Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇന്ന് ലോക അവയവദാന ദിനം

13 AUGUST 2015 10:12 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഓര്‍മ്മിക്കാം ഈയൊരു ദിനം കൂടി. ഇന്ന് ആഗസ്റ്റ് 13 ലോക അവയവദാന ദിനം. അവയവ ദാനത്തിന്റെ മഹത്വവുമായി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണത്തെ ലോക അവയവദാനദിനം കടന്ന് പോകുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് 8 പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്.
ഇവിടെയാണ് ലോക അവയവ ദാന ദിനത്തിന്റെ പ്രധാന്യം. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്ന പോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഒരുപാട് യാത്ര ചെയേണ്ടിയിരിക്കുന്നു.

അതിനുള്ള ഓര്‍മ്മപ്പെടുത്തലായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്.
തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കും ജീവന്റെ തുടിപ്പുമായി ഹൃദയം പറക്കുന്നുവെന്ന വാര്‍ത്തകളാണ് സമീപദിവസങ്ങളില്‍ നമ്മെ ഏറെ സ്പര്‍ശിച്ചത്. ജാതിയും മതവുമെല്ലാം മഹത്തായ മാനവസ്‌നേഹത്തിനു മുന്നില്‍ വഴിമാറുന്നതും നാം കണ്ടു. മൂന്നു വര്‍ഷം മുന്‍പ് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചു ഞാന്‍ പറഞ്ഞുതുടങ്ങുമ്പോള്‍ ഒരു പരിധിവരെ ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു നമ്മുടെ സമൂഹം. എന്നാലിപ്പോള്‍ ആളുകള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയിരിക്കുന്നു മഹത്തായ ജീവദാനത്തിന്റെ പ്രാധാന്യം.
ഒരാളുടെ മരണശഷം അവയവങ്ങള്‍ ദാനം ചെയ്യുന്നതിനെക്കുറിച്ചു ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കത്തില്‍ അര്‍ഥമില്ല. മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കുന്ന, മറ്റൊരാളുടെ ജീവിതത്തിനു വെളിച്ചമാവാന്‍ കഴിയുന്ന ഒരു തീരുമാനം അനാവശ്യ ന്യായങ്ങള്‍ പറഞ്ഞ് തള്ളിക്കളയുന്നതു ഖേദകരമാണ്. സംസ്ഥാനത്തു തന്നെ ആകെയുണ്ടാവുന്ന 200ഓളം മരണങ്ങളില്‍ ഒരു കേസില്‍ മാത്രമാകും മസ്തിഷ്‌ക മരണം. പലപ്പോഴും ഇങ്ങനെ സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാവുന്നില്ലെന്നതാണു ഖേദകരം.

മസ്തിഷ്‌ക മരണമെന്നതു ശാസ്ത്രീയമായി മരണം തന്നെയെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കലാണു മസ്തിഷ്‌ക മരണത്തോടെ സംഭവിക്കുന്നത്. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള തുടര്‍പ്രവര്‍ത്തനവും ഈ ഉപകരണങ്ങള്‍ നീക്കുന്നതോടെ നിലയ്ക്കുന്നു. അവയവ ദാനമെന്നത് ഒരു മതാചാരങ്ങള്‍ക്കും എതിരല്ലെന്നതാണു യാഥാര്‍ഥ്യം.

ഏതൊരു മതത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാലും മരണശേഷം ശരീരം ചിതയില്‍ വയ്ക്കാനോ, അല്ലെങ്കില്‍ അടക്കം ചെയ്യാനോ ആണ് ആഹ്വാനം ചെയ്യുന്നത്. നശിക്കേണ്ടവയില്‍ നിന്നു മറ്റൊരാള്‍ക്കു ജീവിതം നല്‍കുന്നതില്‍ മടിക്കേണ്ട കാര്യമില്ല. നമ്മുടെ ഒരു നിമിഷത്തെ തീരുമാനം കൊണ്ട് ഒന്നോ അതിലധികമോ ആളുകളുടെ ജീവനാണു തിരിച്ചു കിട്ടുന്നത്.
മറ്റുള്ളവര്‍ക്കു വേണ്ടി നഷ്ടപ്പെടുന്നതിന്റെ സന്തോഷവും നാം തിരിച്ചറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends