Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

അനാഥ കുട്ടികൾക്ക് ഖനികളിൽ ജോലി ; സ്തീകളെ പൂര്‍ണ്ണ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് വയറ്റില്‍ കത്തി കുത്തിയിറക്കുക; തടവുകാർക്ക് ഭക്ഷിക്കാൻ എലി; മരണപ്പെട്ടാല്‍ അവരെ എലികള്‍ക്ക് ഭക്ഷണമായി നല്‍കുക; ഉത്തരകൊറിയയിലെ വിചിത്രസംഭവങ്ങൾ

01 JUNE 2021 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉത്തര കൊറിയ വിചിത്ര നിയമങ്ങളുടെ രാജ്യം. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന, വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായി നിലനില്‍ക്കുന്ന രാഷ്ട്രം. മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനതയെ അടിമകളെ പോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന രാജ്യം. ഇപ്പോള്‍ ഇതാ ഉത്തരകൊറിയയിൽ അനാഥ കുട്ടികളെ ഖനികളിൽ ജോലികൾക്ക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.. ഉത്തരകൊറിയയില്‍ ചെറിയ കുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ ജോലി ചെയ്യിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. അനാഥരായ കുഞ്ഞുങ്ങൾ, അനാഥാലയങ്ങളിലെ ബിരുദധാരികളായ വിദ്യാർഥികൾ എന്നിവരെയാണ് കൽക്കരി ഖനികളിലും, കൃഷിയിടങ്ങളിലും, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിലും അടക്കം ബുദ്ധിമുട്ടുകൾ ഏറെയുള്ള ജോലികൾക്കായി ഉപയോഗിക്കുന്നു എന്നാണ് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന വിവരം.

എന്നാൽ ഇവർ പാർട്ടിയോടുള്ള കടപ്പാട് തെളിയിക്കാനും സ്വന്തം ഇഷ്ടപ്രകാരമാണ് തൊഴിൽ ചെയ്യുന്നതെന്നാണ് അവിടുത്തെ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഏതു പ്രായത്തിലുള്ള കുട്ടികളാണ് എന്ന കാര്യം വാർത്താ ഏജൻസി റിപ്പോർട്ടുകളിൽ പറയുന്നില്ല. പക്ഷേ കൗമാരക്കാരാണെന്ന് പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.ആ റിപ്പോർട്ട് പ്രകാരം 700 -ലധികം അനാഥർ സഹകരണ ഫാമുകളിലും, ഇരുമ്പ്, ഉരുക്ക് സമുച്ചയം, വനവൽക്കരണം എന്നീ മേഖലകളിലും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചതായി പറയുന്നു. മൂന്ന് അനാഥ വിദ്യാലയങ്ങളിൽ നിന്നുള്ള 150 -ഓളം കുട്ടികൾ കൽക്കരി ഖനികളിലും ഫാമുകളിലും ജോലി ചെയ്യാൻ സന്നദ്ധരായിട്ടുണ്ടെന്ന് വ്യാഴാഴ്ച ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തര കൊറിയ കുട്ടികളെക്കൊണ്ട് നിർബന്ധിത ബാലവേല ചെയ്യിപ്പിക്കുന്നുവെന്നത് മനുഷ്യാവകാശ സംഘടനകൾ പണ്ടേ ആരോപിക്കുന്ന ഒന്നാണ്.

മനുഷ്യാവകാശ നടപടികളെക്കുറിച്ചുള്ള 2020 -ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ ഉത്തരകൊറിയിലെ ക്രൂരമായ ബാലവേലയെ കുറിച്ച് പരാമർശവും ഉയർന്നിരുന്നു. പ്രധാന റോഡുകളിൽ മഞ്ഞ് നീക്കംചെയ്യൽ പോലുള്ള പ്രത്യേക പ്രോജക്ടുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ചിലപ്പോൾ സ്കൂൾ കുട്ടികളെ ജോലിക്ക് അയയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 16 അല്ലെങ്കിൽ 17 വയസ്സിന് താഴെയുള്ള കുട്ടികളെ സൈനിക മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും, നിർബന്ധിത തൊഴിലിന്റെ ഫലമായി ശാരീരികവും മാനസികവുമായ പരിക്കുകൾ, പോഷകാഹാരക്കുറവ്, ക്ഷീണം, വളർച്ചാ അപാകതകൾ എന്നിവ കുട്ടികളിൽ ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ യുദ്ധത്തടവുകാരെ ഉത്തരകൊറിയൻ കൽക്കരി ഖനികളിൽ അടിമപ്പണി ചെയ്യിപ്പിച്ച് ഭരണകൂടം ആയുധ പദ്ധതികൾക്കായി പണമുണ്ടാക്കുന്നു എന്നത് ഫെബ്രുവരിയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയ ഈ ആരോപണങ്ങൾ എല്ലാം ആവർത്തിച്ച് നിഷേധിക്കുകയാണ്.

ഉത്തര കൊറിയ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഉത്തര കൊറിയയുടെ ഉള്ളില്‍ നടക്കുന്നതെന്നോ, അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്നോ അറിയുക അസാധ്യമാണ്. കിം ജോങ് ഉന്‍ പറയും അവിടെയുളള ജനങ്ങള്‍ അനുസരിക്കും ഇല്ലെങ്കില്‍ കഴുത്തിന് മുകളില്‍ തല കാണില്ല ഇതാണ് അവിടത്തെ അവസ്ഥ. 2000ന് ശേഷം ലോകം കണ്ട് വേവലാതിപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഈ രാജ്യത്തിന്റെ സുപ്രീം തലവനും പ്രസിഡന്റുമായ കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തന്നെ തലവേദനയായിട്ടുണ്ട്. ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യം. മറ്റ് രാജ്യങ്ങള്‍ എവിടേയും കാണാന്‍ സാധിക്കാത്ത ക്രൂരതകള്‍ നിറഞ്ഞ ശിക്ഷകളാണ് തടവുകാര്‍ക്ക് ഈ ഏകാധിപതി നല്‍കുന്നത്.

നടുറോഡില്‍ വച്ചും , പൊതു സ്ഥലങ്ങളില്‍ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിര്‍ത്ത് കൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളില്‍ ഒന്ന്. ഉത്തരകൊറിയയില്‍ തടവുകാര്‍ക്ക് വേണ്ടി നിരവധിയായ ക്യാമ്പുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. നിലവില്‍ ആറോളം വരുന്ന തടവുകാരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ക്യാമ്പുകളിലെ തടവുകാര്‍ അനുഭവിക്കുന്ന ശിക്ഷകള്‍ അതിക്രൂരമാണ്. കിംജോങ് ഉന്‍-ന്റെ കര്‍ക്കശമായ നിലപാടുകള്‍ പ്രാകൃതമായ ശിക്ഷാരീതിയിലേയക്കാണ് നീങ്ങിയത്. സ്വന്തം അമ്മാവനെ വരെ വേട്ടയാടിയ ഈ ഭരണാധികാരി ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവന്‍ പേരേയും തടങ്കലിലാക്കും. നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കഴിയേണ്ടത്. ഇന്ന് ഏകദേശം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ജയിലില്‍ കഴിയുന്നു. 50 വര്‍ഷത്തിനുള്ളില്‍ ആയിരങ്ങളെ തൂക്കിലേറ്റിയും വെടിയുതിര്‍ത്തും കൊന്നൊടുക്കിയിട്ടുണ്ട്.

തടവുകാര്‍ക്ക് 16 മണിക്കൂര്‍ ജോലി സമയം നല്‍കി പീഡിപ്പിക്കുന്നു. എലികളെയാണ് പ്രത്യേകമായ ഭക്ഷണമായി ഇദ്ദേഹം തടവുകാര്‍ക്ക് നല്‍കുന്നത്. ഇദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി മാത്രമെ എലികളെ ഭക്ഷിക്കാവു. മുതിര്‍ന്ന സൈനികര്‍ക്ക് സ്ത്രീതടവുകാരെ തെരെഞ്ഞെടുത്ത് ഉപയോഗിക്കുവാന്‍ പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്യും. കഠിന ശിക്ഷകളുടെ ഫലമായിആരെങ്കിലും മരണപ്പെട്ടാല്‍ അവരെ എലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യും. സ്ത്രീകളെ മണിക്കൂറുകളോളം മേശയില്‍ കയറ്റി നിര്‍ത്തുകയും, പൂര്‍ണ്ണ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് വയറ്റില്‍ കത്തി കുത്തിയിറക്കുന്നത് ഇദ്ദേഹത്തിന്റെ ശീലമാണ്. അങ്ങനെ നിരവധി നിരവധിയായ ക്രൂരതകളുടെ കഥകളാണ് തടവുകാരുടെ ക്യാമ്പുകളില്‍ നടക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യുറോപ്യന്‍ യൂണിയന്‍ എന്നിവയും , ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിക്കുകയും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശബ്ദമുയത്തുകയും ചെയ്തിട്ടുണ്ട്.

മനുഷ്യര്‍ക്കെതിരെ നടത്തുന്ന അതിക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുകയും അന്താരാഷ്ട്രക്രിമിനല്‍ കോടതിയുടെ മുമ്പ് വിഷയം ഉന്നയിക്കാന്‍ പ്രത്യേക പ്രമേയം പാസ്സാക്കുകയുമുണ്ടായി. എന്നാലും കിംജോങ് ഉന്നിന് ഈ പ്രമേയങ്ങളും നിയമങ്ങളും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അദ്ദേഹം തന്റെ ഏകാധിപത്യഭരണം തുടരുകയാണ്. ലോക രാജ്യങ്ങളിലെ മനുഷ്യാവകാശ കാംക്ഷികള്‍ ഇദ്ദേഹത്തിന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യഭരണം ഏര്‍പ്പെടുത്തണമെന്നും ശബ്ദിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയിലെ ജനങ്ങള്‍ ഇന്നും ദുരിതങ്ങളടങ്ങിയ ജീവിതമാണ് അനുഭവിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (27 minutes ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (46 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (56 minutes ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (1 hour ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (5 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (5 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (5 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (5 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (6 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (6 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (6 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (12 hours ago)

Malayali Vartha Recommends