ഭജനയ്ക്ക് വന്ന 14 വയസുകാരിയെ ബിയര്‍ നല്കി സ്വാമി പീഡിപ്പിച്ചു; കൂട്ട് നിന്ന അമ്മയും അറസ്റ്റില്‍
സ്വാമിയില്‍ അഗാധ ഭക്തി തോന്നി ഭജനയ്ക്കെത്തിയ 14 വയസുകാരിക്ക് ക്രൂര പീഡനം. പീഡനത്തിന് കൂട്ടു നിന്നതാകട്ടെ സ്വന്തം അമ്മയും. ഗുരുവായൂരിലെ മമ്മിയൂരില്‍ ഹരേകൃഷ്ണ സത്സംഗ് ആശ്രമത്തിലാണ് സംഭവം അരങ്ങേറിയത്.
ഏപ്രില്‍ 18 ന് രാത്രിയായിരുന്നു സംഭവം. അമ്മയ്ക്കും അനിയത്തിക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി ഭജനയ്ക്കെത്തിയത്. ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബിയര്‍ നല്‍കിയാണ് സ്വാമി പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛന് ഗള്‍ഫിലായിരുന്നു. പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറഞ്ഞു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവര്‍ ഗള്‍ഫിലുള്ള അച്ഛനെ വിവരമറിയിച്ചു. അയാള്‍ നാട്ടിലെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സത്സംഗ് കേന്ദ്രത്തില്‍ മനഃശ്ശാന്തിക്കെന്നു പറഞ്ഞ് അവധി ദിവസങ്ങളില്‍ പ്രത്യേക ഭജന നടത്തുന്നുണ്ട്. രണ്ടുനില വീട് വാടകയ്ക്കെടുത്താണ് ഇത് നടത്തുന്നത്. അകത്ത് പ്രത്യേകം പൂജാമുറിയുണ്ടാക്കി അതിനുമുന്നിലാണ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള ഭജന നടക്കുന്നത്. ഇതിനായി ദൂരദിക്കുകളില്‍ നിന്നടക്കം നിരവധിപേര്‍ എത്താറുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും അവധി ദിവസങ്ങളില്‍ സത്സംഗ് കേന്ദ്രത്തില്‍ വരാറുണ്ട്. ഭജന കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം നിന്നാണ് തിരിച്ചുപോകുക.
തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്ത് പുത്തന്‍വീട്ടില്‍ പ്രദീപ് മേനോനാണ് (39) പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ബി.ടെക് യോഗ്യതയുള്ള പ്രദീപ് മേനോന് തൃശ്ശൂരില്‍ ഏറെക്കാലം ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് മമ്മിയൂരില്‍ സത്സംഗ് കേന്ദ്രം തുടങ്ങിയത്. ഇതോടെ നല്ല നിലയില്‍ ആവകുയും ചെയ്തു. കൂടുതല്‍ പേരെ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha