Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

ഇനി ഹത്രസിലെ മകള്‍ക്ക് വേണ്ടി; ആ പെണ്‍പുലി കളത്തില്‍; നിര്‍ഭയയെ കൊന്നവരെ തുക്കുലേറ്റുന്ന വരെയുള്ള സീമയുടെ പോരാട്ടങ്ങള്‍; അലഹബാദ് കോടതിയില്‍ മുഴങ്ങിക്കേട്ട ആ പെണ്‍ ശബ്ദം; ഹത്രസിലും അതു തന്നെ സംഭവിക്കട്ടെ

13 OCTOBER 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

നിര്‍ഭയക്ക് നീതി ലഭിക്കാന്‍ പോരാടിയ സീമ കുശ്വാഹയെ ആരും മറന്നിരിക്കാന്‍ വഴിയില്ല. അതെ സീമ കുശ്വാഹന്‍ ഹത്രസിലെ മകള്‍ക്ക് വേണ്ടി പോരാടാന്‍ എത്തുന്നു. ' എന്റെ പോരാട്ടം ഹത്രസിലെ മകള്‍ക്കു വേണ്ടിയാണ്, അവള്‍ക്കു നീതി ലഭ്യമാക്കാന്‍. അതുപോലെ സ്ത്രീ സുരക്ഷയില്‍ ശക്തമായ നിയമങ്ങള്‍ ഉരുത്തിരിയുന്നതിനും.' സീമ കുശ്വാഹ പറഞ്ഞു. നിര്‍ഭയയെ പോലെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയായി ആശുപത്രിക്കിടക്കയില്‍ ജീവന്‍ വെടിയേണ്ട ദുര്‍ഗതിയാണു ഹത്രസിലെ പെണ്‍കുട്ടിക്കുമുണ്ടായത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ ഡല്‍ഹിയിലെ സഫര്‍ദ്ജങ് ആശുപത്രിയില്‍ അവസാന ശ്വാസം എടുക്കുമ്പോള്‍ തന്റെ ചേതനയറ്റ ശരീരത്തിനു നേരിടാന്‍ ഇനിയും ഉണ്ടെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അര്‍ധരാത്രിയില്‍ അച്ഛനെയും അമ്മയേയും മറ്റു ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ട് അനാഥമായി പോലീസ് വലയത്തില്‍ അവള്‍ എരിഞ്ഞടങ്ങി. എട്ടു വര്‍ഷം മുമ്പ് ഒരു രാത്രി കാപാലിക കൂട്ടത്തിന്റെ കൈയ്യില്‍ ഞെരിഞ്ഞമര്‍ന്ന പെണ്‍കുട്ടിക്കു വേണ്ടി, അവളുടെ മാതാപിതാക്കളുടെ ഉറച്ച ശബ്ദമായി കോടതിമുറികളില്‍ മുഴങ്ങിക്കേട്ട സീമ കുശ്വാഹ എന്ന അഭിഭാഷകയുടെ വാക്കുകളാണിത്.

ഈ നീതി നിഷേധം തന്നെയാണ് ഹത്രസിലേക്ക് സീമയെ എത്തിക്കുന്നതും. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നില്‍ ഹത്രസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും. 2012ല്‍ ഒരമ്മയുടെ കണ്ണീരിന്, അവരുടെ ഉറച്ച മനശ്ശക്തിക്ക് പിന്തുണയുമായാണ് സീമ കോടതി മുറികളില്‍ ഇന്ത്യയിലെ ഒരോ സ്ത്രീയുടെയും ശബ്ദമായി വാദിച്ചതെങ്കില്‍ ഇന്ന് സ്വന്തം മകളെപ്പോലെ കണ്ടാണ് ഹത്രസിലെ ഇരുപതുകാരിക്കു വേണ്ടി അവര്‍ ഇറങ്ങുന്നത്. അവരുടെ കോടതി വാദത്തെ തുടര്‍ന്നാണ് നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് കോടതി ഉത്തര്‍പ്രദേശ് പോലീസിനോട് ചോദിച്ചത്. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് നിങ്ങളുടെ മകളാണെങ്കില്‍ ഇങ്ങനെ ചെയ്യുമോയെന്ന് കോടതി ചോദിച്ചു, ഒരു സമ്പന്നന്റെ മകളാണെങ്കില്‍ ഇതുപോലെയായിരിക്കുമോ സമീപനമെന്നും കോടതി ചോദിച്ചു.

നിര്‍ഭയക്ക് വേണ്ടി നടത്തിയ പോരാട്ടം

ഡിസംബര്‍ 16ന് രാത്രി പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് ആശുപത്രിക്കിടക്കയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഏഴു വര്‍ഷ കാലത്തോളം വിചാരണ കോടതികളില്‍ നിര്‍ഭയയ്ക്കു വേണ്ടിയുള്ള ശബ്ദം ഉയര്‍ന്നു കേട്ടു. ഒടുവില്‍ രാജ്യം നിര്‍ഭയ എന്ന് പേരെടുത്തു വിളിച്ച അവള്‍ക്കും സ്വന്തം മകള്‍ക്കു വേണ്ടി പോരാടിയ മാതാപിതാക്കള്‍ക്കും നീതി ലഭിക്കത്തക്ക തരത്തില്‍ പ്രതികള്‍ക്കു തക്കശിക്ഷ തന്നെ നേടിക്കൊടുക്കുന്നതുവരെ അത് തുടര്‍ന്നു.

മകളുടെ നീതിക്കായി കോടതി മുറകള്‍ തോറും ആ മാതാപിതാക്കള്‍ കയറി ഇറങ്ങിയപ്പോള്‍ അവര്‍ക്കു താങ്ങായി മറ്റൊരു മകളും ഉണ്ടായിരുന്നു. പ്രതികളെ തൂക്കിലേറ്റി ആത്യന്തിക നീതി അവര്‍ക്കു നേടിക്കൊടുക്കുന്നതു വരെ ഒരിക്കല്‍ പോലും പതറാതെ, തളരാതെ മകള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് മറ്റൊരു മകളായി അവര്‍ക്കൊപ്പം നിന്നതു സീമ കുശ്‌വാഹയാണ്. വിചാരണഘട്ടങ്ങളില്‍ മുഴുവന്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം തണലായും നിഴലായും സീമ ഒപ്പമുണ്ടായിരുന്നു.

2012 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയോഗിക്കപ്പെട്ടത് സുപ്രീം കോടതിയിലെ അഭിഭാഷകനായ ദയന്‍ കൃഷ്ണന്‍ ആയിരുന്നു. സിറ്റിങ്ങിനു ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അദ്ദേഹം പക്ഷേ ഈ കേസ് വാദിക്കാന്‍ പണം ആവശ്യപ്പെട്ടില്ല. പിന്നീട് അദ്ദേഹത്തോടൊപ്പം പ്രസിദ്ധ അഭിഭാഷകനും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ രാജീവ് മോഹനും എ.ടി. അന്‍സാരിയും ചേര്‍ന്നു. ഇത്തരത്തില്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സാന്നിധ്യം കേസില്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.

2014 ലാണ് സീമ കേസ് ഏറ്റെടുക്കുന്നത്. ആദ്യത്തെ വിധിക്ക് ശേഷമുണ്ടായ എല്ലാ അപ്പീലുകളും നേരിട്ടതും നിര്‍ഭയയ്ക്ക് വേണ്ടി കേസിന്റെ തുടര്‍വാദങ്ങള്‍ നടത്തിയതുമൊക്കെ സീമയാണ്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ എ.പി. സിങ്ങിന്റെ വാദങ്ങള്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോയപ്പോഴും സമചിത്തതയോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ സീമ ശ്രമിച്ചു. സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്നും ആര്‍ക്കും തെറ്റുകള്‍ പറ്റുമെന്നും പ്രതികള്‍ക്ക് വേണ്ടി എ.പി.സിങ് വാദിച്ചപ്പോള്‍, വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നമ്മള്‍ അടുക്കുകയാണെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും സീമ കോടതിയില്‍ തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ 2020 മാര്‍ച്ച് 20ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ കൊടുംകുറ്റവാളികളായ നാലു പ്രതികളെ തൂക്കിലേറ്റുന്നതുവരെ സീമയുടെ പോരാട്ടം തുടര്‍ന്നു.

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഉര്‍ഗപുരില്‍ ബാലാദിന്‍ കുശ്വാഹിന്റെയും റാംകുആര്‍നി കുശ്വാഹയുടെയും മകളായി 1982 ജനുവരി പത്തിനാണ് സീമ സമൃദ്ധി കുശ്വാഹയുടെ ജനനം. കാന്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് 2005 എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടന്‍ഡന്‍ വിദൂര സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ബിരുദം നേടിയിട്ടുണ്ട്. 2014 മുതല്‍ സുപ്രീം കോടതി അഭിഭാഷകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (29 minutes ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (37 minutes ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (55 minutes ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (2 hours ago)

ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല; 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടുവെന്ന് ശോഭ സുരേ  (2 hours ago)

നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം  (2 hours ago)

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...  (2 hours ago)

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം  (2 hours ago)

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി  (2 hours ago)

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (2 hours ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (3 hours ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (3 hours ago)

Malayali Vartha Recommends