ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരന്‍ വെറും അഞ്ചാംക്ലാസുകാരന്; കാറ്ററിംഗില്‍ നിന്നും പെണ്വാണിഭത്തിലേക്കുള്ള വ്യാജ ചാനല്‍ എഡിറ്ററുടെ കഥ
ടെക്കികളുടെ നഗരത്തില്‍, കഴക്കൂട്ടത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ വാണത് വെറും അഞ്ചാം ക്ലാസുകാരന്. കാറ്ററിംഗ് യൂണിറ്റില്‍ നിന്നും പെണ്‍വാണിഭസംഘത്തിന്റെ തലവനായി വളര്‍ന്ന ജിജുവിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്ത്രപരമായിരുന്നു. അഞ്ചാം ക്ലാസ് പാസായ ജിജു മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിന്റെ പേര് ദുരുപയോഗം ചെയ്താണ് വാണിഭം നിര്‍ഭയം നടത്തിയിരുന്നത്. ന്യൂസ് എഡിറ്ററെന്ന് പരിചയപ്പെടുത്തുന്ന വ്യാജ ഐഡി കാര്‍ഡാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പാങ്ങപ്പാറയില്‍ നിന്ന് ജിജുവിനെ പിടികൂടുമ്പോള്‍ നിരവധി വ്യാജരേഖകളും കണ്ടെടുത്തു. ആഡംബര ജീവിതം നയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കാറ്ററിംഗ് ഉപേക്ഷിച്ച് ജിജു പെണ്വാണിഭത്തിലേക്കിറങ്ങിയത്.
കേരളത്തിലെമ്പാടും പടര്‍ന്നുപന്തലിച്ച സെക്സ് റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വിവരമാണ് പോലീസ് നല്‍കുന്നത്. ജിജുവിന്റെ അടുപ്പക്കാരിയായ ഷീബയാണ് റാക്കറ്റിലെ മറ്റൊരു പ്രധാനി. അടുപ്പം മുതലെടുത്ത് ഷീബയെ ജിജു റാക്കറ്റിന്റെ വലയിലാക്കിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് അന്യസംസ്ഥാന പെണ്‍കുട്ടികളെ തരപ്പെടുത്തിയിരുന്നത്. ജിജുവും ഷീബയും ഭാര്യാ ഭര്ത്താക്കന്മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുക്കുന്നത്. വാഹനങ്ങളില്‍ പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ ജിജുവിന്റെ പക്കലുണ്ടായിരുന്ന വ്യാജ പ്രസ് ഐഡിയാണ് തുണച്ചിരുന്നത്. പല അപകടഘട്ടങ്ങളിലും വ്യാജ മാധ്യമപ്രവര്‍ത്തകന്റെ പരിവേഷം ജിജുവിന്റെ രക്ഷാ കവചമായിരുന്നു.
ചാനലിന്റെ ചര്‍ച്ചയെന്നും ഇന്റര്‍വ്യൂവെന്നും ബോധ്യപ്പെടുത്തിയാണ് ജിജു ഫ്ളാറ്റില്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. ഇടുക്കി, പീരുമേട് സ്വദേശിയായ ജിജു തലസ്ഥാനം കേന്ദ്രീകരിച്ച് ആയിരത്തോളം ഇടപാടുകളാണ് നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖര്‍ മുതല്‍ സിനിമാ മേഖലയിലെ താരങ്ങള്‍വരെ ജിജുവിന്റെ അടുപ്പക്കാരാണ്.
ജിജുവിന്റെ ഫോട്ടോ പതിച്ച ലൈസന്‍സുകളില്‍ വിവിധ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടുജോലിയുടെ പേരില്‍ പത്രപരസ്യം നല്കി നിര്‍ധനരായ പെണ്‍കുട്ടികളെയും ഈ റാക്കറ്റ് വലയില്പ്പെടുത്തിയിരുന്നു. പതിനെട്ടുകാരി മുതല്‍ 32 വയസുള്ള വീട്ടമ്മമാര്വരെയുള്ള മുപ്പതോളം പേരാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha