Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

'ഞാനോ നീയോ എന്ന തരത്തില്‍ പനിയും തലവേദനയും മത്സരിച്ചു. കൂട്ടത്തില്‍ കണ്ണ് വേദനയും. ലൈറ്റിലേക്ക് നോക്കാനോ ഇമവെട്ടാനോ കഴിയുന്നില്ല. എന്തിനധികം പറയുന്നു ഒന്ന് മുഖം കഴുകാന്‍ വെള്ളം കൊള്ളാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല...' കോവിഡിനെ നിസാരമാക്കി തള്ളിക്കളയുന്നവരോട്... അനുഭവ കഥ പങ്കുവച്ച് മാധ്യമപ്രവര്‍ത്തക ജീന മട്ടന്നൂര്‍

03 JUNE 2021 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡിനെ നിസാരമാക്കി തള്ളിക്കളയുന്നവർക്ക് ഒരു താക്കീത്. തന്റെ അനുഭവ കഥ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ ജീന മട്ടന്നൂര്‍. 'ഒന്ന് വന്നു പൊയ്ക്കോട്ടെ, അത്രയും നാള്‍ റെസ്റ്റ് എടുക്കാല്ലോ, പ്രായം കുറഞ്ഞവര്‍ക്കൊന്നും പ്രശ്നമില്ലാന്നേ, മറ്റ് അസുഖങ്ങളില്ലാത്തവര്‍ പേടിക്കേണ്ട കാര്യമേയില്ല' ചുറ്റിലും കേട്ടതൊക്കെ ഇങ്ങനെയായിരുന്നു. പക്ഷേ എല്ലാ മുന്‍വിധികളും വെറുതെയാണെന്ന് ജീന പറയുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

'കോവിഡല്ലേ, വരട്ടന്നേ വന്നുപോട്ടെ' എന്ന് പറയുന്നവരോടാണ്.

കടുത്ത തലവേദനയിലാലിരുന്നു തുടക്കം. മൈഗ്രെയ്ന്‍ ഉള്ളതിനാല്‍ അതായിരിക്കും എന്നാണ് ആദ്യം കരുതിയത്. ഒരു പാരസെറ്റാമോള്‍ കഴിച്ചാലോ ഒന്ന് ഉറങ്ങിയാലോ മാറുന്ന തലവേദനയ്ക്ക് വിട്ടുപോകുന്ന ലക്ഷണമില്ലായിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പതിവിലും കൂടുതല്‍ തിരക്കിലായതിനാലും നല്ല ആവേശത്തിലായതിനാലും തലവേദന എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോഴേക്കും നല്ല ക്ഷീണം തോന്നിത്തുടങ്ങി. ആ ദിവത്തെ ജോലിത്തിരക്കിന്റെ ഭാഗമായി തോന്നുന്ന സ്വാഭാവിക ക്ഷീണമാണെന്ന് കരുതി. പിറ്റേന്ന് രാവിലെ വീണ്ടും ഓഫീസിലേക്ക്. റൂമീന്ന് ഇറങ്ങുമ്പോ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന എനിക്ക് കൂടുതല്‍ കൂടുതല്‍ വയ്യാതായി. കണ്‍പോളയില്‍ വേദനയോടെ ഒരു ചെറിയ കുരുവും കണ്ടു. കമ്പ്യൂട്ടര്‍ നോക്കാനോ സ്റ്റുഡിയോയിലെ ലൈറ്റില്‍ ഇരിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് അസഹനീയമായ തലവേദന. പ്രോംറ്ററിലെ വാക്കുകള്‍ മങ്ങിത്തുടങ്ങി, നാക്ക് കുഴഞ്ഞുപോകുന്നു. ഒരു വിധത്തില്‍ ആ ബുള്ളറ്റിന്‍ വായിച്ചിറങ്ങി. ഡെസ്‌കില്‍ കാര്യം പറഞ്ഞ് പിന്നെ നേരെ റൂമിലേക്ക്.

ചെന്നപാടെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും പനിച്ച് വിറയ്ക്കാന്‍ തുടങ്ങി. മൂക്കടപ്പും ജലദോഷവും തോന്നി. ഒരു ഗുളിക കഴിക്കാമെന്നോര്‍ത്ത് എഴുന്നേറ്റ എനിക്ക് കട്ടിലില്‍ ഒന്നിരിക്കാന്‍ പോലും കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നു. ഓര്‍ക്കാന്‍ പോലും പേടി തോന്നുന്ന ഒരു കറുത്ത രാത്രിയായിരുന്നു അന്ന്.

ഞാനോ നീയോ എന്ന തരത്തില്‍ പനിയും തലവേദനയും മത്സരിച്ചു. കൂട്ടത്തില്‍ കണ്ണ് വേദനയും. ലൈറ്റിലേക്ക് നോക്കാനോ ഇമവെട്ടാനോ കഴിയുന്നില്ല. എന്തിനധികം പറയുന്നു ഒന്ന് മുഖം കഴുകാന്‍ വെള്ളം കൊള്ളാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. റൂമില്‍ ഒറ്റയ്ക്കായിപ്പോയ എനിക്ക് അടുത്ത റൂമിലെ സൗമ്യയായിരുന്നു ആശ്രയം.(പിന്നീട് അവളും പോസിറ്റീവായി) ഒന്നും കഴിച്ചില്ല, കുടിച്ചില്ല കിടന്നു. ഒരു തുള്ളി ഉറങ്ങാന്‍ പറ്റിയില്ല അന്ന്. ഛര്‍ദി തുടങ്ങി. മണിക്കൂറുകളോളം ബാത്ത്റൂമില്‍ തന്നെ. തളര്‍ന്ന് വന്ന് കിടക്കാന്‍ നോക്കുമ്പോ സമയം രാവിലെ അഞ്ച് കഴിഞ്ഞു.

ഒന്നാലോചിച്ച് നോക്കൂ. ചെറിയൊരു അസുഖം വരുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന അസ്വസ്ഥത എത്രത്തോളമാണ്. അപ്പോള്‍ ഒരേസമയം നാലോ അഞ്ചോ അസുഖം ഒരുമിച്ച് വരുമ്പോള്‍ അത് നമ്മളെ എത്രത്തോളം തളര്‍ത്തുമെന്ന്. ടെസ്റ്റ് നടത്തി. പോസിറ്റീവ്. അപ്പോഴേക്കും ചുമയും തുടങ്ങി. പിറ്റേന്ന് രുചി നഷ്ടപ്പെട്ടു. പിന്നാലെ മണവും.

ക്ഷീണം,നെഞ്ചുവേദന, നടുവേദന, കാല് വേദന, നിക്കാന്‍ പോലും കഴിയാത്തത്ര തളര്‍ച്ച. ഓരോ ദിവസവും ഓരോ ലക്ഷണങ്ങള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴും കൊവിഡ് രോഗികളില്‍ ഗുരുതരാവസ്ഥ ഉണ്ടാക്കുന്ന ശ്വാസം മുട്ടല്‍ ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ തന്നെ കഴിഞ്ഞു. അഞ്ചാമത്തെ ദിവസം മറ്റ് അസുഖങ്ങള്‍ കുറഞ്ഞതായി തോന്നി. എന്നാല്‍ അന്ന് വൈകുന്നേരത്തോടെ ശ്വാസം മുട്ടല്‍ തുടങ്ങി. പിന്നെയത് കൂടിക്കൊണ്ടിരുന്നു. ജീവിതത്തില്‍ ആദ്യത്തെ അനുഭവം.ഓഫീസില്‍ അറിയിച്ചു.റിനു ചേട്ടനെയും ഷീജ ചേച്ചിയെയും വിളിച്ച് കാര്യം പറഞ്ഞു. ഡോക്ടര്‍ വിളിച്ചു. ആംബുലന്‍സ് വന്നു.ഹോസ്പിറ്റലിലേക്ക് മാറി.മൂന്ന് ദിവസത്തിന് ശേഷം ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീണ്ടും ഹോസ്റ്റലിലേക്ക്.

'ഒന്ന് വന്നു പൊയ്‌ക്കോട്ടെ, അത്രയും നാള്‍ റെസ്റ്റ് എടുക്കാല്ലോ, പ്രായം കുറഞ്ഞവര്‍ക്കൊന്നും പ്രശ്‌നമില്ലാന്നേ, മറ്റ് അസുഖങ്ങളില്ലാത്തവര്‍ പേടിക്കേണ്ട കാര്യമേയില്ല' ചുറ്റിലും കേട്ടതൊക്കെ ഇങ്ങനെയാണ്. ഒക്കെ വെറുതെയാണ്. മറ്റ് അസുഖങ്ങളൊന്നും എനിക്കില്ല, വലിയ പ്രായവും ആയിട്ടില്ല. എന്നിട്ടും കൊവിഡ് കാലത്ത് എനിക്ക് അനുഭവിക്കേണ്ടി വന്നത് ഇതൊക്കെയാണ്. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വന്ന് പോയവരും ഉണ്ട്. എന്നാല്‍ ചില രോഗികള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങളും അനുഭവങ്ങളും കണ്ട് കൊണ്ട് ഇത്രയേയുള്ളൂ എന്ന് ഒരിക്കല്‍ പോലും കരുതല്ലേ. നമ്മള്‍ പഴയ ആരോഗ്യത്തിലേക്ക് മടങ്ങാന്‍ കുറച്ച് കൂടുതല്‍ പാടാണ്.

ഇത്രയും ദിവസം പിന്നിട്ടിട്ടും കൊവിഡ് ബാക്കി വെച്ചതും കൂടി പറയട്ടെ. കഠിനമായ ക്ഷീണം, കൂടുതല്‍ സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാകുന്ന തലവേദനയും കിതപ്പും നെഞ്ചുവേദനയും. ഇടയ്ക്ക് ശ്വാസം എടുക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്. ഇടക്കിടെ ഉണ്ടാകുന്ന പനി. കൂടുതല്‍ നേരം ഇരിക്കാനോ നടക്കാനോ കഴിയാത്തത്ര നടുവേദന. രുചിയും മണവും പൂര്‍ണമായും തിരിച്ച് കിട്ടിയിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ നെഗറ്റീവായതും രോഗത്തിന്റെ തീവ്രത കുറഞ്ഞതുമൊഴിച്ചാല്‍ ഒന്നും പഴയത് പോലെ ആയിട്ടില്ല. പഴയ ആരോഗ്യം തിരിച്ച് കിട്ടാന്‍ ഇനിയും നാളുകള്‍ എടുക്കുമെന്നര്‍ത്ഥം. അതുവരെ ഇങ്ങനെയുള്ള പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടേയിരിക്കണം. കഠിനമായിരിക്കും വരും നാളുകള്‍ എന്നുറപ്പാണ്. അതിജീവിച്ചല്ലേ പറ്റൂ നമുക്ക്. അതല്ലെ ശീലം.

ഹോസ്റ്റല്‍ ഓണറിനും കുക്കിനുമടക്കം പോസിറ്റീവായതിനാല്‍ ഒരു മാസത്തോളം അന്നദാതാക്കളായത് സുഹൃത്തുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായിരുന്നു. പെരുത്ത് നന്‍ഡ്രി എല്ലാവര്‍ക്കും.

നാളെ മുതല്‍ വീണ്ടും ജോലിയിലേക്ക്....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (5 minutes ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (56 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (1 hour ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (1 hour ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (5 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (5 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (5 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (6 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (6 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (6 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (6 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (12 hours ago)

Malayali Vartha Recommends