ഗാന്ധിപ്രതിമയുടെ മുന്നില്‍ നിന്ന് ഐഷ സുല്‍ത്താന, കേരളത്തിലെ ഫോട്ടോയെന്ന് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകള്‍ ട്രോളുകളായി മാറി
ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ വെക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. ദ്വീപ് നിവാസികള്‍ അത്ര നിഷ്കളങ്കര്‍ അല്ലെന്നും ഇവര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നു തെളിയിക്കാനായി ഐഷ സുല്‍ത്താന തന്റെ
ഫേസ്ബുക്ക് പോസ്റ്റില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നില്ക്കുന്ന ഫോട്ടോ ഇടുകയും 'ഇത് എന്താണെന്ന് ചിലര്‍ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലേ?' എന്ന് ചോദിക്കുകയും ചെയ്തു.
എന്നാല്‍ നിമിഷ നേരം കൊണ്ട് നൂറു കണക്കിന് കമന്റുകള്‍ ആണ് ട്രോളുകളായി ഐഷ സുല്‍ത്താനയ്ക്ക് നേരെ വന്നത്. അതിന്റെ കാരണം, ഐഷ സുല്‍ത്താന നിന്നിരുന്ന ഗാന്ധി പ്രതിമ കേരളത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ മുന്നിലായിരുന്നു എന്നതാണ്.
'ഫോട്ടോ എടുത്തപ്പോള്‍ KSEB എന്ന ബോര്‍ഡ് ക്രോപ് ചെയ്യാന്‍ മറന്നോ' എന്നും 'ചേച്ചിക്ക് ഇതിനായി കേരളത്തിലേക്ക് വരേണ്ടി വന്നല്ലോ' എന്നും ട്രോളുകള്‍ പ്രവഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha