കോൾ വരാത്തതിനാൽ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ കുളിമുറിയിൽ കണ്ടത് നടുങ്ങുന്ന കാഴ്ച്ച! ശരീരത്തിൽ മുറിവുകൾ, കണങ്കാൽ പരിക്കേറ്റ നിലയിൽ... പ്രമുഖ ഫാഷൻ ഡിസൈനർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത...
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ (63) കൊല്‍ക്കത്തയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് കൊല്‍ക്കത്തയിലെ ബോര്‍ഡ് സ്ട്രീറ്റിലുള്ള വസതിയിലെ കുളിമുറിയില്‍ ഇന്നലെ അര്‍ധരാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതിനാൽ ദുരൂഹമരണത്തിന് പോലീസ് കേസെടുത്തു. കണങ്കാലിനു പരിക്കേറ്റ നിലയിലാണു മൃതദേഹം.
എന്നാൽ ഹൃദയാഘാതത്തെത്തുടര്‍ന്നാണു ഷര്‍ബാരി ദത്തയുടെ മരണമെന്നു കുടുംബഡോക്ടര് സ്ഥിരീകരിച്ചതായി മകനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ അമാലിന് ദത്ത പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ അമ്മയെ ഫോണില്‍ ലഭിച്ചിരുന്നില്ല.
വൈകുന്നേരവും തിരിച്ചുവിളിക്കാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയതെന്നു അമാലിന് പറഞ്ഞു.ബോര്‍ഡ് സ്ട്രീറ്റിലെ ബഹുനില മന്ദിരത്തിന്റെ മറ്റൊരുഭാഗത്താണ് ഇയാള്‍ താമസിക്കുന്നത്. പ്രഭാതഭക്ഷണത്തിനായി എല്ലാദിവസവും ഇരുവരും ഒത്തുചേരാറുണ്ട്.
ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശര്‍ബരി. പുരുഷന്മാര്ക്കുള്ള ഇന്ത്യന്‍ പരമ്ബരാഗത വസ്ത്ര രൂപകല്പനയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, സിനിമാതാരങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകല്പന ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha