായി 50,000 സൈനികരെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ചുഷുളിന്റെ എതിര്‍വശത്ത് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് ചൈന കാലാള്‍പ്പടയും ടാങ്കുകളും യുദ്ധ വാഹനങ്ങളും അണിനിരത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സൈന്യം ടിബറ്റിലെ തങ്ങളുടെ പ്രദേശത്തിനകത്ത് അഭ്യാസങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് അതിര്‍ത്തിയുടെ ഇന്ത്യന്‍ ഭാഗത്ത് കേള്‍ക്കാവുന്ന തരത്തിലാണ്. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യയും ചൈനയും മുഖാമുഖം തുടരുന്നതിനിടയിലും, സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ ഇത് വരെ കൃത്യമായി തീരുമാനമായിട്ടില്ല. അതിനാല്‍ , ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിലയുറപ്പിച്ചിട്ടുള്ള ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ചൈനീസ് സൈനികരെ എന്തുവില കൊടുത്തായാലും നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാന്‍ അനുവദിക്കരുത് എന്നതാണത്.

അതിര്‍ത്തിയിലെ നിലവിലെ സംഘര്‍ഷങ്ങളില്‍ നിന്നും മനസ്സിലാകുന്നത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനീസ് സേനയിലെ ഉയര്‍ന്ന തലത്തില്‍ നിന്നാണെന്ന് തന്നെയാണ്. അതായതു സൈന്യത്തിന്റെ താഴെ തട്ടില്‍ നിന്നുള്ള കൊടുക്കല്‍ വാങ്ങലുകളല്ല. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഏതു ദിശയിലേക്കു വേണമെങ്കിലും തിരിയാകുന്നതാണ് എന്ന് ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഏതു കാര്യങ്ങള്‍ തരത്തിലേക്ക് തിരിഞ്ഞാലും അതി ശക്തമായി തിരിച്ചടിക്കാന്‍ സന്നദ്ധരായിട്ടു തന്നെയാണ് സൈന്യം മേഖലയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യ തങ്ങളുടെ സന്ദേശം അതിശക്തമായി തന്നെയാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കു കൊടുത്തിട്ടുള്ളത്. അതിര്‍ത്തിയില്‍ ഉടനീളം മുള്ളു വേലികള്‍ അടക്കം കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. ഈ മുള്ളു വേലികള്‍ ഒരു ചുവപ്പു വരയാണ്, ഈ ചുവപ്പു വര മറി കടക്കുവാനുള്ള ഏതൊരു ചെറിയതോ വലുതോ ആയുള്ള ഉദ്യമവും അതി ശക്തമായി തന്നെ നേരിടും. എവിടെയും നമ്മള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയുള്ള ഒരു സാഹചര്യം നിലവിലില്ല. സേന തീര്‍ച്ചയായും സായുധരാണ് ശക്തരാണ്. മറ്റു കാര്യങ്ങള്‍ക്കൊന്നും കാത്തു നില്‍ക്കാതെ ഉടനടി വേണ്ട നടപടികള്‍ കൈ കൊള്ളുവാനുള്ള സ്വാതന്ത്രം ഫീല്‍ഡ് കമാന്റര്‍മാര്‍ക്കു നിലവില്‍ നല്‍കി കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ദുസ്സാഹാസം ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ അവര്‍ അതിനു കൊടുക്കേണ്ടി വരുന്ന വില കടുത്തതും കനത്തതും ആയിരിക്കും. ഇന്ത്യന്‍ സൈനിക നേതൃത്വം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും മറ്റു ലോക രാജ്യങ്ങളില്‍ നിന്നും ചൈനക്ക് കിട്ടി കൊണ്ടിരിക്കുന്ന തിരിച്ചടി ചൈനയെ ഉയര്‍ന്ന തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജീവിതാവസാനം വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിരാജിക്കാന്‍ ഉദ്ദേശിച്ച ഷി ജിന്‍ പിങിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഒരു സാഹചര്യം ചിന്തിക്കാവുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. കൂടാതെ മാവോ സെതൂങിനെ പോലെയോ ഡെങ് ക്‌സിയാവോ പാങ്ങിനെ പോലെയോയുള്ള, ചൈന അതിന്റെ ചരിത്രത്തില്‍ കണ്ട ഏറ്റവും മഹാന്മാരായ നേതാക്കളുടെ കൂട്ടത്തില്‍ തന്നെയും കൂടി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്ന ഷി ജിന്‍ പിംഗ്, ചൈനയുടെ പരാജയത്തിന് താനാണ് ഉത്തരവാദി എന്ന വിശേഷണം ഒരു തരത്തിലും സ്വീകരിക്കാന്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തായാലും ജയിക്കണം എന്ന മനോനില ഷി ജിന്‍ പിങിന് ഉണ്ടായാല്‍ അതിശയിക്കേണ്ടതില്ല.

' ഹെഡ് യുവര്‍ സ്‌ട്രെന്ത് ബൈഡ് യുവര്‍ ടൈം ' . ആധുനിക ചൈനയുടെ നിര്‍മാതാക്കളില്‍ ഏറ്റവും പ്രമുഖന്‍ ആയി കണക്കാക്കുന്ന ഡെങ് ക്‌സിയ പാങ്ങിന്റെ പ്രശസ്തമായ വാചകം ആണിത്. നിങ്ങളുടെ ശക്തി എതിരാളികളില്‍ നിന്നും മറച്ചു വെക്കുക സമയം കരസ്ഥമാക്കുക എന്ന്. ഈ അടുത്ത കാലം വരെ ചൈന നടപ്പിലാക്കി കൊണ്ടിരുന്നത് ഈ നയമായിരിന്നു. എന്നാല്‍ ഈ ഒരു നയത്തില്‍ നിന്നും ചൈന പുറകോട്ടു പോയതും കൂടുതല്‍ അധിനിവേശ തല്‍പരത കാണിക്കാന്‍ തുടങ്ങിയതും ഷി ജിന്‍ പിംഗ് അധികാരത്തില്‍ വന്നതിനു ശേഷമാണു. ആഗോള തലത്തില്‍ ചൈനയുടെ മേധാവിത്വം ശക്തിപ്പെടുത്തുക, ചൈനീസ് സംസ്‌കാരത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങി ഒരു നവ സാമ്രാജ്യത്വ തല്‍പരം ആയ നടപടികളില്‍ കൂടെയാണ് ചൈന കുറച്ചു കാലമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ദശകങ്ങള്‍ എടുത്തു ചൈന നിര്‍മ്മിച്ചെടുത്ത ചൈനയുടെ പ്രതാപം ഒക്കെ വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് കൈമോശം വരന്‍ പോകുന്ന ഒരു സാഹചര്യമാണ് നില നില്‍ക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് നമ്മള്‍ ഇന്ത്യ ചൈന സംഘര്‍ഷത്തെ വിലയിരുത്തേണ്ടത്. രണ്ടു വശവും പുറകോട്ടു പോവുകയില്ല. രണ്ടു വിഭാഗങ്ങളും തങ്ങളുടെ പരമാധികാര നിലനിര്‍ത്തുവാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തി കൊണ്ടിരിക്കും. എന്നാല്‍ ഏതു തരത്തിലുള്ള ചൈനീസ് ഭീഷണിയും നേരിടുവാന്‍ ഇന്ത്യ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനിടെ ചൈനയുടെ ഗ്ലോബല്‍ ടൈംസ് ഇന്ത്യക്കെതിരെ തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകളാണ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യ ഒരിക്കലും ജയിക്കുകയില്ല എന്നാണ് അവര്‍ ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ അവരുടെ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ ചൈന ഭയപ്പെടുന്നതിന്റെ ലക്ഷണമായിട്ടാണ് പ്രതിരോധ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയെ ഭയപെടുത്തുക, അതിലൂടെ മാനസികമായ മേധാവിത്വം നേടിയെടുക്കുക എന്നതാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാനസികമായി ഇന്ത്യ തളര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ തന്ത്ര പ്രധാനമായ മേഖലകള്‍ പിടിച്ചെടുക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നാണ് അവരുടെ ഉദ്ദേശ ലക്ഷ്യം. ഗാല്‍വാന്‍ വലി സംഘര്‍ഷം ഉണ്ടായതിനു ശേഷം രണ്ടു തവണ ഇത്തരത്തിലുള്ള മുന്നേറ്റത്തിന് വേണ്ടി ശ്രമിച്ച ചൈനയുടെ നടപടികളെ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കുകയാണുണ്ടായത് . ഇത് ചൈനീസ് സേനയെയും അവരുടെ രാഷ്ട്രീയ നേതൃത്വത്തെയും പ്രേത്യേകിച്ചു ഷി ജിന്‍ പിങിനെയും കുറച്ചൊന്നും അല്ല വിഷമിപ്പിച്ചിരിക്കുന്നതു. ഇതേ തുടര്‍ന്ന് മേഖലയിലെ സാഹചര്യങ്ങള്‍ രൂക്ഷമാക്കി കൊണ്ട് ചൈന അവരുടെ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ അതിര്‍ത്തി പ്രദേശത്തേക്ക് വിന്യസിക്കാന്‍ വേണ്ടി പോവുകയാണെന്ന വാര്‍ത്ത അവരുടെ മുഖ പത്രമായ ഗ്ലോബല്‍ ടൈംസ് പുറത്തു വിട്ടിരിക്കുന്നുണ്ട്.

അതായതു ഇന്ത്യ ഒരേ സമയം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ അതിക്രമങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തുകയും എന്നാല്‍ മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സമയത്തു തന്നെ ചൈന ഒട്ടും തന്നെ പശ്ചാത്താപ മനോഭാവം ഇല്ലാതെ പീഠഭൂമി മേഖലയില്‍ വായു പ്രതിരോധ ട്രൂപറുകളെയും ബോംബറുകളെയും വിന്യസിക്കുവാനുള്ള തീരുമാനം എടുക്കുകയാണുണ്ടായത്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ ചൈന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീഠഭൂമിയിലേക്ക് 'സേനയെ അണിനിരത്തുകയാണ്' എന്ന് ചൈനീസ് മുഖപത്രവും സ്‌റ്റേറ്റ് പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് ഒരു ലേഖനത്തില്‍ പറഞ്ഞു. എന്നാല്‍ ഈ പറയുന്ന പീഠഭൂമി ടിബറ്റ് തന്നെയാണോ എന്നതില്‍ വ്യക്തത ഇനിയും വരുവാനുണ്ട്.

ഏറ്റവും പുതിയ ഇന്ത്യന്‍ പ്രകോപനങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തിയിലെ പിരിമുറുക്കത്തെത്തുടര്‍ന്ന്, ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബോംബറുകള്‍, വ്യോമ പ്രതിരോധ സൈനികര്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍, പാരാട്രൂപ്പര്‍മാര്‍, പ്രത്യേക സേന എന്നിവയുള്‍പ്പെടെയുള്ള സേനകളെ അണിനിരത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലെ പീഠഭൂമിയിലേക്കുള്ള കാലാള്‍പ്പട യൂണിറ്റുകള്‍, രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള പിഎല്‍എയുടെ കഴിവും ദൃഢ നിശ്ചയവും കാണിക്കുന്ന ഒരു നീക്കമാണിത്, 'ചൈനീസ് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരണം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതം തന്നെയാണ്. രണ്ടു രാജ്യങ്ങളും ഒരു ഇഞ്ചു പോലും പിന്മാറാന്‍ ഒരുക്കമല്ലെന്നു വ്യക്തമാണ്. യുദ്ധം എന്നത് പ്രായോഗികമായി ഒരു പക്ഷെ നടക്കില്ലെങ്കിലും ചൈന അവരുടെ മേധാവിത്വം പ്രകടിപ്പിക്കുവാന്‍ വേണ്ടി ഏതു അളവിലുള്ള ശക്തി പ്രകടനങ്ങളിലേക്കും ഒരു പക്ഷെ പോയേക്കും. എന്നാല്‍ അവരുടെ മേധാവിത്വം ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ല എന്ന സമീപനമാണ് ഇന്ത്യ എടുത്തിട്ടുള്ളത്, അത് തന്നെയാണ് ശരിയും. പക്ഷെ ഇത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നു. ചൈന ഇന്ത്യയുടെ മേല്‍ എടുക്കുന്ന ഏതൊരു തെറ്റായ നടപടിയും അവരുടെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ബാഹ്യ ഇടപെടലുകളും വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം ഏതും ഇല്ല. എന്നാല്‍ അവരുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഒരു ഏകാധിപതി ആയതു കൊണ്ടും നയതന്ത്ര മനോഭാവം ഉള്ള ഒരു വ്യക്തി അല്ലാത്തത് കൊണ്ടും കാര്യങ്ങള്‍ പ്രവചനാതീതമാണ്. അങ്ങനെ എന്തെങ്കിലും ചൈനയുടെ ഭാഗത്തു നിന്നും സംഭവിക്കുകയാണെങ്കില്‍ ചൈന ഇന്നോളം കെട്ടിപ്പൊക്കിയ കോട്ടകളുടെ ഒരു സമ്പൂര്‍ണ്ണ പതനത്തിലേക്കായിരിക്കും കാര്യങ്ങള്‍ പോകാന്‍ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (2 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (2 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (3 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (3 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (3 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (3 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (4 hours ago)

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു  (4 hours ago)

ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണയാള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്  (4 hours ago)

തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്ത  (5 hours ago)

കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള  (5 hours ago)

ദുര്‍ബലമെങ്കിലും പണി പാളി... കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയെന്ന പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്; മേയറും എംഎല്‍എയും ഉള്‍പ്പെടെ അ  (5 hours ago)

Malayali Vartha Recommends