Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

മികച്ച വിജയം ലക്ഷ്യമിട്ട് പാര്‍ട്ടി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; തലസ്ഥാനത്ത് 35 പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുമാണ് ബി.ജെ.പി ലക്ഷ്യം... എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതി; ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് തുറന്നടിച്ച് സുരേന്ദ്രൻ...

12 SEPTEMBER 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

തദ്ദേശ തിരഞ്ഞെടുപ്പ് ഭരണ സമിതിയുടെ 5 വര്‍ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറില്‍ പുതിയ ഭരണ സമിതികള്‍ അധികാരം ഏല്‍ക്കേണ്ടതുണ്ട്. ഇപ്പോഴിതാ കോവിഡ് മാനദണ്ഡങ്ങൾ കണക്കാക്കി തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുള്ള തീരുമാനങ്ങളും പാർട്ടിയ്ക്കുള്ളിൽ പുകയുകയാണ്. അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതിരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നുമാണ് സുരേന്ദ്രന്റെ വാദം.

അതേസമയം സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയില്‍ മികച്ച വിജയം ലക്ഷ്യമിട്ട് പാര്‍ട്ടി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.. തലസ്ഥാനത്ത് 35 പഞ്ചായത്തുകളും തിരുവനന്തപുരം നഗരസഭയുമാണ് ബി.ജെ.പി ലക്ഷ്യം വയ്‌ക്കുന്നത്. നിലവില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള തലസ്ഥാന നഗരസഭയില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക്. അങ്ങനെ വന്നാല്‍, സംസ്ഥാനത്തുതന്നെ അത് വലിയ ചരിത്രമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഒട്ടനവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തുണ്ട്. എന്നാല്‍, ഇവയൊന്നും കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടിയാകും ബി.ജെ.പിയുടെ മുഖ്യ പ്രചാരണം.

പ്രധാനമന്ത്രി ആവാസ് യോജനയാണ് ലൈഫ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പേരു മാറ്റി നടപ്പിലാക്കുന്നതെന്ന് പാര്‍ട്ടി ജനങ്ങളെ അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിച്ച്‌ നേരിട്ട് കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി ഓണ്‍ലൈന്‍ പ്രചാരണത്തിന് പുറമെ ലഘുലേഖകളും ബുക്ക്ലെറ്റുകളും അച്ചടിച്ചിറക്കും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവള വികസനം എന്നിവയുടെ സാദ്ധ്യതകള്‍ മനസിലാക്കാന്‍ വോട്ടര്‍മാര്‍ക്കിടയില്‍ പുതുമയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. ഈ സാദ്ധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ തിരുവനന്തപുരം നഗരസഭയ്‌ക്ക് മുംബയ് കോര്‍പ്പറേഷനെയൊക്കെ പോലെ വലിയ വികസനം ആവശ്യമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

അത്തരത്തിലുള്ള വികസനത്തിന് സാമ്ബത്തികം ആവശ്യമാണ്. കോര്‍പ്പറേഷന്റെ നികുതി പിരിച്ച്‌ പണം കണ്ടെത്തുന്നതിനപ്പുറം പണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരുണ്ടെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ പരാമാവധി അവബോധം സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ തലസ്ഥാന വികസനത്തിന് ആവശ്യമാണ്. നാലര വര്‍ഷം മുമ്ബ് സ്മാര്‍ട്ട് സിറ്റിയ്‌ക്ക് വേണ്ടി കേന്ദ്രം അനുവദിച്ച ആയിരം കോടിയില്‍ നഗരസഭ ഭരണസമിതി ചെലവഴിച്ചത് 20 കോടി മാത്രമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ഭരണത്തില്‍ വന്നാല്‍ ദേശീയ ബി.ജെ.പി നേതൃത്വത്തിന്റെയും കേന്ദ്രസ‌ര്‍ക്കാരിന്റേയും ശ്രദ്ധ തിരുവനന്തപുരം നഗരസഭയില്‍ ഉണ്ടാകുമെന്നും അത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും പാര്‍ട്ടിയുടെ ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയ മുന്‍സിപ്പാലിറ്റി പാലക്കാടാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

ഒരു തദ്ദേശ സ്ഥാപനത്തില്‍ ഭരണം കിട്ടിയാല്‍ ഏത് തരത്തില്‍ പ്രയോജനപ്പെടുത്തുമെന്ന് പാലക്കാട് നടപ്പാക്കിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വ്യക്തമായ മാനദണ്ഡങ്ങളുടെ പുറത്തായിരിക്കും ബി.ജെ.പി ഇത്തവണ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുകയെന്ന് നേതാക്കള്‍ സൂചന നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിയാലും ഒക്‌ടോബറില്‍ നടത്തിയാലും നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് കീഴ്‌ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജയസാദ്ധ്യതയും മുന്നണി ബന്ധത്തിലെ സമവായങ്ങളും പാലിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കാനാണ് നിലവിലെ ധാരണ. ഏറ്റവും ചെറിയ പ്രസ്ഥാനത്തിന് പോലും അവരുടേതായ സ്വാധീന മേഖലയുണ്ടെന്നാണ് വിലയിരുത്തല്‍. ജനസ്വാധീനമില്ലാത്ത മേഖലകളിലും ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് വി.വി രാജേഷ് പറയുന്നു.

എന്നാൽ എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേണ്‍ഗ്രസിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ് മുന്നണിയില്‍നിന്നു വിട്ടു പോയതും യുഡിഎഫിനകത്തെ തമ്മിലടിയുമാണ് അതിനു കാരണം. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനോടാണു ബിജെപിക്ക് യോജിപ്പ്. സര്‍വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തിരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്. ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടില്‍ സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം. എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെയും മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രനും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (4 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (4 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (4 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (4 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (5 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (5 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (5 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (5 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (6 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (6 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (6 hours ago)

Malayali Vartha Recommends