കാറിലും ഓട്ടോയിലും ഇനി പുകവലി വേണ്ട, ബോര്‍ഡുകള്‍ വരുന്നു
പുകവലിക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ബസുകള്‍ക്ക് പുറമെ സേവനത്തിനായി ഉപയോഗിക്കപ്പെടുന്ന ഗതാഗത സൗകര്യങ്ങളിലും നിരോധനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഓട്ടോ, ടാക്സി എന്നിവയിലും പുകവലിനിരോധനം ഇനിമുതല്‍ നടപ്പിലാകും. പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമാകുന്ന എല്ലാ വാഹനങ്ങളിലും പുകവലി നിരോധനം നടപ്പിലാക്കും. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പുകവലിനിരോധനം കൂടുതല്‍ കര്‍ക്കശമാക്കാനും വിശാലമാക്കാനും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബസിന് പുറമേ എല്ലാ പൊതുവാഹനങ്ങളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത് വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് പരിശോധനാ വേളയില്‍ ഉറപ്പുവരുത്തും. വാഹനങ്ങളില്‍ പുകയില ഉത്പന്നങ്ങളും പരസ്യങ്ങളും വാഹനങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.
ഇതിന് തൊട്ടുപിന്നാലെ ട്രാഫിക് കുറ്റകൃത്യം നടത്തുന്നവരുടെ ്രൈഡവിങ് ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ക്കശമാക്കാനുള്ള സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതിയുടെ തീരുമാനവും പുറത്തുവന്നിട്ടുണ്ട്. ട്രാഫിക് കുറ്റകൃത്യം നടത്തുന്നവരുടെ ലൈസന്‍സ് ഒന്നുമുതല്‍ ആറ് മാസം വരെ സസ്പെന്‍ഡ് ചെയ്യും.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, കാര്‍, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും മറ്റുംഡ്രൈവ് ചെയ്യുമ്പോള്‍ മൊൈബല്‍ ഫോണില്‍ സംസാരിക്കുക, ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുക തുടങ്ങിയവയെല്ലാം ലൈസന്‍സ് സസ്പെന്റ് ചെയ്യപ്പെടാന്‍ കാരണമാകും. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിച്ച് െ്രെഡവ് ചെയ്യുന്നതും ഒരു മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ കാരണമാകും. പിഴ കൂടാതെയാണ് ഇങ്ങനെ വ്യവസ്ഥ ചെയ്യപ്പെടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha