മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ല, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പി ആര് ഒയായ അരുൺ നാട്ടുകാരുടെ പ്രിയപ്പെട്ടവൻ! മകന് വിവാഹിതനായെന്ന് മാതാപിതാക്കള്‍ അറിഞ്ഞത് ഭാര്യയെ കൊന്ന് കൊലപാതകിയായപ്പോള്‍... വെള്ളറടയിൽ നാട്ടുകാരെ ഞെട്ടിച്ച അരുംകൊലയ്ക്ക് പിന്നാലെ അരുണിനെകുറിച്ച് പുറത്ത് വരുന്നത്...
ഭര്‍ത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകള്‍ ശാഖ കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയില്‍ സംസ്കരിച്ചു.
രാവിലെ ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കൊവിഡ് പരിശോധന ഫലം കിട്ടിയശേഷം ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്. വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലിക്കുശേഷമാണ് മൃതദേഹം കുടുംബകല്ലറയില്‍ സംസ്കരിച്ചത്.
ശനിയാഴ്ച രാവിലെ ശാഖ ഷോക്കേറ്റ് മരിച്ചെന്നാണ് ഭര്‍ത്താവ് അരുണ്‍ പറഞ്ഞത്. സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അരുണിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം കാര്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പി ആര് ഒയാണ് അരുണ്‍. വിവാഹം കഴിഞ്ഞ വിവരം അരുണിന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha