Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ചൈനക്കെതിരെ സംസാരം മാത്രം പോരാ, കയറി അടിക്കണം; ആസിയാന്‍ രാജ്യങ്ങളോട് മൈക്ക് പോംപിയോ; പേടിക്കണ്ട അമേരിക്കന്‍ സേന പുറകിലുണ്ട്; ക്വാഡ് സഖ്യത്തിന് പരസ്യ പിന്തുണ നല്‍കണമെന്ന് ആവശ്യം

12 SEPTEMBER 2020 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ആസിയാന്‍ രാജ്യങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ചൈനക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി. വാക്കുകളുടെ പ്രസക്തി ഒക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നും ഇനി വേണ്ടത് തര്‍ക്കമുള്ള ദക്ഷിണ ചൈനാക്കടലില്‍ ചൈന യുടെ ഭീഷണിക്കെതിരായ പ്രവൃത്തി ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മാത്രമല്ല അത്തരത്തിലുള്ള ഏതൊരു പ്രവൃത്തിക്കും അമേരിക്കന്‍ സേനയുടെ ശക്തമായ പിന്തുണ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അഥവാ ആസിയാന്‍ രാജ്യങ്ങളുടെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ടെലി കോണ്‍ഫെറെന്‍സിനിടയില്‍ ആണ് പോംപിയോ ഈ ഒരു ആഹ്വാനം നടത്തിയത് .ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവരാണ് ആസിയാന്‍ സഖ്യത്തിലുള്ളത്. മുന്നോട്ടു പോവുക, വെറും സംസാരത്തില്‍ മാത്രം ഒതുക്കരുത്, പ്രവര്‍ത്തിക്കുക, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നമുക്കും നമ്മുടെ ആളുകള്‍ക്കും മുകളിലൂടെ നമ്മെ ചവിട്ടി ഞെരിച്ചു കൊണ്ട് നടക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കണം, നിങ്ങളെ സഹായിക്കാന്‍ ഒരു ശക്തനായ സുഹൃത്തായി അമേരിക്ക കൂടെയുണ്ടാകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു.

മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ഇതുവരെ, ചൈനയില്‍ നിന്ന് കമ്പനികളില്‍ പുറത്തുകടക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ആസിയാന്‍ രാജ്യങ്ങള്‍, കാരണം അത്തരം കമ്പനികളില്‍ ഭൂരിഭാഗവും ഈ രാജ്യങ്ങളിലാണ് തങ്ങളുടെ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നത് . ഈ വിധത്തില്‍ ലഭിച്ച ലാഭത്തിന്റെ ഏറ്റവും വലിയ പങ്ക് വിയറ്റ്‌നാമിന് ലഭിച്ചു, തൊട്ടുപിന്നില്‍ തായ്‌ലന്‍ഡ്, കംബോഡിയ, മ്യാന്‍മര്‍ എന്നിവയാണ്. ഇത്തരത്തില്‍ ചൈനക്കെതിരെ അമേരിക്കയും ഇന്ത്യ ജപ്പാന്‍ ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങളുടെ ഏറ്റവും ഗുണഭോക്താക്കള്‍ ആസിയാന്‍ രാജ്യങ്ങള്‍ ആണെങ്കിലും, ദക്ഷിണ ചൈനാക്കടലിലെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പോലും ഈ രാജ്യങ്ങള്‍ ബീജിംഗിനെതിരെ വളരെ കുറച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ, അതും വളരെ പതുങ്ങിയ ശബ്ദത്തില്‍. തെക്കന്‍ ചൈനാക്കടല്‍ മേഖലയില്‍ ചൈന കൂടുതല്‍ അക്രമാസക്തമായ നിലപാട് എടുക്കുമ്പോഴും, മിക്കവാറും എല്ലാ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും പരമാധികാരത്തെ ചൈന ഭീഷണിപ്പെടുത്തുമ്പോഴും അതിന്റെ തിക്ത ഫലം അനുഭവിക്കുന്ന രാജ്യങ്ങള്‍ ഇത്തരത്തില്‍ നിശബ്ദരാകുന്നതു ഒട്ടും ഭൂഷണമല്ല. ആസിയാന്‍ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും പരമാധികാരം, ഗുണമേന്മ, പ്രാദേശിക സമഗ്രത എന്നീ തത്വങ്ങളെയും ചൈന മാനിക്കുന്നില്ല, പോംപിയോ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ അവകാശവാദങ്ങളെ ലംഘിക്കുന്ന തര്‍ക്ക ജല മേഖലയില്‍ ദ്വീപുകള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കു വഹിച്ച ചൈനീസ് കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ചൈനാക്കടലിലെ ബീജിംഗിന്റെ അക്രമണോത്സുക നയങ്ങള്‍ ഞങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, അവര്‍ അവിടെ പ്രദേശത്തിന്റെ മുഴുവന്‍ ഭാഗത്തും തങ്ങള്‍ക്കു ഭൂപ്രദേശമുണ്ടെന്ന് അവകാശപ്പെടുന്നു. അവര്‍ തെക്കന്‍ ചൈനാ കടലില്‍ നിയമവിരുദ്ധമായ സൈനികാഭ്യാസം നടത്തുകയാണ്, കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്നു, പരമാധികാര അതിര്‍ത്തികളെ ആക്രമിക്കുന്നു, പുതിയ തീരങ്ങള്‍ കയ്യേറ്റം ചെയ്യുന്നതിനായി മല്‍സ്യ ബന്ധന നൗകകള്‍ എന്ന വ്യാജേനെ അവര്‍ സ്ഥലങ്ങളില്‍ കയറി ചെല്ലുന്നു. ഇത്തരത്തിലുള്ള നടപടികള്‍ അമേരിക്ക അതീവ ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ഇത് മേഖലയിലെ സുരക്ഷിതത്വത്തിനും സമാധാനത്തിനും കടുത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ്, ജപ്പാന്‍ എന്നിവരടങ്ങുന്ന ക്വാഡ് സഖ്യം ഈ ചെറിയ രാജ്യങ്ങളുടെ സമുദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആസിയാന്‍ രാഷ്ട്രങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഒരു ഐക്യമുന്നണി രൂപീകരിച്ച് ക്വാഡിനെ പരസ്യമായി പിന്തുണയ്ക്കുക എന്നതാണ്. ചെറിയ രാജ്യങ്ങള്‍ക്ക് പോലും കടലാസ് വ്യാളിയെ ആക്രമിക്കാന്‍ കഴിയുമെന്ന് അറിയാന്‍ വിയറ്റ്‌നാം ഒരുപാടൊന്നും ദൂരത്തേക്ക് പോകേണ്ടതില്ല തൊട്ടടുത്തുള്ള തായ്‌വാനെ നോക്കിയാല്‍ മാത്രം മതിയെന്നും മൈക്ക് പോംപിയോ പറഞ്ഞു.

ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡര്‍ ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്‌ലയെ സന്ദര്‍ശിച്ച് വുഡി ദ്വീപുകള്‍ക്ക് സമീപമുള്ള ദക്ഷിണ ചൈനാക്കടലില്‍ ചൈനീസ് അതിക്രമത്തെക്കുറിച്ച് വിശദീകരിച്ചത്. സംരക്ഷണത്തിനായി വിയറ്റ്‌നാം ഇന്ത്യയയെ ആശ്രയിച്ചത് തീര്‍ച്ചയായും സ്വാഗതാര്‍ഹവും പ്രശംസനീയവുമായ ഒരു നടപടിയാണെങ്കിലും, ലോക നയതന്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍, ഒരു രാജ്യന്തര ഭീഷണി നേരിടുന്ന ഒരു രാജ്യം അതിന്റെ ശത്രുക്കള്‍ക്കെതിരെ കുറച്ചു കൂടി ധൈര്യവും ഉറച്ച നിലപാടും പുലര്‍ത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദക്ഷിണ ചൈനാക്കടലിലെ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ചൈന അക്ഷരാര്‍ത്ഥത്തില്‍ അതിക്രമിച്ച് കടക്കുകയാണ്. ആസിയാന്‍ രാജ്യങ്ങളോട് ദുര്‍ബലതയുടെ വസ്ത്രം അഴിച്ചുമാറ്റാനാണ് ക്വാഡ് ആവശ്യപ്പെടുന്നതു. പോംപിയോയുടെ സന്ദേശം ആസിയാന് വ്യക്തമാണ് നിങ്ങളുടെ പടച്ചട്ടകള്‍ അണിയുക, അല്പം ചങ്കൂറ്റം കാണിക്കുക, പുതിയ ലോകക്രമത്തിന്റെ അനിയന്ത്രിതമായതും എത്ര വലിയ അപകടത്തിന്റെ മുന്നിലും ഒരു തരിമ്പു പോലും കുലുക്കം ഇല്ലാത്തതുമായ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (1 hour ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (5 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (6 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends