റോസാപ്പൂവിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പ്; ആരും പറഞ്ഞു പോകും എന്തൊരു ഭംഗി! കാഴ്ചക്കാരുടെ മനസിനെ ആഘര്ഷിച്ച് കൊടിയ വിഷമുള്ള ബ്ലൂ പിറ്റ് വൈപർ
ഏവരുടെയും മനം കവർന്ന് ചുവന്ന റോസാപ്പൂവിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പ്. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ ആരും ഭംഗിയിൽ മതിമറക്കും എങ്കിലും കൊടും ഭീകരനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഓൺലൈനിലെ വൈറൽ താരമായിരുന്നു നീലനിറമുള്ള ഈ സുന്ദരൻ പാമ്പ്. ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
എന്നാൽ ഇത് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഒപ്പം എല്ലാവർക്കും പറയാനുള്ളത് ഈ പാമ്പിന്റെ ഭംഗിയെക്കുറിച്ചാണ്. 'അവിശ്വസനീയമായ വിധത്തിൽ മനോഹരമായത്' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ബ്ലൂ പിറ്റ് വൈപർ എന്ന് പേരുള്ള വിഷപാമ്പാണിത്. ഈ പാമ്പിന്റെ കടിയേറ്റാൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത് . ഇന്തോനീഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വൈറ്റ് ലിപ്ഡ് ഐലൻഡ് പിറ്റ് വൈപ്പർ എന്നയിനത്തിന്റെ വകഭേദമാണ് ഈ പാമ്പെന്ന് മോസ്കോ സൂ അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha