Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

വിത്യസ്ത മതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം!രണ്ടുവർഷം കഴിഞ്ഞതോടെ സൗമ്യ ഇസ്രയേലിലേക്ക് പോയി... പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ വന്നുപോയി... ആറു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ... ആ സ്വപ്നം ബാക്കിയാക്കി സൗമ്യയുടെ വിയോഗം... റോക്കറ്റാക്രമണത്തിൽ തകർന്നത് ഒരു കുടുംബത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ

13 MAY 2021 09:06 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് തീരാ നൊമ്പരമാകുകയാണ് ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ. നല്ലൊരു വീട്, കൃഷിചെയ്ത് ജീവിക്കാൻ കുറച്ച് സ്ഥലം, പൊന്നുമോന് മികച്ച വിദ്യാഭ്യാസം. നിറമുള്ള ഈ സ്വപ്‌നങ്ങളുമായാണ് സൗമ്യ ഇസ്രയേലിലേക്ക് വിമാനം കയറിയത്.

പക്ഷേ, റോക്കറ്റിൽനിന്ന് പാഞ്ഞുവന്ന ഷെൽ സൗമ്യയുടെ ജീവനെടുത്തു. സ്വപ്‌നങ്ങൾ തകർത്തു. ഇസ്രയേലിലെ അഷ്‌കലോണിൽ റോക്കറ്റാക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സൗമ്യ (32) രാജ്യത്തിനുതന്നെ നോവായി.

ഒരു വർഷത്തിനുള്ളിൽ തിരികെയെത്തി കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് സൗമ്യയെ ദുരന്തം കവരുന്നത്. കീരിത്തോട്ടിൽ അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിനുള്ളത്. ഭർത്താവ് സന്തോഷിന് കൃഷിപ്പണി. ഒരുപാട് കടങ്ങളുമുണ്ടായിരുന്നു.

ആ അവസ്ഥയിലാണ് അന്യദേശത്തേക്ക് പോകാൻ സൗമ്യ തയ്യാറായത്. നല്ലൊരു ജീവിതമുണ്ടാകുമല്ലോയെന്ന് അവർ കരുതി. കഷ്ടപ്പാടുകൾ ഓർത്തപ്പോൾ സന്തോഷും സമ്മതം മൂളി. സന്തോഷിന്റെ സഹോദരിമാർ ഇസ്രയേലിലാണ് ജോലിചെയ്തിരുന്നത്. അവരുടെ സഹായത്തോടെ സൗമ്യയും വിമാനം കയറി. അവിടെ പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയർടേക്കറായിട്ട് ഏഴുവർഷമായി.

സാമ്പത്തിക ബാധ്യത കുറച്ച് ഒതുങ്ങി. നല്ല വീട് വെയ്ക്കാനും സ്ഥലം വാങ്ങാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നും അവർ സ്വപ്നം കണ്ടു. എന്നാൽ, വിധി സൗമ്യയെ അതിന് അനുവദിച്ചില്ല. എല്ലാവരേയും കണ്ണീരിലാഴ്ത്തി സൗമ്യ യാത്രയായി. വ്യത്യസ്തമതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

രണ്ടുവർഷം കഴിഞ്ഞപ്പോൾ സൗമ്യ ഇസ്രയേലിലേക്ക് പോയി. പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ സൗമ്യ നാട്ടിൽ വന്നുപോയി. വീഡിയോ കോളിലൂടെ അവർ സ്നേഹവും വിശേഷങ്ങളും പങ്കുവെച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് സൗമ്യയെ വിധി കവരുന്നതും.

അതേസമയം സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണു സൂചന. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണു റോക്കറ്റാക്രമണമുണ്ടായത്.

80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയെങ്കിലും സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ സമയം കിട്ടിയില്ല.

വീഡിയോ കോള്‍ അപ്രതീക്ഷിതമായി മുറിഞ്ഞപ്പോള്‍ സന്തോഷ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സന്തോഷിന്റെ സഹോദരി ഷേര്‍ളിയും ബന്ധുവായ ജോമോനും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്.

അവരാണു മരണവിവരം നാട്ടിലറിയിച്ചത്. ഒന്‍പതു വയസുള്ള ഏകമകന്‍ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്. രണ്ടു വര്‍ഷം മുന്‍പ് സന്തോഷിന്റെ ഇളയ സഹോദരി ബിന്ദുവിന്റെ വിവാഹത്തിനാണ് സൗമ്യ ഒടുവില്‍ നാട്ടിലെത്തിയത്.

വിവരമറിഞ്ഞ് മന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സൗമ്യയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നേതാക്കള്‍ ഇടപെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (6 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (12 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends