Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഡോക്ടര്‍ കട്ടെടുത്തു വിറ്റ കുഞ്ഞ് 51 വര്‍ഷങ്ങള്‍ക്കുശേഷം അമ്മയെ കണ്ടെത്തി

13 AUGUST 2015 02:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ 1964-ല്‍ തെല്‍മ ടിപ്ടണ്‍ എന്ന 24-കാരി ഗര്‍ഭവതി ആയപ്പോള്‍ ചികിത്സയ്ക്കായി സമീപിച്ചത് പ്രഗല്‍ഭനായ ഡോ.ഹിക്ക്‌സിനെയായിരുന്നു. ഹൃദയത്തകരാറുകളോടെ ജനിച്ച തെല്‍മയുടെ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്ന് പ്രസവം കഴിഞ്ഞ് ഡോക്ടര്‍ അവരെ അറിയിച്ചു.കുഞ്ഞിന്റെ മരണ സര്‍ട്ടിഫിക്കറ്റും നല്‍കി ഡോ ഹിക്ക്‌സ് അവരെ യാത്രയാക്കി.കുഞ്ഞു മരിച്ച വേദനയോടെ അവര്‍ ജീവിതവുമായി മുന്നോട്ടു പോയി.

അല്പകാലത്തിനുശേഷം അങ്ങകലെ അമേരിക്കയിലെ മറ്റൊരു സംസ്ഥാനമായ ഒഹൈയോവിലുള്ള ഒരു പെണ്‍കുട്ടിയോട് അവളുടെ മാതാപിതാക്കള്‍ അറിയിച്ചു. അവള്‍ തങ്ങളുടെ ദത്തു പുത്രിയാണെന്ന്. അന്നു മുതല്‍ ക്രിസ്റ്റേ ഹ്യൂസ് എന്ന ആ പെണ്‍കുട്ടിയ്ക്ക് തന്നെ പ്രസവിച്ച മാതാവിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹം തുടങ്ങി. അവളുടെ വളര്‍ത്തച്ഛന്‍ എല്ലാ പിന്തുണയും അറിയിച്ചതോടെ അവള്‍ അതിനുളള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ എങ്ങനെ തുടങ്ങണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാതെ അവളുടെ ശ്രമങ്ങള്‍ വഴിമുട്ടി നിന്നു.

അങ്ങനെയിരിക്കവെ 1997- ല്‍ അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് ഡോ.ഹിക്ക്‌സിന്റെ കഥകള്‍ പുറത്തു വന്നു തുടങ്ങി. ജോര്‍ജ്ജിയയിലെ ടൗണ്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന ഹിക്ക്‌സ് അവിടെയുണ്ടായിരുന്ന ഖനിത്തൊഴിലാളികളുടെ ഇടയില്‍ വളരെ ജനപ്രിയനായിരുന്നു. ഗര്‍ഭമലസിപ്പിക്കല്‍ നിയമവിധേയമല്ലാതിരുന്ന ആ കാലത്ത് ഡോ ഹിക്ക്‌സ് രഹസ്യമായി ഗര്‍ഭം അലസിപ്പിച്ചു കൊടുത്തിരുന്നതാണ് അയാളെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

\"\"

അത്തരം ആവശ്യവുമായി തന്നെ സമീപിക്കുന്നവരില്‍ ചിലരോട് ഗര്‍ഭം അലസിപ്പിക്കേണ്ട എന്നും, കുഞ്ഞിനെ രഹസ്യമായി പ്രസവിച്ചു നല്‍കിയാല്‍ കുഞ്ഞുങ്ങളുണ്ടാകാനിടയില്ലാത്ത ദമ്പതികള്‍ക്ക് ദത്തു നല്‍കികൊള്ളാം എന്നും അറിയിയ്ക്കാറുണ്ടായിരുന്നു. ഇപ്രകാരം നല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് അയാള്‍ 800 $ മുതല്‍ 1000 $ വരെ വില വാങ്ങുകയും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേരു രേഖപ്പെടുത്തിയ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാറുണ്ടായിരുന്നു എന്നുള്ള കഥകള്‍ അമേരിക്കയെ പിടിച്ചുലച്ചു. അതു കൂടാതെ പ്രസവ ചികിത്സകള്‍ക്കെത്തുന്ന ചിലരുടെ കുഞ്ഞുങ്ങളെ മോഷ്ടിച്ചെടുത്ത് അയാള്‍ വില്‍ക്കാറുമുണ്ടായിരുന്നു എന്ന വിവരങ്ങള്‍ അമേരിക്കന്‍ മനസ്സാക്ഷിയെ ഞെട്ടിച്ചു.

എന്നാല്‍ 1997-ല്‍ ഈ കഥകളെല്ലാം പുറത്തു വരുമ്പോള്‍ ഡോ ഹിക്ക്‌സ് മരിച്ചു കഴിഞ്ഞിരുന്നു. 1972-ല്‍ എണ്‍പത്തിമൂന്നാം വയസ്സിലാണ് ഡോ ഹിക്ക്‌സ് മരിച്ചത്. പക്ഷേ അതിനു മുമ്പ് 1964-ല്‍ നിയമ വിരുദ്ധമായി ഒരു ഗര്‍ഭമലസിപ്പിച്ചത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തന്റെ മെഡിക്കല്‍ ലൈസന്‍സ് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ഡോ ഹിക്ക്‌സിന്റെ ചെയ്തികള്‍ പുറത്തു വന്നതോടെ അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലെ നൈറ്റ്‌ലൈന്‍ പരിപാടിയുടെ പ്രവര്‍ത്തകര്‍ വംശാവലി സംബന്ധമായ വെബ്‌സൈറ്റായ ആന്‍സെസ്ട്രി.കോമുമായി ബന്ധപ്പെട്ടു. ആന്‍സെസ്ട്രി.കോമിന് ദശലക്ഷത്തിലധികം ആളുകളുടെ ഡിഎന്‍എ ശേഖരമുള്ള ഡേറ്റാബേസാണുള്ളത്. അപ്രകാരം മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഡോ ഹിക്ക്‌സ് വിറ്റുകളഞ്ഞ കുഞ്ഞുങ്ങള്‍ ഹിക്ക്‌സിന്റെ കുട്ടികള്‍ എന്ന് പരാമര്‍ശിക്കപ്പെട്ടു തുടങ്ങി. ഇപ്രകാരം ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഡിഎന്‍എ പരിശോധനയില്‍ സ്വന്തം മാതാപിതാക്കളുടെ രണ്ടാമത്തെയോ മൂന്നാമത്തേയോ തലമുറയിലുള്ളവരെ കണ്ടെത്താന്‍ ഇടയാകാറുണ്ട്. ഇതറിഞ്ഞ ക്രിസ്റ്റ്യഹ്യൂസ് നൈറ്റ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.

തുടര്‍ന്നുള്ള ഡിഎന്‍എ പരിശോധനയില്‍ ജാക്കി ഫ്‌ലവേഴ്‌സ് എന്ന ഒരു വനിത ക്രിസ്റ്റ്യേ ഹ്യൂസിന്റെ കസിനാണെന്നു കണ്ടെത്തി. ജാക്കിയോടു ഫോണില്‍ സംസാരിക്കവേ അവളുടെ രണ്ട് ആന്റിമാര്‍ ഡോ ഹിക്ക്‌സിന്റെ ക്ലിനിക്കില്‍ പ്രസവിച്ചിട്ടുണ്ടെന്നും അതിലൊരാള്‍ ക്രിസ്റ്റേയുടെ അമ്മയായിരിക്കാനാണ് സാധ്യതയെന്നും ജാക്കി പറഞ്ഞു. ഈ രണ്ട് ആന്റിമാരില്‍ ജീവിച്ചിരിക്കുന്ന ആന്റിക്ക് റോജര്‍ ടിപ്ടണ്‍ എന്ന 52 വയസ്സായ ഒരു മകന്‍ മാത്രമേ ഉള്ളൂ എന്നും അറിഞ്ഞു. അറിഞ്ഞ വിവരങ്ങള്‍ സത്യമാണെങ്കില്‍ ക്രിസ്റ്റ്യേ തന്റെ സഹോദരിയായിരിക്കാനാണു സാധ്യത എന്നു മനസ്സിലാക്കിയ റോജര്‍ ഡിഎന്‍ എ പരിശോധനയ്ക്കു തയ്യാറായി.

\"\"


അതോടെ ക്രിസ്റ്റ്യേ ഹ്യൂസിന്റെ അന്വേഷണങ്ങള്‍ക്ക് പരിസമാപ്തിയാവുകയായിരുന്നു. റോജര്‍ ടിപ്ടണ്‍ അവളുടെ സ്വന്തം സഹോദരനായിരുന്നു. ഭാഗ്യത്തിന് അവരുടെ അമ്മ 75 കാരിയായ തെല്‍മ ടിപ്ടണ്‍ അപ്പോഴും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു, തുടര്‍ന്ന് വളരെ പെട്ടെന്നു തന്നെ കുടുംബാംഗങ്ങള്‍ക്ക് വികാരനിര്‍ഭരമായ ഒരു ഒത്തുചേരല്‍ ഉണ്ടായി.

മരിച്ചു പോയി എന്ന് തന്നെ അറിയിച്ചിരുന്ന കുഞ്ഞ് ക്രിസ്റ്റ്യേ ഹ്യൂസ് എന്ന 51 -കാരിയായി മുന്നിലെത്തിയപ്പോള്‍ വിറകൊള്ളുന്ന ഹൃദയത്തോടെ അവളെ ചേര്‍ത്തു പിടിച്ച് ആ 75-കാരി മാതാവ് വിതുമ്പി. കെട്ടിപ്പുണര്‍ന്നു വിതുമ്പുന്നതിനിടയില്‍ ക്രിസ്റ്റ്യേ ചോദിച്ചു അമ്മയ്ക്കിരിക്കണോ എന്ന്. അവര്‍ പറഞ്ഞു; വേണ്ട എനിക്കു നിന്നെ ഇങ്ങനെ കൈകള്‍ക്കുള്ളില്‍ ചേര്‍ത്തു പിടിച്ചു നിന്നാല്‍ മതിയെന്ന്! ഇത്രകാലവും അവര്‍ക്കു നഷ്ടമായ സ്‌നേഹസന്ദര്‍ഭങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അവര്‍ ഡോ ഹിക്ക്‌സിനെ ശപിച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും മകളേയും മരുമകനേയും കൊച്ചുമക്കളേയും ഒന്നിച്ച് കിട്ടിയതിന്റെ സന്തോഷം ചില്ലറയൊന്നുമല്ല തെല്‍മക്കുള്ളത്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends