എന്റമ്മോ! ഇതാരാ.. സോഷ്യൽമീഡിയ ഇളക്കി മറിച്ച് വൈശാലിയും ഋഷ്യശൃംഗനും! വൈറൽ ഫോട്ടോഷൂട്ട്... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...
മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് 1988 ൽ തിയറ്ററുകളിലെത്തിയ എം. ടി. വാസുദേവൻ നായർ, ഭരതൻ കൂട്ടുക്കെട്ടിൽ പിറന്ന ‘വെെശാലി.’ വർഷങ്ങൾക്ക് ശേഷവും മലയാള സിനിമ പ്രേക്ഷകർ ‘വെെശാലി’യെ നെഞ്ചേറ്റുന്നു. സിനിമയിലെ പാട്ടുകളും വൻ ഹിറ്റാണ്. ഇപ്പോഴിതാ, ‘വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്. വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വെെശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയായിരുന്നെന്ന് മിഥുൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അഭിജിത്ത് ജിത്തു, ഭാര്യ മാക്കു മായ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിലെ മോഡൽസ്.
വെെശാലിയിലെ കേന്ദ്ര കഥാപാത്രങ്ങളായ വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര എന്ന യുവാവ് തന്റെ സുഹൃത്തുക്കളിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. വൈശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന് ആശയം തോന്നിയപ്പോൾ തന്റെ പ്രിയ സുഹൃത്തുക്കളോട് പറയുകയും അവർ സമ്മതിക്കുകയുമായിരുന്നുവെന്ന് മിഥുൻ പറഞ്ഞു.
https://www.facebook.com/Malayalivartha