പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എന്തുസംഭവിച്ചു; കോവിഡ് വാക്‌സിന്‍ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാതിരിക്കുന്നതിന് കാരണം; ലോകാരോഗ്യ സംഘനയുടെ നിലപാട് ഇങ്ങനെ; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് മാറ്റത്തിന് കാരണവും ഇതാണ്

ഇന്ത്യയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമനന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. എന്നാല്‍ ഒരു മാസത്തിന് ശേഷം കേന്ദ്ര ആരോഗ്യവകുപ്പ് പറയുന്നത് അങ്ങനെയൊരു വാഗ്ദാനം ആരും നല്‍കിട്ടില്ലെന്നതാണ്. ഇതാണ് പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വാക്‌സീന്‍ സംബന്ധിച്ച് പുതിയതായി ഉണ്ടായിരിക്കുന്ന വിവാദം. എന്നാല്‍ വാക്‌സിന്‍ നല്‍കേണ്ടതിന് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമായി മാര്‍ഗ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. അതായത് ജനസംഖ്യയില്‍ മുഴുവന്‍ പേരും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഫലപ്രാപ്തി തെളിഞ്ഞ വാക്‌സിന്‍ ലഭ്യമായാല്‍ ജനസംഖ്യയിലെ നിശ്ചിത ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ജനസംഖ്യയ്ക്ക് മുഴുവനായി രോഗത്തില്‍ നിന്ന് പ്രതിരോധ ശേഷി ലഭിക്കും. 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാട് അത്രകണ്ട് വിവാദമാക്കേണ്ട സാഹചര്യമില്ലെങ്കിലും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന വാക്ക് ഓരോ തവണയും മാറ്റുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ എത്തിക്കുക എന്നത് ദുഷ്‌കരമാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയേക്കില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. കോവിഡ് 19 വാക്‌സിനേഷന്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ഒരാളെ പോലും വിട്ടുകളയില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ മാസം അവസാനം പറഞ്ഞ്. വാക്‌സിന്‍ ഗവേഷണവും വിതരണവും നിരീക്ഷിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും 28000 പോയിന്റുകള്‍ വഴി വാക്‌സിന്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 'വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്‍കുന്നു. ഒരാലെപ്പോലും വിട്ടുകളയില്ല.' ഇങ്ങനെയായിരുന്നു ഇക്കണമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലുള്ളവര്‍ക്കായിരിക്കും വാക്‌സിനെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ വെറും ഒരു മാസം മുന്‍പ് പ്രധാനമന്ത്രി പറഞ്ഞ കാര്യത്തില്‍ നിന്ന് കടകവിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. 'രാജ്യം മുഴുവനും വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല' എന്നായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ വാക്കുകള്‍. 'നിശ്ചിത ശതമാനം ജനങ്ങളെ വാക്‌സിനേറ്റ് ചെയ്ത് വൈറസ് പടരുന്നത് തടയാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് രാജ്യത്തെ മുഴുവനും ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വന്നേക്കില്ല.' ഐസിഎംആര്‍ ഡയറ്കടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവയും അറിയിച്ചു. വാക്‌സിന്റെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വരികയെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏഴു മാസത്തിനകം രാജ്യത്തെ 25 - 30 കോടി ആളുകള്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര കൊവിഡ് പോരാളികള്‍, പ്രായമേറിയവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്. വാക്‌സിന്‍ വിതരണത്തിനായി കോള്‍ഡ് ചെയിന്‍, ഡിജിറ്റല്‍ ശൃംഖല തുടങ്ങിയവ തയ്യാറാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് യുഎസ് അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദന രാജ്യമാണ് ഇന്ത്യ. ഗവേഷണത്തിന്റെ അന്തിമഘട്ടത്തിലെത്തിയ ഓക്‌സ്ഫഡ് വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കരാറുള്ളത് രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. രാജ്യത്തെ ജനസംഖ്യയുടെ ഇരട്ടിയിലധികം ഡോസ് വാക്‌സിന്‍ 2021 അവസാനത്തിനകം ഉത്പാദിപ്പിക്കുമെന്നാണ് വിവിധ വാക്‌സിന്‍ നിര്‍മാതാക്കള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ നീക്കിവെക്കേണ്ടി വരുമെന്നും അത് സര്‍ക്കാരിന്റെ കൈവശമുണ്ടോ എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഓ അദാര്‍ പൂനാവാലാ മുന്‍പ് ട്വിറ്ററില്‍ ചോദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് മറ്റൊരു പദ്ധതിയുണ്ടെന്നായിരുന്നു അന്ന് ആരോഗ്യമന്ത്രാലയം നല്‍കിയ മറുപടി.
https://www.facebook.com/Malayalivartha