ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല; 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടുവെന്ന് ശോഭ സുരേന്ദ്രൻ

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്നാണ് ആരോപണം . ബിജെപി ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭ സുരേന്ദ്രൻ ഇത് ഉന്നയിച്ചത് . അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും പറഞ്ഞു.
ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തിൽ ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകൾ രംഗത്ത് വന്നതെന്നും ആലപ്പുഴ സ്ഥാനാർഥി ആരോപിച്ചു.തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചു. ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി’, ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha