ബഹിരാകാശത്തേക്ക് പോകാന്‍ ഇനി റോക്കറ്റ് വേണ്ട, ലിഫ്റ്റില്‍ പോകം
സര് ആര്‍തര്‍ സി. ക്ലാര്‍ക്കിന്റെ ദ് ഫൗണ്ടെയ്ന്‍സ് ഓഫ് പാരഡൈസ് എന്ന നോവലില്‍ സ്പേസ് ലിഫിറ്റിനെ കുറിച്ച് ഒരു വിവരണമുണ്ട്. ലിഫ്റ്റിലൂടെ മൂവായിരത്തോളം കിലോമീറ്റര്‍ ബാഹ്യാകാശത്തു സഞ്ചരിക്കുന്നതിനെപ്പറ്റിയാണതില് പറയുന്നത്. എന്നാല്‍ ഒരു റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണ് ബഹിരാകാശത്തെ ലിഫ്റ്റിലൂടെ ബഹിരാകാശം എന്ന സാധ്യത ആദ്യം മുന്നോട്ടുവച്ചത്. അന്ന് ശാസ്ത്രം ഇതിനെ പുശ്ചിച്ച് തള്ളി. എന്നാല്‍ ഇന്ന് ഇത് നടപ്പിലാക്കാന്‍ കനേഡിയന്‍ കമ്പനി മുന്നോട്ട് വന്നിരിക്കുന്നു.ഭൗമോപരിതലത്തില്‍നിന്ന് 20 കിലോമീറ്റര്‍വരെ ബഹിരാകാശസഞ്ചാരികളെ ഉയര്‍ത്താന്‍ കഴിയുന്ന കനേഡിയന്‍ കമ്പനിയുടെ വൈദ്യുതി ലിഫ്റ്റിന് യുഎസ് പേറ്റന്റ് നല്കി. സാധാരണനിലയില്‍ റോക്കറ്റില്‍ പോകേണ്ട ദൂരമാണു എലവേറ്റര്‍ സ്ഥാപിച്ച ഗോപുരത്തിലൂടെ സാധ്യമാകുന്നത്. ഇതുമൂലം 30 ശതമാനത്തോളം ഇന്ധനം ലാഭിക്കാം. ലിഫ്റ്റ് ഓരോ യാത്രയ്ക്കുശേഷവും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. കനേഡിയന്‍ കമ്പനിയുടെ ടവറിന് 20 കിലോമീറ്റര്‍ ഉയരമുണ്ടാകും. 230 മീറ്റര്‍ വ്യാസവും.കമ്പനിയുടെ ലിഫ്റ്റില്‍ 22 കിലോമീറ്റര്‍ വരെ പോകാം.ഈ ടവറിനു മുകളില്‍നിന്ന് ബഹിരാകാശവാഹനത്തിലേക്കു പ്രവേശിക്കാം. ഇന്ധനവും സാധനസാമഗ്രികളും ഇതുവഴി കൊണ്ടുപോകാം. ഇതേ ടവറിലൂടെ ഭൗമോപരിതലത്തിലെ കേന്ദ്രത്തിലേക്കു മടങ്ങുകയും ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha