Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

വീടിന്റെ മുകൾനിലകളിലേക്കു കയറാൻ വീടിനുള്ളിൽ നിന്ന് മാത്രം സ്റ്റെപ്പ് ഉള്ളപ്പോൾ ആക്രമികൾ വീടിനുള്ളിലെ മുകൾനിലയിൽ എങ്ങനെ, ഏതു വഴി എത്തി? പകല്‍ സമയത്ത് വീടിനു മുകളില്‍ കയറി ഒളിച്ചിരുന്നെങ്കില്‍ വീട്ടുകാർ അറിയാത്തത് എന്ത്? മോഷണമാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് പത്മാവതിയുടെ കഴുത്തിൽ കിടന്ന സ്വർണമടക്കം നഷ്ടപ്പെട്ടില്ല? വയനാട്ടിൽ വിറങ്ങിലിച്ച് നെല്ലിയമ്പം! നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതക്കേസിൽ ദുരൂഹത...

12 JUNE 2021 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മറ്റാരും സഹായത്തിനില്ലാതെ താമസിക്കുന്ന വയോധിക ദമ്പതിമാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് നെല്ലിയമ്പം.

വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്. റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.

ചെറിയ അടിപിടി സംഭവങ്ങൾ പ്രദേശത്ത് നടക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകം ആദ്യമാണ്. അപ്രതീക്ഷിതമായ ഈ കൊലപാതകം അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കിയിരിക്കുന്നു.

വ്യാഴം രാത്രിയാണ് താഴെ നെല്ലിയമ്പം കാവടം റോഡിൽ ഭജനമഠത്തിന് സമീപം ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനെയും പത്മാവതിയെയും മുഖംമൂടി സംഘം ആക്രമിച്ചത്.

കഴുത്തിനും വയറിനും കുത്തേറ്റ കേശവൻ സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും പത്മാവതി മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്ക് ഒരുങ്ങവേയാണു മരണത്തിന് കീഴടങ്ങിയത്.

തങ്ങളെ ആക്രമിച്ചത് മുഖംമൂടി ധരിച്ച സംഘമാണെന്ന് ആക്രമണത്തിനിരയായ പത്മാവതി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ അലർച്ചകേട്ട് പത്മാലയത്തിൽ എത്തിയവർ കാണുന്നത് രക്തത്തിൽ കുളിച്ച ദമ്പതികളെയായിരുന്നു.

ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ മുകൾനിലയിൽ നിന്ന് എന്തോ ശബ്ദം കേട്ടുവെന്നു പത്മാവതി പറ‍ഞ്ഞു. എന്താണെന്ന് നോക്കുന്നതിനായി കേശവൻ പടികയറി മുകൾ നിലയിലേക്ക് കയറാനൊരുങ്ങുമ്പോൾ മുഖംമൂടി ധരിച്ചവർ ഇറങ്ങി വന്നു കഴുത്തിനും വയറിനും കുത്തി വീഴ്ത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ തനിക്കു നെഞ്ചിനും കഴുത്തിനും ഇടയിലായി കുത്തു കിട്ടിയെന്നു പത്മാവതി പറഞ്ഞു.

സംഭവത്തിനിടെ മുറിയുടെ വാതിലിന്റെ ഓടാമ്പൽ ഇട്ടെങ്കിലും പ്രതികൾ ഓടാമ്പൽ ഊരിയാണ് പുറത്ത് പോയതെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പത്മാവതി പറഞ്ഞിരുന്നു. കൊല്ലണമെന്നുദ്ദേശിച്ചുതന്നെ കുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ തോട്ടത്തിന് പിറകിൽ വയലും അതിന് പിന്നിൽ പുഴയുമാണുള്ളത്. തോട്ടത്തിന്റെ മുകൾഭാഗത്ത് താഴെ നെല്ലിയമ്പം കാവടം ടാറിങ് റോഡും.

സംഭവശേഷം മുഖംമൂടി ധാരികൾ ഏതുവഴി പോയെന്ന് അറിവായിട്ടില്ല. ഡോഗ് സ്ക്വാഡിലെ പിങ്കി എത്തി ആദ്യം വീടിന് പിറകിലും പിന്നീട് റോഡ് വഴി ഇവർ വിറ്റ സ്ഥലത്തുകൂടെ സ്കൂൾ റോഡിനടുത്തു വരെ എത്തി.

റോഡിൽ രക്തക്കറ എന്ന് സംശയിക്കുന്ന രണ്ടിടങ്ങളിൽ പിങ്കി മണം പിടിച്ചിരുന്നു. അതേസമയം കൊലപാതകത്തിനു പിന്നിൽ മോഷണമാകാൻ സാധ്യതയില്ലെന്ന് ബന്ധുവായ റിട്ട. തഹസിൽദാർ നാരായണൻ നമ്പ്യാർ പറഞ്ഞു.

സംഭവം നടക്കുമ്പോൾ രാത്രി 8 മണിയേ ആയുള്ളൂ ഈ സമയം മോഷ്ടാക്കൾ കയറാൻ സാധ്യതയില്ല. കൂടാതെ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല. വാതിലുകൾ പൊളിച്ചിട്ടുമില്ല. ഇവരോട് ശത്രുതയുള്ളവരും അറിവിൽ ഇല്ല.

കേശവന് ലഭിക്കുന്ന പെൻഷനും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ആദായവുമേ വീട്ടിലുണ്ടാകൂ. മക്കൾക്ക് സ്ഥലം വീതം വച്ച് നൽകിയിട്ടുമുണ്ട്. പൊലീസ് സമഗ്രമായി അന്വേഷിച്ചാൽ പ്രതികൾ പിടിയിലാകും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ കൊലപാതകത്തിൽ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. വീടിന്റെ മുകൾനിലകളിലേക്കു കയറാൻ വീടിനുള്ളിൽ നിന്ന് മാത്രം സ്റ്റെപ്പ് ഉള്ളപ്പോൾ ആക്രമികൾ വീടിനുള്ളിലെ മുകൾനിലയിൽ എങ്ങനെ, ഏതു വഴി എത്തി? പകല്‍ സമയത്ത് വീടിനു മുകളില്‍ കയറി ഒളിച്ചിരുന്നെങ്കില്‍ വീട്ടുകാർ അറിയാത്തത് എന്ത്?

മോഷണമാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് പത്മാവതിയുടെ കഴുത്തിൽ കിടന്ന സ്വർണമടക്കം നഷ്ടപ്പെട്ടില്ല ? സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണോ? എന്തുകൊണ്ട് ഡോഗ് സ്ക്വാഡ് ഇവർ വിറ്റ സ്ഥലത്തു കൂടെ പോയി? പ്രതികൾ രക്ഷപ്പെട്ടത് ഏത് വഴി?

എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടി വരും. സംഭവത്തിന് ദൃക്സാക്ഷികളായ 2 പേരും മരണപ്പെട്ടു. ശാസ്ത്രീയമായ തെളിവെടുപ്പും അന്വേഷണവും കാര്യക്ഷമമാക്കേണ്ട അവസ്ഥയാണ് പൊലീസിനുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (4 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (4 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (4 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (4 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (11 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (11 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (12 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (12 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (12 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (12 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (12 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (13 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends