ബി.ജെ.പിയുടെ മിഷന് ബംഗാള്‍; പശ്ചിമബംഗാളില്‍ എത്തുന്നത് പ്രധാനമന്ത്രിയടക്കം ബി ജെ പി യുടെ 54 കേന്ദ്ര മന്ത്രിമാരും 302 എം പിമാരും 12 മുഖ്യമന്ത്രിമാരും; അമിത് ഷായുടെ മാസ്റ്റര്‍പ്ലാന്‍ ഇങ്ങനെ; ബി.ജെ.പിയുടെ പ്രതീക്ഷകള്‍
പശ്ചിമ ബംഗാളില്‍ അധികാരം പിടിക്കണം. അതുമാത്രമാണ് ബി.ജെ.പിക്ക് മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വമ്പന്‍ നേതാകളെ ഇറക്കി പശ്ചിമബംഗാളല് ബി.ജെ.പി നിറയുന്നത്. 2021 മെയ് മാസത്തിലായിരിക്കും ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതിന്റെ ഒരിക്കം ഡിസംബറില്‍ തന്നെ തുടങ്ങി. ഇത് അമിത്ഷാ രൂപം നല്കിയ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
മിഷന് ബംഗാളില്‍ അമിത് ഷാ വിഭാവനം ചെയ്തിരിക്കുന്ന പ്രധാനമന്ത്രിയടക്കം ബി.ജെ.പിയുടെ 54 കേന്ദ്ര മന്ത്രിമാരും 302 എം പിമാരും 12 മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോര്പ്പറേഷന് ചെയര്മാന്മാരും അടക്കം 1000 ത്തോളം മുന്‍ നിര നേതാക്കന്മാര് ഒരേ സമയം ബംഗാളില്‍ നടത്താന്‍ പോവുന്ന ഹൈ വോള്‍ട്ടേജ് ക്യാമ്പൈയിനാണ്. ഇതില്‍ ബംഗാളിലെ മമതാ ഭരണം അവസാനിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 18 ലോകസഭാ സീറ്റില്‍ ജയിക്കാനായി എന്നതാണ് ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. ഇക്കഴിഞ്ഞ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്യുന്നുണ്ട് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ മമതക്കെതിരെ നരേന്ദ്രമോദിയെന്ന സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
ബി ജെ പി യുടെ 'മിഷന് ബംഗാളിന്റെ' തന്ത്രപരമായ പ്രവര്‍ത്തന പദ്ധതിയാണ് 'ഓപ്പറേഷന് ഭവാനിപൂര്‍'. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്വന്തം മണ്ഡലം. മമതയുടെ ശക്തി കേന്ദ്രമായ ഭവാനിപൂരില്‍ നിന്ന് ജെ പി നദ്ദ തന്നെ പ്രചാരണത്തിന്റെ ആരംഭം കുറിക്കുമ്പോള്‍ അത് നല്കുന്ന സന്ദേശം ശക്തവും വ്യക്തവുമാണ്. 2011 ല്‍ മമത ആദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ച മണ്ഡലമാണ് ഭവാനിപൂര്‍. ഏകദേശം 55,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ ചന്ദ്രകുമാര്‍ ബോസ്, കോണ്‍ഗ്രസിന്റെ ദീപിക മുന്‍ഷി എന്നിവരായിരുന്നു എതിര് സ്ഥാനാര്‍ത്ഥികള്‍. ആ തെരഞ്ഞെടുപ്പില്‍ മമതക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. 2017 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനവേളയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ജനങ്ങളോട് പറഞ്ഞത് ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കണമെങ്കില്‍ അവരെ എല്ലാ സീറ്റിലും പരാജയപ്പെടുത്തണം എന്നല്ല, കേവലം ഭവാനിപൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയാല്‍ മതി എന്നായിരുന്നു.
മമതയെ സ്വന്തം തട്ടകത്തില്‍ തോല്പിക്കുന്നത് അത്ര എളുപ്പമല്ല എന്നിരിക്കെ ബിജെപി സ്വയം അങ്ങനെയൊരു വെല്ലുവിളി ഉയര്‍ത്തി പോരാട്ടത്തിന് തുടക്കം കുറിക്കുമ്പോള്‍ ബി ജെ പി ലക്ഷ്യമിടുന്നത് എതിരാളിയെ അതിന്റെ മടയില്‍തന്നെ എത്തി പരാജയപ്പെടുത്തുകയെന്നതാണ്. മമതയുടെ പ്രകൃതം നന്നായി മനസ്സിലാക്കിയിട്ടുള്ള അമിത്ഷായും ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രകേന്ദ്രങ്ങളും മമതയെ സമ്മര്‍ദ്ദത്തിലാക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടക്കുന്നത്. മമതയുടെ അതിവൈകാരിക പ്രസ്താവനകളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും ബിജെപിക്ക് ഗുണകരമാവുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha