Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ചുമ്മാതല്ല എന്‍ഐഎ കേരളത്തെ ചുരുട്ടിക്കൂട്ടുന്നത്.. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ എൻ.ഐ എ യുടെ പിടിയിലായതോടെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ കേരളം മുഴുവൻ പറന്നിറങ്ങി; ഇത് നിങ്ങൾ കരുതുന്നതിലും അപ്പുറം

20 SEPTEMBER 2020 03:59 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രനേയും ചന്ദ്രനേയും വകവെക്കാത്ത,ഘടാഘടിയനായ പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 അൽക്വയ്ദ തീവ്രവാദികൾ NIA യുടെ പിടിയിലായി. ഉടൻ തന്നെ എകെജി സെന്ററിൽ നിന്ന് ന്യായീകരണ ക്യാപ്സൂളുകൾ കേരളം മുഴുവൻ പറന്നിറങ്ങി. കേന്ദ്ര സർക്കാർ ഇതാ കേരളത്തെ അപമാനിക്കുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ നേതൃത്വം കൊടുക്കുന്നു. കാരണം കേരളം തീവ്രവാദികളുടെ നേഴ്സറിയായി മാറിയെന്ന്ശ്രീ മുരളീധരൻ പറഞ്ഞത്രേ!. ശരിയാണ് കേരളം തീവ്രവാദികളുടെ കളിത്തൊട്ടിലാകുന്നത് നമുക്കൊന്നും സന്തോഷം നൽകുന്ന കാര്യമല്ല. പക്ഷേ അദ്ദേഹം പറഞ്ഞിൽ എന്തെങ്കിലും കാര്യമുണ്ടോയെന്നല്ലേ ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം പരിശോധിക്കേണ്ടത്?. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കേരളത്തിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ സർക്കാരിന് തന്റേടമുണ്ടോ?.

ഇന്ത്യാമഹാരാജ്യത്ത് തീവ്രവാദ സാനിധ്യമുള്ളത് കേരളത്തിൽ മാത്രമാണോ?.അല്ല. പിന്നെന്തുകൊണ്ടാണ് കേരളം ഇവരുടെ കളിത്തൊട്ടിലാണെന്ന് പറയുന്നത്?.കാരണം കേരളത്തിൽ മാത്രമാണ് മതതീവ്രവാദത്തിന് ഭരണകൂട പിന്തുണയും മാന്യതയുടെ പരിവേഷവും കിട്ടുന്നത്. ഇവിടെ മാത്രമാണ് ഇരകള്‍ക്കല്ല, വേട്ടക്കാർക്കും മനുഷ്യാവകാശ സംരക്ഷണം നൽകണമെന്ന വാദം ഉയരുന്നത്.

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ ദുരവസ്ഥ. ചില ഉദാഹരണങ്ങൾ നോക്കാം. കേരളത്തിൽ മതതീവ്രവാദം ആദ്യമായി മറനീക്കി പുറത്തുവന്ന 1921 ലെ മാപ്പിലലഹളയെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചത്, 1967 ലെ
മലപ്പുറം ജില്ല രൂപീകരിച്ച് നൽകിയ ഇഎംഎസ് സർക്കാരിന്റെ നടപടി, തുടങ്ങി പ്രീണനത്തിന് വേണ്ടി മാറിമാറി വന്ന സർക്കാരുകൾ സ്വീകരിച്ച നടപടികൾ തീവ്രവാദികൾക്ക് മാന്യത നൽകി. കേരളത്തെ തീവ്രവാദ നഴ്സറിയാക്കി. മാറാട് കലാപത്തിൽ വിദേശ സഹായം ഉണ്ടെന്നും അതേപ്പറ്റി സിബിഐ അന്വേഷണം വേണമെന്നുമുള്ള ജുഡീഷ്യൽ കമ്മീഷൻ ശുപാർശ 2 മുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചപ്പോൾ നിങ്ങൾ തീവ്രവാദികളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയായിരുന്നില്ലേ?.

കലാപത്തിന് ശേഷം തീവ്രവാദികൾ ഓടിക്കയറിയ പള്ളിയിലെ ചോരക്കറ കഴുകിക്കളയാൻ സഹായിച്ചത് മന്ത്രി തന്നെയായിരുന്നില്ലേ?. ഇന്ത്യൻ ഉപപ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് നടത്തിയ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മദനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി തീവ്രവാദികള്‍ക്ക് ലാളന ഉറപ്പാക്കിയത് ആരാണ്?.

ജയിൽ മോചിതനായ ഭീകരന് സർവ്വകക്ഷി സ്വീകരണം നൽകിയതും ഈ സ്വീകരണ യോഗത്തിൽ മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തതും തീവ്രവാദികൾക്ക് മാന്യത നൽകലല്ലാതെ മറ്റെന്താണ്? സദ്ദാംഹുസൈനെന്ന ഏകാധിപതിയെ തൂക്കിലേറ്റിയപ്പോൾ എന്തിനായിരുന്നു കേരളത്തിൽ ഹർത്താൽ നടത്തിയത്?. ഒസാമ ബിൻലാദനെന്ന കൊടുംഭീകരനെ അമേരിക്ക വധിച്ചപ്പോൾ ലാദന് ചരമഗീതമെഴുതിയ ജി സുധാകരൻ ചെയ്തത് തീവ്രവാദ നഴ്സറിക്ക് തറക്കല്ലിടലായിരുന്നില്ലേ?.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന മദനിയുടെ അരുമ ശിഷ്യനായ സിമി പ്രവർത്തകനെ മന്ത്രിസ്ഥാനം നൽകി അവരോധിച്ചപ്പോൾ കേരളം ഭീകരവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്ന് അറിയില്ലായിരുന്നോ?. മതതീവ്രവാദികൾ ഒരു അദ്ധ്യാപകന്റെ കൈ അറുത്ത് മാറ്റിയപ്പോൾ അതിനെ ന്യായീകരിച്ചത് സിപിഎം ബുദ്ധിജീവിയായ എം.എ ബേബിയെന്ന കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്ന കാര്യം മറന്നു പോയാ?.

ഇത് തീവ്രവാദ നഴ്സറിയിലല്ലാതെ മറ്റെവിടെ നടക്കും. ബിജെപി ഒഴികെയുള്ള കേരളത്തിലെ പാർട്ടികളിൽ തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞു കയറിയെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കേരളത്തിൽ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ.? അങ്ങനെ വന്ന ഒരു ജലീലിനെ മന്ത്രിയാക്കി നൽകിയ സന്ദേശം എത്രപേർക്ക് പ്രചോദനമായിട്ടുണ്ടാകും. കനകമലയെന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്ന് അടവെച്ചു വിരിയിച്ചവരല്ലേ സിറിയയിലും കാബുളിലും കാശ്മീരിലുമൊക്കെ പൊട്ടിത്തെറിച്ചത്?. ഇവിടെ പരിശീലനം നടത്തിയവരെ ഒരിക്കൽ പിടികൂടിയപ്പോൾ പൊലീസിൽ സമ്മർദ്ദം ചെലുത്തി വിട്ടയപ്പിച്ചവർ ആരായിരുന്നു?.
പൊലീസിനുള്ളിൽ പച്ചവെളിച്ചം എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദ പ്രവർത്തനം നടത്തുന്നത് കേരളത്തിലല്ലാതെ മറ്റെവിടെങ്കിലും നടക്കുമോ?.

വിദേശരാജ്യത്ത് നിന്ന് ചട്ടങ്ങൾ ലംഘിച്ച് മതഗ്രന്ഥത്തിന്‍റെ മറവിൽ നടത്തിയ കള്ളക്കടത്തിന് മന്ത്രി തന്നെ കുടപിടിക്കുന്നത് മറ്റെവിടെങ്കിലും കേട്ടിട്ടുണ്ടോ? എറ്റവും ഒടുവിൽ കേരളത്തെ തീവ്രവാദികൾ താവളമാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചതും ഇതേ സർക്കാരല്ലേ? ഇങ്ങനെയൊക്കെയാണ് സർ കേരളം തീവ്രവാദികളുടെ താവളമായി മാറിയത്?.

മറ്റൊന്നും ചെയ്യേണ്ട. അന്യസംസ്ഥാനത്ത തൊഴിലാളി സോറി അതിഥി തൊഴിലാളികൾ എത്ര പേര് കേരളത്തിൽ ഉണ്ടെന്ന കണക്ക് സർക്കാരിന്റെ പക്കലുണ്ടോ?. അന്യസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടായിരുന്നു.

മറന്നു പോയോ?. ഇതിനായി മൊബൈൽ ആപ്പ് ഉണ്ടാക്കുമെന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കുമെന്നുമൊക്കെയായിരുന്നു തള്ളൽ. വല്ലതും നടന്നോ?. കേരളത്തിൽ വരുന്ന തൊഴിലാളികളിൽ ഏറിയ പങ്കും ക്രിമിനലുകളാണെന്ന എത്ര റിപ്പോർട്ടുകൾ ഉണ്ട്. അവരിൽ പലരും റോഹിങ്ക്യൻസും ബംഗ്ലാദേശികളുമാണെന്ന കാര്യവും അറിയുമോ?.

മലയാളികളുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ഉറപ്പാക്കും സർ. ആയുധമെടുത്ത് മാത്രമുള്ള തീവ്രവാദമാണോ കേരളത്തിൽ നടക്കുന്നത്?. കല,സംസ്കാരം, കവിത, സിനിമ, ബാങ്കിംഗ്, ഭക്ഷണം, പ്രണയം തുടങ്ങി എല്ലാ മേഖലയിലും കേരളത്തിൽ തീവ്രവാദം പിടിമുറുക്കിയില്ലേ?. അതിനൊക്കെ കുടപിടിക്കുന്നത് ആരാണ്?. സഹകരണ മേഖലയിൽ ഇസ്ലാമിക ബാങ്കിംഗ് നടപ്പാക്കിയത് ആരാണ്?.

വാക്സിനുകൾക്ക് എതിരായ മതമൗലികവാദികളുടെ തിട്ടൂരം നടപ്പാക്കിയ ഏക ജനപ്രതിനിധി ഇന്ന് ഒരു തരി കനലായി പാർലമെന്റിൽ എത്തിയത് സിപിഎം ടിക്കറ്റിലല്ലേ? കനകമലയിലും വാഗമണ്ണും, പാനായിക്കുളത്തുമൊക്കെ നടന്നത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവർത്തനം നടത്താനുള്ള പരിശീലനമാണ്.

അതുകൊണ്ട് വി മുരളീധരനെ അപഹസിക്കാനല്ല ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞതിലെ വസ്തുത പരിഗണിച്ച് ഉറച്ച നടപടികൾ വേണം. അതിന് ആരുടെ മുന്നിലും വളയാത്ത നട്ടെല്ല് വേണം. മുഖം നോക്കാതെ നടപടി സ്വീകരിക്കാനുള്ള ആർജ്ജവം വേണം. അതുണ്ടോ ശ്രീമാൻ പിണറായി വിജയന്. അന്ന് ഞങ്ങൾ അംഗീകരിക്കാം താങ്കൾക്ക് ഇരട്ടച്ചങ്കുണ്ടെന്ന്. ഇല്ലെങ്കിൽ കേരള സമൂഹത്തിൽ ആർക്കും വേണ്ടാത്ത ഓട്ടക്കാലണയായി താങ്കൾ മാറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends