ഭയമുള്ളവർ ഇത് കാണരുത്! വഴിയിൽ കിടന്ന പാമ്പിനെ വെറും കൈകൊണ്ട് പിടിച്ച് താരമായി യുവതി; ചുറ്റിവരിഞ്ഞ് പാമ്പ്, വൈറലായി വീഡിയോ...
ഇഴ ജന്തുക്കൾ എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവർ ചിലരെങ്കുലും കാണും ഇതിൽ കൂടുതൽ പേടിയുള്ളത് പാമ്പിനെ ആയിരിക്കും. പാമ്പിനെ കാണുന്നത് തന്നെ ഭൂരിപക്ഷം ആളുകൾക്കും ഭയമാണ് . എന്നാൽ കേരളത്തിൽ രസകരമായി പാമ്പ് പിടിക്കുന്നതിൽ വരുതാനാണ് വാവസുരേഷ്.
എന്നാൽ അതൊരു യുവതി ആണ് പാമ്പിനെ പിടികൂടുന്നതെങ്കിൽ എങ്ങനെ ആയിരിക്കും പ്രതികരണം. അതുകൊണ്ട് തന്നെയാണ് വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യം എല്ലാവരെയും അമ്പരപ്പിക്കുന്നത്.
വഴിയരികിൽ കിടന്ന കൂറ്റൻ പാമ്പിനെ ലാഘവത്തോടെ വെറും കൈകൊണ്ട് പിടിക്കുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹെൽമറ്റും മാസ്ക്കും ധരിച്ച യുവതി യാതൊരു ഭയവും കൂടാതെ പാമ്പിനെ പിടികൂടുന്നതാണ് ദൃശ്യത്തിൽ നിന്നുംകാണാൻ കഴിയുന്നത്. കൈകൊണ്ട് പാമ്പിന്റെ തലയിൽ പിടിച്ചെടുത്ത യുവതി ഏറെ പണിപ്പെട്ടാണ് അതിനെ വരുതിയിലാക്കിയത്. പുളയുന്ന പാമ്പ് യുവതിയുടെ കൈകളിൽ ചുറ്റിയിട്ടും ക്ഷമയോടെ പാമ്പിനെ മറുകൈകൊണ്ട് നീക്കി യുവതി നടന്നു നീങ്ങുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
48 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ പാമ്പുമായി നടന്നു നീങ്ങുന്ന യുവതിയുടെ ശരീരത്തിലും തോളിലുമായി പാമ്പ് ചുറ്റിയിരിക്കുന്നത് കാണാം. സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഭയമുള്ളവർ കാണരുത് എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കും ഷെയറും കമെന്റും കിട്ടി മുന്നേറുകയാണ് ഈ വീഡിയോ.
https://www.facebook.com/Malayalivartha