ചെറിയാന് ഫിലിപ്പ് ആദര്ശവാന്... മനസ് തുറന്ന് ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസിലേക്ക് ചെറിയാന് ഫിലിപ്പ് മടങ്ങുമോ? സി.പി.എമ്മില്‍ നിന്നും ചെറിയാന് ഫിലിപ്പിന് ലഭിക്കുന്നത് അവഗണന; രണ്ടു തവണ രാജ്യസഭാ സീറ്റിനായി പരിഗണിച്ചിട്ടും നല്‍കിയില്ല
യുവാക്കളെ തഴയുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട നേതാവാണ് ചെറിയാന് ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വന്ന അദ്ദേഹം 2001 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു. കൂടാതെ ചാരക്കേസില്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ അദ്ദേഹം നിരവധി തവണ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമസഭയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടി തന്റെ എതിരാളിക്ക് എതിരെയുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ്. 2001 തനിക്കെതിരെ ചെറിയാന് ഫിലിപ്പ് മത്സരിച്ചതില്‍ വളരെയധികം വിഷമമുണ്ടാക്കിയെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ചെറിയാന് ഫിലിപ്പ് ആദര്‍ശവാനും അത് നടപ്പാക്കുന്നയാളുമാണെന്നാന്നും അദ്ദേഹം പറഞ്ഞു. ചെറിയാന് ഫിലിപ്പ് യുവജനവിദ്യാര്‍ത്ഥി രംഗത്തു നിന്നുള്ള നല്ലൊരു ചെറുപ്പക്കാരനായിരുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ സീറ്റ് കൊടുക്കാനായത് കോട്ടയത്താണ്. അവിടെ തോറ്റശേഷം ആഗ്രഹിച്ച സീറ്റ് കൊടുക്കാനായില്ല. ഇതാണ് പാര്‍ട്ടിക്ക് പുറത്ത് പോകാന്‍ കാരണമായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നല്ലവാക്ക് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്. ഇത് ചെറിയാന് ഫിലിപ്പ് സ്വീകരിക്കുമോ ഇല്ലയോ എന്നാണ് ഇനി അറിയേണ്ടത്.
കുറച്ച് നാളുകളായി ചെറിയാന് ഫിലിപ്പ് ഇടതുപക്ഷവുമായി അത്ര രമ്യതയില്‍ അല്ല. അവസാനമായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കഴിഞ്ഞതിന്റെ മുമ്പത്തെ തവണ 2011 യില്‍ കെ. മുരളീധരനെതിരെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. അതിന് ശേഷം സി.പി.എം അദ്ദേഹത്തിന് നല്കിയ ഒരെ ഒരു സ്ഥാനം വി.എസ് അച്യുതാനന്ദന്റെ സമയത്ത് നല്കിയ കെ.ടി.ഡി.സി ചെയര്മാന് സ്ഥാനമാണ്. അതിന് ശേഷം നിരവധി തവണ രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിച്ചെങ്കില്‍ സീറ്റു നല്‍കിയില്ല. 2018ലും 2020ലും സി.പി.എമ്മിന്റെ രാജ്യസഭാ സീറ്റിലേക്ക് ചെറിയാന് ഫിലിപ്പിനെ പരിഗണിച്ചിരുന്നു. എന്നാല്‍ 2018യില്‍ എളമരം കരീമിനെയും 2020 തില്‍ ശ്രേയാംസ് കൂമാറിനുമാണ് സി.പി.എം സീറ്റു നല്‍കിയത്. 2018യില്‍ എളമരം കരീമിന് സീറ്റു നല്കിയപ്പോള് ചെറിയാന് ഫിലിപ്പ് എതിര് സ്വരം ഉയിര്ത്തിയിരുന്നു. തുടര്‍ന്ന് അടുത്ത തവണ പരിഗണിക്കാം എന്ന വാക്കാണ് സി.പി.എം നേതൃത്വം നല്‍കിയത്. എന്നാല്‍ ഇത് ഇത്തവണയും ലംഘിക്കപ്പെട്ടതോടെ സി.പി.എമ്മില്‍ നിന്നും അകന്നാണ് ഇപ്പോള്‍ ചെറിയാന് ഫിലിപ്പ് പോകുന്നത്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു നേതാവ് അദ്ദേഹത്തെ സ്വീകരിക്കുന്ന നിലപാട് എടുത്താന്‍ ഇനി എന്ത് എന്ന് കൃത്യമായൊരു തീരുമാനം ചെറിയാന് ഫിലിപ്പില്‍ നിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ചാരക്കേസിലാണ് ഉമ്മന്‍ചാണ്ടിയെ ചെറിയാന് ഫിലിപ്പ് ഏറ്റവും അധികം വിമര്‍ശിച്ചത്. ചാരക്കേസ് ഉമ്മന്‍ചാണ്ടിയുടെ സൃഷ്ടിയാണെന്നും പോലും ചെറിയാന് ഫിലിപ്പ് ആരോപിരുന്നു. ഇതിന് ശേഷം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ചെറിയാന് ഫിലിപ്പ് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു. മുമ്പ് കോണ്‍ഗ്രസില്‍ വനിതകള്‍ക്കു സീറ്റ് കിട്ടിയത് അവര്‍ രഹസ്യമായി ഉടുപ്പഴിച്ചതുകൊണ്ടാണെന്നാണ് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റ് അന്ന് ഏറെ വിവാദങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വളരെയധികം മാറിട്ടുണ്ട്. ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെന്ന നിലപാടുള്ള ഒരു നേതാവിനും സി.പി.എമ്മിനൊപ്പം സഹകരിക്കാന്‍ സാധിക്കുയുമില്ല. നിരവധി അഴിമതി ആരോപണങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടുന്നുണ്ട്. ഇതിന് പുറമേയാണ് മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പോലും ആരോപണം ഉയരുന്നു. ഈ സാഹചര്യത്തില്‍ ചെറിയാന് ഫിലിപ്പിനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനം എല്‍.ഡി.എഫ് വിടുക എന്നതു തന്നെയാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതും താന്‍ ഏറ്റവും അധികം വിമര്‍ശിച്ച ഉമ്മന്‍ചാണ്ടി തന്നെ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുമ്പോള്.
https://www.facebook.com/Malayalivartha