ചിത്രങ്ങൾ പുറത്ത് വിട്ടിട്ടും പ്രതികളെന്ന് സംശയിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവാക്കക്കളെ പിടികിട്ടാതെ പോലീസ്... അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി...
ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവാക്കളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
പൊതുജനങ്ങളില്‍ നിന്നും പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പോലീസ് ചിത്രം പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha