Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പുതുവര്‍ഷത്തില്‍ പുതിയ അധ്യക്ഷന്‍; രാഹുല്‍ വീണ്ടും അധ്യക്ഷനാകില്ല; നെഹറു കുടുംബത്തിന് പുറത്ത് നിന്നും അധ്യക്ഷന്‍? പ്രിയങ്ക ഗാന്ധി അധ്യക്ഷയാകാനുള്ള സാധ്യതകള്‍; സോണിയാ ഗാന്ധി പാര്‍ട്ടിക്കുള്ളിലെ വിമതരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍

18 DECEMBER 2020 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് വലിയ മാറ്റങ്ങായിരിക്കും 2021 യില്‍ സംഭവിക്കുക. പുതുവര്‍ഷത്തില്‍ പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസിനെ നയിക്കുന്നതിനുള്ള സാധ്യത തെളിയികുകയാണ്. അത് രാഹുല്‍ ഗാന്ധി ആകാനുള്ള സാധ്യയില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനു പിന്നാലെ രാഹുല്‍ സ്ഥാനം ഒഴിഞ്ഞതു മുതല്‍ സോണിയാ ഗാന്ധിയാണ് അധ്യക്ഷ സ്ഥാനത്തുള്ളത്. നെഹറു കുടുംബത്തിന് പുറത്ത് നിന്നും ഒരു കോണ്‍ഗ്രസ് അധ്യക്ഷനുണ്ടാകാനുള്ള സാധ്യതയും തള്ളി കളയാന്‍ കഴിയില്ല. കാരണം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കത്തയച്ച കോണ്‍ഗ്രസ് 'വിമതരു'മായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്താന്‍ പോകുകയാണ്. ഈ ചര്‍ച്ചയില്‍ സോണിയാ ഗാന്ധിക്കൊപ്പം രാഹുലും പ്രിയങ്കയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങളായി തുടരുന്ന പാര്‍ട്ടി ഉള്‍പ്പോര് രമ്യമായി പരിഹരിക്കാനാണു സോണിയ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. വിമതര്‍ മാത്രമല്ല മറ്റു മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരിക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ ചര്‍ച്ചയില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നേക്കും. നെഹ്‌റു കുടുംബത്തില്‍ നിന്നും തന്നെയാണ് പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയാകാനും സാധ്യതയുണ്ട്. എന്നാല്‍ പകരം സാധ്യത നെഹ്‌റു കുടുംബത്തിന് വിനീത വിധേയനായ, കുടുംബത്തിന് പുറത്തുള്ള നേതാവിലേക്കും പോകാന്‍ സാധ്യതയുണ്ട്. അത് ഒരിക്കലും വിമത സ്വരം ഉയര്‍ത്തിയ 23 പേരില്‍ ഒരാള്‍ ആയിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഇടപ്പെട്ടതോടെയാണ് വിമതരുമായി സോണിയ ചര്‍ച്ചയ്ക്കു സമ്മതിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 23 അംഗസംഘമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. ഇവര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളുടെ പ്രധാന്യം കണക്കിലെടുക്കണമെന്ന് കമല്‍നാഥ് നേതൃത്വത്തെ ധരിപ്പിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കത്തയച്ചത് നേതൃത്വത്തെ ഞെട്ടിപ്പിച്ചിരുന്നു. വിമതരുമായി ആദ്യം അകലം പാലിച്ചിരുന്ന കമല്‍നാഥ് പിന്നീട് മധ്യസ്ഥന്റെ റോളിലേക്ക് എത്തുകയായിരുന്നു.

കര്‍ണാടക, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു തിരിച്ചടി നേരിട്ടിയിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് അവസാനനിമിഷം തിരിച്ചെത്തിയതു മൂലം അശോക് ഗലോട്ട് സര്‍ക്കാര്‍ മുടി നാഴിഴക്ക് രക്ഷപ്പെടുകയായിരുന്നു. വിമത ശല്യം അവസാനിച്ചിട്ടില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗലോട്ടും യോഗത്തില്‍ പങ്കെടുക്കുമെന്നാണു സൂചന. ബിഹാര്‍ തിരഞ്ഞെടുപ്പിലെ വന്‍ വീഴ്ചയ്ക്കു പിന്നാലെ കപില്‍ സിബല്‍ ഉള്‍പ്പെടെ, നേതൃത്വം ആത്മപരിശോധനയ്ക്കു തയാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പി. ചിദംബരവും വിശകലനം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി.

നേതൃത്വത്തിനു കത്തയച്ച സംഘത്തിലെ അഞ്ചോ ആറോ പേര്‍ മാത്രമാകും ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണു സൂചന. ഈ വര്‍ഷം ഓഗസ്റ്റിലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റം ആവശ്യപ്പെട്ട് അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേര്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് അയച്ചത്. ഗുലാം നബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി, പി.ജെ. കുര്യന്‍, ശശി തരൂര്‍ എന്നിവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. തിരുച്ചുവരവിനു വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നും എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്മാര്‍ വേണമെന്നുമുള്ള ആവശ്യമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ സോണിയയുടെ ചര്‍ച്ചയും പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ സംബന്ധിച്ചായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (5 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends