Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പവിത്രയുമായുള്ള ബന്ധം മറച്ചു പിടിക്കാൻ ശ്രേയക്ക് മുന്നിൽ പാടുപെട്ട് അവിനാശ്. അവിനാഷിനെയും സഹദേവനെയും ചുരുട്ടാനുള്ള കിടിലൻ വിദ്യയുമായി തുമ്പി

26 OCTOBER 2021 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഗിരിജയും സൗദാമിനിയും, ഗിരിയും മിനി യുമായി നിൽക്കുവാണെ....

എന്നെ ഇതുവരെയും ആരും മിനി എന്ന് വിളിച്ചിട്ടില്ല,

" അതിനെന്താ ഞാൻ വിളിക്കുകയല്ലേ, സന്തോഷമായോ, എന്ന് സൗദാമിനി ചോദിച്ചപ്പോൾ തന്നെ ഗിരിജയ്ക്ക് മനസിലായി,

" ഇവർക്ക് എന്റെ അടുത്ത് നിന്നും, എന്തോ അറിയണം. അതിനു വേണ്ടിയാ ഈ വട്ടം ചുറ്റൽ... എനിക്കും അത് നല്ലതാ, ഇവരുടെ കൂടെ കൂടിയാൽ അല്ലേ മാളുവിനെ പറ്റി എല്ലാം അറിയാൻ പറ്റൂ...

എന്നൊക്കെ ഗിരിജ ചിന്തിക്കുവാണ്....

അപ്പോൾ സൗദാമിനി ചോദിക്കുന്നുണ്ട്,

അന്ന് നിങ്ങളല്ലേ പറഞ്ഞത്, ഈ മാളുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പിന്നെ അത് എന്തായി??

ഞാൻ പറഞ്ഞതാ, പക്ഷേ, പിന്നീട് ആരും മൈൻഡ് ചെയ്തില്ല എന്ന് ഗിരിജ പറഞ്ഞു.

അപ്പൊ ഗിരിജ ചോദിക്കുവാണ്, നിനക്ക് അവൾ മാളു ആണോ എന്ന് സംശയം ഉണ്ടല്ലേ...

സൗദാമിനി കേൾക്കാൻ കൊതിച്ചിരുന്ന ചോദ്യം തന്നെ...

" പിന്നെ ഇല്ലാതിരിക്കുമോ, ആ അവിനാശ് കൊണ്ടുവന്നതാണ് ഇവളേ.... അവനെ ഒരു മുഴു കള്ളൻ, ഇവൾ ഇനി കള്ളി ആണോ അല്ലയോ എന്ന് എങ്ങനെ അറിയാം. "

സൗദാമിനി ഇങ്ങനെ പറഞ്ഞപ്പോൾ, ഗിരിജ പറയുകയാണ്....

" ഇതുപോലെത്തെ ഒരു ചെറിയ സംശയം എനിക്കും ഉണ്ടായിരുന്നു. "

ഇതേസമയം, തുമ്പി പവിത്രയുടെ മുന്നിൽനിന്ന് വിയർക്കുകയാണ് കേട്ടോ....

" അല്ല വീട് എവിടെ എന്നാ പറഞ്ഞത്??

എന്ന് പവിത്ര ചോദിക്കുമ്പോൾ, തുമ്പി പറയുകയാണ്.... ടൗണിൽ തന്നെയാ....

ടൗണിൽ ഓ, അവിടെ എവിടെ ആയിട്ട് വരും?

അവിടെ അടുത്ത് തന്നെയാണ്... എന്നൊക്കെ പറഞ്ഞു, ഒഴിയാൻ തുമ്പി നല്ലോണം നോക്കുന്നുണ്ട് കേട്ടോ....

പക്ഷേ, പവിത്ര വിടുന്ന മട്ടില്ല...

" എന്റെ അച്ഛന്റെ നാട് കോട്ടയത്താ... എനിക്ക് അവിടെ കുറെ റിലേറ്റീവ്സും ഫ്രണ്ട്സ് ഒക്കെ ഉണ്ട്, അപ്പോൾ നമുക്ക് പരിചയമുള്ളവർ ആണോ എന്ന് അറിയാൻ വേണ്ടിയാണ്... ഞാൻ ഇങ്ങനെയൊക്കെ ചോദിക്കുന്നത് കേട്ടോ... "'

തുമ്പി യാണെങ്കിൽ ആകെ വിളറി, എന്തുപറയണമെന്നറിയാതെ നിൽക്കുവാണേ...

എന്നിട്ട് ഇങ്ങനെ മനസ്സിൽ പറയുന്നുണ്ട്,

" ഓ... എനിക്ക് കോട്ടയവും അറിയില്ല, അവിടെയുള്ള ഒരു സ്ഥലവും നേരെ ചൊവ്വേ അറിയില്ല... ഇവൾ എന്നെ കുരുക്കുമല്ലോ. "

തുമ്പിയുടെ മുഖഭാവം ഒക്കെ കണ്ടപ്പോൾ, പവിത്രയ്ക്ക് ചെറിയ ഡൗട്ട് തോന്നി കേട്ടോ....

" എന്തോ കള്ളത്തരം ഉണ്ടല്ലോ ഇവളുടെ മുഖത്ത്...

എന്നൊക്കെ ചിന്തിച്ചിട്ട്, തുമ്പിയോട് ചോദിക്കുവാണ്..

കോട്ടയത്തെ ഏതു കോളേജിലാ പഠിച്ചത്, നാട്ടകത്തെ ആ കോളേജിൽ ആണോ... "

പവിത്ര വീണ്ടും ഇങ്ങനെ ചോദിക്കുമ്പോൾ, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല.... കൂടെ ശ്രേയയും ഉണ്ടല്ലോ. പെട്ടാൽ പിന്നെ തീർന്നു.

പറ്റിയ അവസരം നോക്കി, പവിത്ര ഒരു കുരുക്കിട്ട്

" മാളു വിന്റെ വീട് കോട്ടയത്ത് അല്ലേ.... നമുക്ക് മൂന്നു പേർക്കും കൂടി ഒരു ദിവസം അങ്ങോട്ട് പോയാലോ... ചേച്ചി ഓക്കേ ആണോ?? അവിടെ പോയി, എനിക്ക് ഫ്രണ്ട്സിനെയും റിലേറ്റീവ്സ്നെയും കാണാമായിരുന്നു. "

പവിത്ര ചോദിക്കേണ്ട താമസം, ശ്രേയ ഒക്കെ പറഞ്ഞു.

" ഇവൾ ഇവിടെ വന്നിട്ട്, ഇതുവരെയും തിരിച്ച് അങ്ങോട്ട് പോയില്ലല്ലോ.... നമുക്ക് മൂന്നു പേർക്കും കൂടി ഒരുദിവസം പോകാം. "

ശ്രേയ ഇങ്ങനെ പറഞ്ഞതും, തുമ്പിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഇനി അതിനുവേണ്ടി തുമ്പി എന്ത് വഴി കണ്ടെത്തുമോ എന്തോ...

അടുത്ത് കാണിക്കുന്നത്, സൗദാമിനിയും ഗിരിജയെയുമാണ്.

" അവൾക്കേ ഏതോ ഒരു കാമുകൻ ഉണ്ടെന്നാ തോന്നുന്നത്. അവൾ ഇടയ്ക്ക് ചാടി പോകാൻ ഒക്കെ ശ്രമിച്ചതാ. ഇപ്പോഴത്തെ പെൺപിള്ളേർക്കെ, സ്വന്തക്കാരെ ക്കാളും വലുതാ കാമുകന്മാർ. "

സൗദാമിനി ഇങ്ങനെ പറഞ്ഞപ്പോൾ, ആകാംക്ഷയോടെ കേൾക്കുകയാണ് ഗിരിജ. പിന്നെ വേറെ വല്ലതും സംഭവിച്ചോ??

" ആ ഉണ്ട് ഉണ്ട്... ഇടയ്ക്ക്, ഈ ശ്രേയയ്ക്ക് ഒരു ശിങ്കിടി ഉണ്ട്. റിട്ടയേഡ് എസ്പി... അയാൾ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ, ഇവൾ ഉണ്ടല്ലോ ഈ മാളു... മുഖത്തു കുറെ ക്രീം ഒക്കെ വാരിയിട്ട്, മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ആ അയാളുടെ മുന്നിൽ വന്നു നിന്നത്. എനിക്ക് അന്നേ ഒരു സംശയമുണ്ട്, ഇനി ഇവളെയും ഇവളുടെ കാമുകനെയും കൂടെ എവിടെയെങ്കിലും റെയ്ഡിൽ വെച്ച് അയാൾ പിടിച്ചിട്ട് ഉണ്ടെങ്കിലോ... അതായിരിക്കും അവൾ അന്ന് അങ്ങനെ വന്നത്. "

ഇത് കേട്ടപ്പോൾ ഗിരിജ, അന്തിച്ചൊരു നിൽപ്പാണേ... എന്നിട്ട് പറയുകയാണ്,

" നമ്മൾ ഒരുമിച്ച് നിന്നാൽ, അവളെ കയ്യോടെ പൂട്ടാം. കൂടെ നിൽക്കുമോ. "

ആഹാ, സൗദാമിനി കേൾക്കാൻ കൊതിച്ചിരുന്ന ചോദ്യം.

" പിന്നെ നിൽക്കാതെ, പക്ഷേ എനിക്ക് ഒരു കാര്യം ചെയ്തു തരണം... ഒരു ചെറിയ കാര്യം. എന്നിട്ട് ഞാൻ കൈ തരാം... "

അതെന്താടി അക്കാര്യം എന്ന് ഗിരിജ ചോദിക്കുമ്പോൾ, സൗദാമിനി പറയുവാണ്...

" എനിക്ക് അമേരിക്കയിലേക്ക് ഒരു വിസ സംഘടിപ്പിച്ചു തരുമോ??

ഇതുകേട്ടപ്പോൾ ഗിരിജ

" വിസയോ, ഇതാണോ ചെറിയ കാര്യം... അല്ല നിനക്ക് എന്തിനാണ് വിസാ, അവിടെ ജോലി വല്ലതും ഉണ്ടോ?? "

ഇങ്ങനെ ഗിരിജ ചോദിച്ചപ്പോൾ, സൗദാമിനി പറഞ്ഞു.

" ജോലിയൊക്കെ സെറ്റാ... എനിക്കും വിസ സംഘടിപ്പിച്ചു തന്നാൽ മതി. "

ഗിരിജക്ക് എന്തായാലും കാര്യങ്ങളൊക്കെ അറിയണ്ടേ, അതുകൊണ്ട് അങ്ങോട്ട് ഒക്കെ പറഞ്ഞു കേട്ടോ...

ഇതേസമയം, അവിനാശും സഹദേവനും കൂടിവരികയാണ്.

" സുകുമാരൻ തമ്പിയുടെ കാർ അല്ലേ കിടക്കുന്നത്... ഇന്ന് എല്ലാവരും ഉണ്ടല്ലോ... അവളെ ഭീഷണിപ്പെടുത്തി നിലനിർത്തണം. എല്ലാവരുടെയും മുന്നിൽ വച്ച് സത്യങ്ങൾ വിളിച്ചു പറയുമെന്ന്. "

ഇങ്ങനെ അവിനാശ് സഹദേവനോട് പറയുകയാണ്,

"ശരിയാണെടാ, നല്ല പണി കൊടുക്കണം ആ തുമ്പിയ്ക്ക്, ആ മുട്ടയിൽ എനിക്ക് തന്ന പണിക്ക്... രണ്ടു കുപ്പി ഗ്ലൂക്കോസ് ഇറക്കിയപ്പോഴാണ് വയർ ഒന്ന് ശരിയായത്."

സഹദേവന് ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ, അവിനാശിന് ചെറിയ ചിരിയും വന്നു കേട്ടോ...

ഇവർ നേരെ വീട്ടിലേക്ക് കയറുമ്പോൾ, ദാ അവിടെ നില്ക്കുന്നു പവിത്ര. പവിത്രയെ കണ്ടതും, പിന്നെ അവിനാശിന് അവിടെ നിൽക്കേണ്ട എങ്ങനെയെങ്കിലും പോയാൽ മതി.

" ഹായ് അവിനാശ്... എത്ര ദിവസമായി കണ്ടിട്ട്, നീ എന്താ എന്നെ ഒന്ന് വിളിക്കാത്തത്... എന്നൊക്കെ ചോദിച്ചിട്ട്. " ഓടിച്ചെന്ന് കെട്ടിപ്പിടിക്കുക യാണ് പവിത്ര.

അവിനാശിനാണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയില്ല...

" എന്റെ ഫോൺ കംപ്ലൈന്റ് ആയിരുന്നു അതാ വിളിക്കാത്തത്..

മൂന്നുമാസംകൊണ്ടു നിന്റെ ഫോൺ കംപ്ലൈന്റോ... കൊള്ളാമല്ലോ, എന്താ എന്നെ ഒന്ന് ഹഗ് ചെയ്യാതെ!!

എന്നൊക്കെ പവിത്ര ചോദിക്കുന്നുണ്ട് കേട്ടോ...

ഒന്നും പറയാൻ പറ്റാത്ത അവിനാഷ്, ചെറുതായിട്ട് ഒന്ന് ഹഗ് ചെയ്യുന്നുണ്ട് കേട്ടോ...

അപ്പോഴേക്കും തുമ്പി വന്നിട്ട് പറയുവാണ്, കൊള്ളാലോ രണ്ടുപേരും മെയ്ഡ് ഫോർ ഈച്ച് അതർ....

" എന്താ തുമ്പി ഇങ്ങനെയൊക്കെ പറയുന്നത്, ഇവൾക്ക് എപ്പോഴും എല്ലാം കുട്ടി കളിയാ....'' എന്നുപറഞ്ഞ് അവിനാഷ് തുമ്പിയെ ചെറുതായിട്ട് അടിക്കുന്നുണ്ട് കേട്ടോ..

അപ്പോ സഹദേവൻ ചിന്തിക്കുകയാണ്...

" ഇതാണോ ഇവൻ ഇവൾക്ക് അടി കൊടുക്കും എന്ന് പറഞ്ഞു ഇവൻ കേറി വന്നത്. "

എന്തായാലും വിഷയം മാറ്റണം അല്ലോ... അതുകൊണ്ട് ചാടി കേറി പറയുവാണ്....

" വാ നമുക്ക് കഴിക്കാൻ പോകാം. "

അതിനു നമ്മൾ എല്ലാം കഴിച്ചാലോ.... എന്ന് തുമ്പിയും.

" എങ്കിൽ ഞാനും, സഹദേവൻ അങ്കിളും കൂടി കഴിക്കാം... " എന്ന് അവിനാഷ് പറയുമ്പോൾ..
സഹദേവൻ പറയുകയാണ്,

" നീ കഴിച്ചോ നന്നായിട്ട്.... എനിക്ക് ലൈറ്റ് ആയിട്ട് എന്തെങ്കിലും മതി അതാ എന്റെ വയറിന് നല്ലത്.''

ഇത് കേട്ട്, തേയ്ക്കും തുമ്പിക്കും നല്ല ചിരി വരുന്നുണ്ട്.

ഇതൊക്കെ കഴിഞ്ഞ്, സുകുമാരൻ അങ്കിളും ഗിരിജയും ഒക്കെ ഇറങ്ങാൻ നിൽക്കുവാണ്....

" എടാ അവിനാശേ... ഇന്നു തന്നെ ഓഫീസിൽ വിളിച്ച് എല്ലാം ശരിയാക്കണം. നാളെ മുതൽ മാളു ഓഫീസിൽ ചാർജ് എടുക്കുകയാണ്. "

ഇറങ്ങാൻ നേരം, സുകുമാരൻ ഇങ്ങനെ പറഞ്ഞപ്പോൾ, എല്ലാം ശരിയാക്കാം എന്ന് അവിനാശും പറയുന്നുണ്ട്..

അപ്പോഴേക്കും പവിത്ര വരുവാണേ.... എന്നിട്ട് അവിനാശിനോട് ചോദിക്കുകയാണ്,

" എന്നെ ഇന്ന് വിളിക്കുമോ...

അവിനാഷിന്, ഒന്നും പറയാനും വയ്യ, പറയാതിരിക്കാനും വയ്യ ആ അവസ്ഥയാണ്.

ഇതൊക്കെ കണ്ടിട്ട്, തുമ്പി വിചാരിക്കുന്നുണ്ട്.. ഈ ശ്രേയ ചേച്ചി, എന്താ ഇങ്ങനെ ഇവളുടെ സംസാരം കണ്ടില്ലേ...

എന്നിട്ട്, അവിനാശിനോട് പോയി പറയുന്നുണ്ട് നിങ്ങൾ രണ്ടുപേരും നന്നായി ചേരുന്നുണ്ട് എന്ന്..

പവിത്ര അപ്പോൾ ചിരിക്കുന്നുണ്ടെങ്കിലും, അവിനാശിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുവാണെ...

എന്നിട്ട് തുമ്പിയെ വിളിച്ച്, മാറ്റി നിർത്തി അവിനാഷ് സംസാരിക്കുകയാണ്.

" ദേ നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്. ശ്രേയ ഒരിക്കലും ഞാനും പവിത്രയും ആയിട്ട് ഉണ്ടായിരുന്ന ബന്ധമൊന്നും അറിയരുത്. നമ്മൾ മൂന്നുപേരും ഒരുമിച്ചു നിന്നാൽ, ഗുണം നമുക്കായിരിക്കും. " എന്നൊക്കെ അവിനാശ് പറയുമ്പോൾ,

നിന്റെ എല്ലാ കളികളും, ഞാൻ തീർത്തു തരാം.... നിന്റെ കയ്യിൽ നിന്നും ശ്രേയ ചേച്ചിയെ രക്ഷിച്ച് സത്യങ്ങൾ അറിയിച്ചിട്ടെ, ഞാൻ ഇവിടെ നിന്നും പോകൂ.... എന്നിങ്ങനെ മനസിൽ പറയുകയാണ് തുമ്പി.

എന്തായാലും അവിനാഷിനെ തുമ്പി കുരുക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (58 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends