Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

കിട്ടാത്ത മുന്തിരി പുളിക്കുന്നു… നിവിന്‍ പോളിയ്ക്കും നസ്രിയയ്ക്കും അവാര്‍ഡ് കൊടുത്തതിനെ ചോദ്യം ചെയ്യുന്നവരുടെ ലക്ഷ്യം വേറെയാ

12 AUGUST 2015 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദവും വന്നിട്ടുണ്ട്. ഇത്തവണത്തെ മികച്ച നടനായി തെരഞ്ഞെടുത്തത് നിവിന്‍ പോളിയേയും സുദേവ് നായരേയുമാണ്. നായികയായി നസ്രിയയും. അഭിനയത്തിന്റെ ഉയരങ്ങള്‍ താണ്ടിയ മമ്മൂട്ടിയുള്‍പ്പെടെയുള്ള നടന്മാരെ മൂലയ്ക്കിരുത്തിയാണ് ഈ യുവനിര മുന്നിലെത്തിയത്.

മിക്കപ്പോഴും താര രാജാക്കന്‍മാര്‍ അടക്കിവാണിരുന്ന മേഖലയാണ് സംസ്ഥാന അവാര്‍ഡുകള്‍. വല്ലപ്പോഴും മാത്രം തുടക്കക്കാര്‍ക്ക് കിട്ടിയെന്നു വരും. താര പ്രമാണിമാരെ സംതൃപ്തിപ്പെടുത്തേണ്ടി വരുമ്പോള്‍ ചെറിയ താരങ്ങള്‍ അഭിനയത്തില്‍ എത്ര മുന്നില്‍ നിന്നാലും അവരെ അവഗണിക്കാറാണ് പതിവ്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പും അത്തരം വാര്‍ത്തകളാണ് വന്നിരുന്നത്. മികച്ച നടനായി മമ്മൂട്ടിയേയും നടിയായി മഞ്ജു വാര്യരേയും തെരഞ്ഞെടുത്തു എന്നാണ് കേട്ടത്.
എന്നാല്‍ കേട്ടതൊക്കെ കല്ലുവച്ച നുണയായിരുന്നു. അഭിനയത്തിന്റെ ഉസ്താദായ മമ്മൂട്ടിയേയും മഞ്ജു വാര്യരേയും പിന്തള്ളി നിവിനും നസ്രിയയും മുന്നിലെത്തി. എന്നാല്‍ താരരാജാക്കന്മാരെ മനസാ വണങ്ങുന്ന ചിലര്‍ക്ക് ഈ പ്രഖ്യാപനം ദഹിച്ചില്ല. മമ്മൂട്ടിയും മഞ്ജുവും എവിടെക്കിടക്കുന്നു നിവിനും നസ്രിയയും എവിടെക്കിടക്കുന്നു. ചോദ്യ ശരങ്ങളുമായി ചിലര്‍ ആഞ്ഞടിച്ചു. ചിലരാകട്ടെ അവാര്‍ഡ് ജയസൂര്യയ്ക്കും ലാലിനും മഞ്ജുവിനും ലെനയ്ക്കും നല്‍കണമെന്നും വാദിച്ചു.\"\"
മമ്മൂട്ടിയുടെ കഴിവും അഭിനയവും നേരില്‍ കണ്ട് പരിചയിച്ച ആളായ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളായിരുന്നു ഈ ജ്യൂറിയുടെ ചെയര്‍മാന്‍. മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയായ ജോണ്‍ പോള്‍ മമ്മൂട്ടിക്ക് വേണ്ടി ഡസണ്‍കണക്കിന് തിരക്കഥകളാണ് എഴുതിയത്. കാതോട് കാതോരം, യാത്ര, പുറപ്പാട് അങ്ങനെ സൂപ്പര്‍ ഹിറ്റായ എത്ര എത്ര കൂട്ടുകെട്ടുകള്‍. സിനിമയെപ്പറ്റിയും അഭിനയത്തെ പറ്റിയും നല്ല അറിവും ബോധവും ഉള്ള ആളാണ് ജോണ്‍ പോള്‍. ആ ജോണ്‍ പോള്‍ നായകത്വം വഹിക്കുന്ന കമ്മറ്റിയില്‍ നിന്നും മമ്മൂട്ടിയെ മന:പൂര്‍വം തഴയുമെന്ന് ആരും കരുതുന്നില്ല.\"\"
മമ്മൂട്ടിയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന ചിത്രം മുന്നറിയിപ്പായിരുന്നു. ഇതിനിടെ മമ്മൂട്ടി ചെയ്ത ജയില്‍ പുള്ളിയ്ക്ക് ഗ്ലാമര്‍ കൂടിയത് കൊണ്ടാണെന്ന ഒരു കമന്റും വന്നു. സൗന്ദര്യത്തിനല്ലല്ലോ അവാര്‍ഡ് നല്‍കുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ വേഷവും ഗ്ലാമറും ഒരുക്കേണ്ടത് തീര്‍ച്ചയായും സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ തന്നെ. സൗന്ദര്യം കൂടി എന്ന ഒറ്റ കാരണം കൊണ്ട് ജോണ്‍ പോള്‍ ഉള്‍പ്പെട്ട ജ്യൂറി അവാര്‍ഡ് നിഷേധിക്കില്ല.
അടുത്തത് പരിതപിക്കുന്നത് ജയസൂര്യക്ക് വേണ്ടിയാണ്. സിനിമയില്‍ നിന്നും ഏതാണ്ട് ഔട്ടായി കൊണ്ടിരിക്കുന്ന ജയസൂര്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമായിരുന്നു അപ്പോത്തിക്കിരി. ഇടുക്കിക്കാരന്‍ സുബിനെ ജയസൂര്യ മനോഹരമാക്കി എന്നതില്‍ തര്‍ക്കമില്ല. കഥാപാത്രമാകാന്‍ ശരീരത്തെ ഒരുക്കാന്‍ ജയസൂര്യ നന്നായ് കഷ്ടപ്പെട്ടിട്ടുമുണ്ട്. എങ്കിലും ജ്യൂറിയുടെ കണ്ണില്‍ ജയസൂര്യ പോര.
അതേസമയം മികച്ച നടനായി ജ്യൂറി തെരഞ്ഞെടുത്തത് നിവിന്‍ പോളിയേയും പുതുമുഖമായ സുദേവ് നായരേയുമാണ്. സ്വവര്‍ഗാനുരാഗത്തിന്റെ കഥപറഞ്ഞ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിനാണ് സുദേവിന് അവാര്‍ഡ് കിട്ടിയത്. അതിനാരും തര്‍ക്കം ഉന്നയിക്കുന്നില്ല. നിവിന്‍ പോളിക്ക് എന്തിന് അവാര്‍ഡ് കൊടുത്തു എന്നതാണ് ചോദ്യം. 1983, ബാംഗഌര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാര്‍ഡ് ലഭിച്ചത്. ജ്യൂറിയുടെ വാക്കില്‍ പറഞ്ഞാല്‍ പാത്രാവിഷ്‌ക്കാരത്തില്‍ അവനവനെ ത്യജിച്ചുള്ള പകര്‍ന്നാട്ടത്തിലെ അനായാസതയ്ക്ക്. ഈ രണ്ട് ചിത്രങ്ങളും അവാര്‍ഡ് പടങ്ങളല്ല. അതിനാല്‍ തന്നെ ഒട്ടുമിക്ക ജനങ്ങളും ഈ ചിത്രം കണ്ടിട്ടുണ്ട്. അവര്‍ വിലയിരുത്തിയിട്ടുമുണ്ട്. നിവിന്‍ പോളി നല്ല നടന്‍ തന്നെയെന്നതില്‍ അവര്‍ക്കും തര്‍ക്കമില്ല.\"\"
അടുത്തത് നായികയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഹൗ ഓള്‍ഡ് ഓര്‍ യു എന്ന ചിത്രത്തില്‍ നിരുപമയെ അനശ്വരമാക്കിയ മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് നല്‍കകാത്തതിനെതിരെയും ചിലര്‍ രംഗത്തു വന്നു. മഞ്ജുവിന്റെ ഏഴയലത്തു വരുമോ നസ്രിയ എന്ന് പലരും ചോദിക്കുന്നു. എന്നാല്‍ നസ്രിയ നസ്രിയയാണ്. മഞ്ജു മഞ്ജുവാണ് എന്ന് മഞ്ജു വാര്യര്‍ തന്നെ വിലയിരുത്തുന്നു. അവാര്‍ഡ് കിട്ടിയ അനിയത്തിക്കുട്ടിയെ മഞ്ജു അഭിനന്ദിക്കുകയും ചെയ്തു.
ഓം ശാന്തി ഓംശാന, ബാംഗഌര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നസ്രിയയെ തെരഞ്ഞെടുത്തത്. കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്മങ്ങളിലെ പ്രസരിപ്പിനെയും നിസഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട് അനായാസസുന്ദരമായി കാഴ്ചവെച്ച പ്രകാശനത്തിനുമാണ് ജ്യൂറി അവാര്‍ഡ് നല്‍കിയത്.
നസ്രിയയ്ക്കും നിവിനും അവാര്‍ഡ് കിട്ടിയത് കൊമേഴ്‌സ്യല്‍ ആയി വിജയം നേടിയ ചിത്രങ്ങളിലെ അഭിനയത്തിനാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ക്കറിയാം അവര്‍ അഭിനയിച്ചത് എന്തെന്ന്. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഈ അവാര്‍ഡ് പ്രഖ്യാപിച്ചത് ഒരു ഡസണില്‍ താഴെ അംഗങ്ങളായ കമ്മറ്റിയാണ്. അവരുടെ വീക്ഷണത്തിനനുസരിച്ച് കമ്മിറ്റിയില്‍ വന്ന ചിത്രങ്ങളേയാണ് അവര്‍ വിലയിരുത്തിയത്. വേറെ പത്തുപോരാണ് നോക്കിയതെങ്കില്‍ വേറെ പലര്‍ക്കുമായിരുന്നേനെ അവാര്‍ഡ്. 
ഇതൊന്നും മനസിലാക്കാതെയാണ് വിവാദവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചത്. ഈ അവാര്‍ഡ് നസ്രിയയ്ക്കും നിവിന്‍ പോളിക്കും പൊന്‍തൂവല്‍ തന്നെ. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (5 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends